Keralaliterature.com

കനല്‍ക്കുത്ത്

ഗര്‍ഭബലിസംബന്ധമായ ഒരു അനുഷ്ഠാനകല. പുള്ളുവത്തികളാണ് ഇത് നടത്തിയിരുന്നത്. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് ഒന്‍പതാം മാസത്തില്‍ കനലാടിക്കുന്ന പതുവുണ്ടെന്ന് ചില മന്ത്രവാദഗ്രന്ഥങ്ങളിലും സൂചനയുണ്ട്. വടക്കന്‍പാട്ടുകളിലും പുലയരുടെ ചില പാട്ടുകളിലും ‘കന്നല്‍കളമ്പാട്ട്’
‘എന്നൊരു പരാമര്‍ശം കാണുന്നു. കന്നല്‍കളമ്പാട്ട് ഇന്നും ദുര്‍ലഭമായി നടത്താറുണ്ട്.

Exit mobile version