പ്രയോഗസന്ദര്ഭത്തിന്നനുസരിച്ച് വായ്ത്താരികളെ കൊട്ടുവായ്ത്താരി, തുള്ളല്‍വായ്ത്താരി, പാട്ടുവായ്ത്താരി എന്നിങ്ങനെ തിരിക്കാറുണ്ട്. നാടന്‍പാട്ടുകളില്‍ പാട്ടുവായ്ത്താരിക്കാണ് പ്രസക്തി. പാട്ട് ആരംഭിക്കുന്നതിനു മുന്‍പും, പാട്ട് പാടിക്കഴിഞ്ഞശേഷവും വായ്ത്താരി പ്രയോഗിച്ചുവെന്നും വരാം.