കണ്‍കെട്ടുവിദ്യ. മറ്റുള്ളവര്‍ക്ക് അത്ഭുതം തോന്നിക്കുന്ന അത്ഭുതവിദ്യ. അങ്കോലത്തൈലത്തിന്റെ പ്രയോഗം ഇതില്‍ മുഖ്യമായി ആവശ്യമുണ്ടെന്ന് പല ഗ്രന്ഥങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. താമരയുടെ വിത്തെടുത്ത് അങ്കോലത്തൈലത്തില്‍ ഇട്ടശേഷം അതു വെള്ളത്തിലിട്ടാല്‍ താമരപ്പൂവ് ഉണ്ടാകും. മാങ്ങയുടെ അണ്ടിയില്‍ ആ തൈലം ഒരുതുള്ളി പുരട്ടി കുഴിച്ചിട്ടാല്‍ ആ സമയത്തുത്തന്നെ മുളച്ചുവളര്‍ന്ന് പൂത്ത് കായ് ഉണ്ടാകും. സസ്യത്തില്‍ മാത്രമല്ല. ശവത്തിന്റെ മുഖത്ത് അങ്കോലത്തൈലം പുരട്ടിയാലും ഒരു യാമത്തോളം ജീവന്‍ വീണ്ടുകിട്ടുമത്രെ.