ഔഷധങ്ങളെ മുന്‍നിറുത്തിയുള്ള മാന്ത്രികവിദ്യയിലെ ഒരുവിധി. മരത്തിന്‍മേല്‍ കിളിര്‍ത്തുണ്ടാകുന്നതും പല രോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കുന്നതുമായ സസ്യമാണ് ഇത്തിള്‍. ഇത്തിക്കണ്ണി എന്നും പറയും. അശ്വതിനാള്‍ അരയാലിന്‍മേലുള്ള ഇത്തിള്‍ പറിച്ച് പാലിലരച്ച് കുടിച്ചാല്‍ കുതിരയോളം ബലവും വേഗവുമുണ്ടാകുമത്രെ. രോഹിണിനാള്‍ പുളിമേലുള്ള ഇത്തിള്‍ പറിച്ച് കൈയില്‍ കെട്ടുകയോ പൊന്‍മോതിരത്തിലിട്ടു തിരിക്കുകയോ ചെയ്താല്‍ സ്ത്രീ വശമാകുമത്രെ. ഇങ്ങനെയൊക്കെയുള്ള പ്രയോഗങ്ങളെയാണ് ഇത്തിള്‍ പ്രയോഗം എന്നു പറയുന്നത്.