പാണന്മാരുടെ തലവന്റെ സ്ഥാനപ്പേര്‍. തലവന്‍ മരിച്ചാല്‍ നാടുവാഴിയെയോ രാജാവിനെയോ വിവരമറിയിക്കണമെന്നാണ് നിയമം. വാളും പരിചയും മറ്റു ചില ആഭരണങ്ങളും മരിച്ച തലവന്റെ മകന് രാജാവ് സമ്മാനിക്കും. അവയെല്ലാം ധരിച്ചുകൊണ്ടാണ് മകന്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കുകൊള്ളേണ്ടത്. ക്രിയകള്‍ക്കുശേഷം, താനുണ്ടാക്കിയ കുടയുമെടുത്ത് അവന്‍ രാജാവിന്റെ മുന്‍പില്‍ ചെല്ലണം. അപ്പോള്‍ ‘കപ്നാടന്‍’ എന്ന ആചാരപ്പേര് നല്‍കും.