Keralaliterature.com

പാട്ടുകല്യാണം

ദക്ഷിണകേരളത്തിലെ വേലന്മാരും മറ്റും കന്യകമാരുടെ തിരണ്ടുകല്യാണത്തിന് പാട്ടുകല്യാണം എന്നു പറയാറുണ്ട്. തിരണ്ടാല്‍ പതിനാറു ദിവസമാണ് ആശൗതം പാലിക്കുക. പതിനേഴാം ദിവസമാണ് പാട്ടുകല്യാണം. അതിന് ബന്ധുമിത്രാദികളെ ക്ഷണിച്ചു സദ്യനടത്തും. തിരണ്ട കുട്ടിയും കൂട്ടുകാരികളും പന്തലില്‍ വന്നിരുന്നാല്‍ വേലക്കുറുപ്പന്മാരും അവരുടെ സ്ത്രീകളും പാട്ടുകള്‍ പാടും. പാട്ടിന്റെ അവസാനം പൊലിവു നടത്തും. പാഞ്ചാലീസ്വയംവരം, രുക്മിണീസ്വയംവരം, പാര്‍വ്വതീസ്വയംവരം എന്നിങ്ങനെ സ്വയംവരകഥകളാണ് സാധാരണയായി പാടാറുള്ളത്. ചിലപ്പോള്‍ വിവാഹത്തോടൊപ്പം പാട്ടു നടത്തും. ഇത്തരം ചടങ്ങുകളും പാട്ടുകളും മറ്റു ചുല സമുദായങ്ങള്‍ക്കിടയിലും കാണാം.

Exit mobile version