Keralaliterature.com

പടവീരന്‍

ഒരു യോദ്ധാവിന്റെ സ്മരണാര്‍ത്ഥം ആരാധിക്കപ്പെടുന്ന ദേവത. അച്ചന്‍താട്ടു കുരുമാടത്തില്‍ കൊപ്പളാട്ടു കോപ്പള മാണിയമ്മയുടെ മകനായിട്ടാണ് പടവീരന്‍ ജനിച്ചതെന്നു തോറ്റംപാട്ടില്‍നിന്നും ഗ്രഹിക്കാം. എരുവീട്ടില്‍ കുരിക്കളാണ് അവനെ വിദ്യപഠിപ്പിച്ചത്. ഗുരുക്കളും ശിഷ്യരും പൊയ്തതു നടത്തിയപ്പോള്‍് കുരിക്കളുടെ മൂക്കില്‍നിന്നും വായില്‍ നിന്നും രക്തം പൊഴിയത്തക്ക വിധമുള്ള പരാക്രമം അവന്‍ കാണിച്ചു. മുത്താര്‍കുടകരുടെ പടവിളികേട്ട് പടയ്ക്കുപോയ അവന്‍ വധിക്കപ്പെടുകയാണുണ്ടായത്. മാവിലരും വണ്ണാന്മാരും പടവീരന്റെ തെയ്യും കെട്ടും.

Exit mobile version