കഥകളിയിലെ രാജസപ്രധാനങ്ങളായ വേഷക്കാര്‍. മുഖത്ത് കത്തിയുടെ ആകൃതിയിലുള്ള ചുട്ടി കത്തിവേഷങ്ങളുടെ പ്രത്യേകതയാണ്. ചുട്ടിയുടെ ആകൃതിയും കഥാപാത്രസ്വഭാവമനുസരിച്ച് കുറുംകത്തി, നെടുംകത്തി എന്ന് കത്തിവേഷങ്ങള്‍ രണ്ടുപ്രകാരമാണ്. രാവണന്‍, ദുര്യോധനന്‍, ശിശുപാലന്‍, കീചകന്‍, കംസന്‍ എന്നിവ കുറുംകത്തി വേഷങ്ങളും കിര്‍മീരന്‍, നിവാതകവചന്‍ തുടങ്ങിയവ നെടുംകത്തി വേഷങ്ങളുമാണ്. കുറുംകത്തി ശ്യംഗാരഭാവത്തെയും, നെടുംകത്തി ആസുരഭാവത്തെയും പ്രതിനിധീകരിക്കുന്നു.