Keralaliterature.com

പക്ഷിക്കോലം

കോലംതുള്ളല്‍ എന്ന അനുഷ്ഠാനകലയിലെ ഒരു കോലം. കുരുത്തോലകൊണ്ടുള്ള ചിറകുകളും പാളകൊണ്ടുള്ള ചുണ്ടുകളുമാണ് ഈ വേഷത്തിന്. കംസന്‍ ശ്രീകൃഷ്ണനെ കൊല്ലുവാന്‍ മായയായി പക്ഷിയെ അയച്ചുവെന്ന സങ്കല്പത്തിലുള്ളതാണ് പക്ഷിക്കോലം. രടയണിയിലും പക്ഷിക്കോലം പതിവുണ്ട്. പക്ഷിക്കോലം എന്ന ദേവതയ്ക്ക് പുള്ളുപീഡയില്‍ നിന്ന് ശിശുക്കളെ രക്ഷിക്കുകയെന്ന ധര്‍മ്മമുണ്ടത്രെ. പക്ഷിക്കോലങ്ങള്‍ക്ക് മുഖത്തണിയുന്ന പാളക്കോലത്തില്‍ പക്ഷിയുടെ ചുണ്ട് പാളകൊണ്ടു തന്നെയുണ്ടാക്കി ഘടിപ്പിക്കും.

Exit mobile version