Keralaliterature.com

ഇരുളും വെളിയും പാട്ട്

ഉത്തരകേരളത്തിലെ പുലയര്‍ക്കിടയില്‍ നിലവിലുള്ള ഒരു അനുഷ്ഠാനഗാനം. പ്രപഞ്ചോല്‍പ്പത്തിയാണ് ഇതിലെ പ്രതിപാദ്യം. ഒന്നുമില്ലാത്തൊരു കാലമുണ്ടായിരുന്നുവെന്നും പിന്നീട് ശിവഭഗവാന്‍ ഓരോന്നായി സൃഷ്ടിക്കുകയാണുണ്ടായതെന്നും ആ പാട്ടില്‍ പറയുന്നു. അങ്ങനെ ഭൂമിയും ആകാശവും വെളിച്ചവും ബിംബവും ബിംബ പ്രതിഷ്ഠയുമൊക്കെ ഉണ്ടായി. ദേവന്മാരും ഋഷികളും ഭൂമിയില്‍ വന്നാണ് ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ഈ പാട്ടില്‍ ഭാവന ചെയ്യുന്നു.

Exit mobile version