Keralaliterature.com

മന്നം

മദ്യം വില്‍ക്കുന്ന സ്ഥലം. കള്ള് വില്‍ക്കുന്ന സ്ഥലത്തിന് ‘കക്കുടിമന്ന്’ എന്നാണ് പറയുക. തീയരുടെ കുടിലുകളെയും മന്നം എന്നു പറയാറുണ്ടായിരുന്നവത്രെ. പണ്ടുകാലത്ത് തീയരുടെ ഭവനങ്ങളില്‍ നിന്ന് കള്ളുവിറ്റു വന്നിരുന്നതുകൊണ്ടായിരിക്കാം ആ പേര് വന്നത്. സംഘകാലകൃതികളില്‍ പരാമര്‍ശിക്കുന്ന ‘മന്റ’വുമായി ഇതിന് ഇപ്പോള്‍ ബന്ധം കാണുന്നില്ല.

‘ചൊവ്വര്‍ പലര്‍കുട മേലോത്ത് കൂടുംനാങ്കള്‍ പലര്‍ കൂട മന്നത്ത് കൂടും’ എന്നീ വരികളില്‍ പുലയരുടെ ‘മന്ന’ത്തെക്കുറിച്ചാണ് സൂചന. ഈ ‘മന്നം’ പുലയരുടെ പൊതുസമ്മേളനസ്ഥലമോ, ആരാധനാസങ്കേതമോ ആണെന്നു തോന്നാം. എന്നാല്‍, ആ അര്‍ഥത്തിലുള്ള ‘മന്ന’ങ്ങള്‍ പുലയര്‍ക്കിടയില്‍ ഇന്നില്ല. നിത്യവും മദ്യപിക്കുന്ന സ്ഥലത്തെ ‘മന്ന് ‘ എന്നും, പൊതുവിലുള്ള മദ്യവില്‍പനസ്ഥലത്തെ ‘കുത്തറ’ എന്നും പറഞ്ഞിരുന്നു.

Exit mobile version