Keralaliterature.com

മമ്പുറം നേര്‍ച്ച

മലപ്പുറം ജില്ലയിലെ മമ്പുറം പളളിയില്‍ നടക്കുന്ന നേര്‍ച്ച. അവിടെ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് അരി, കുരുമുളക്, വെളിച്ചെണ്ണ എന്നിവ നല്‍കും. അത് ഭവനങ്ങളില്‍ കൊണ്ടുപോയാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. കുട്ടികള്‍ക്കും മറ്റും അവ ഔഷധമായി നല്‍കാറുണ്ട്. മമ്പുറം നേര്‍ച്ച പ്രശസ്തം. നേര്‍ച്ചച്ചോറ് വാങ്ങുവാന്‍ നിരവധിപേര്‍ പോകാറുണ്ട്. ആ ചോറ് ഉണക്കി സൂക്ഷിച്ച് ഔഷധമായി ഉപയോഗിക്കുന്നവരുമുണ്ട്. റംസാന്‍ മാസത്തെ വ്യാഴാഴ്ചകളില്‍ വൈകുന്നേരം കഞ്ഞി നല്‍കും. മമ്പുറം തങ്ങന്മാരുടെ സ്മരണനിര്‍ത്തുന്നതാണ് അവിടത്തെ നേര്‍ച്ചകളും ആഘോഷങ്ങളും.

Exit mobile version