തിഥി, വാരം, നക്ഷത്രം, യോഗം, കരണം എന്നീ അഞ്ച് അംഗങ്ങളോടു കൂടിയത് എന്ന് പഞ്ചാംഗത്തിനര്‍ത്ഥം. ജനങ്ങളുടെ നിത്യജീവിതത്തില്‍ പഞ്ചാംഗം അനിവാര്യ ഘടകമാണ്. വിവിധ കര്‍മ്മങ്ങള്‍ക്കുള്ള മുഹൂര്‍ത്തങ്ങള്‍, കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കുള്ള നല്ല നാളുകള്‍, പ്രസിദ്ധമായ ഉത്സവാഘോഷങ്ങളുടെ സൂചനകള്‍, യാത്രയ്ക്കും ചികിത്സയ്ക്കും മറ്റും ഉചിതമായ സമയം. ശകുനഫലങ്ങള്‍, വിഷുഫലം, ഗ്രഹണഫലം, ഗ്രഹാചാരഫലങ്ങള്‍ തുടങ്ങി പല കാര്യങ്ങളും പഞ്ചാംഗപുസ്തകങ്ങളില്‍ ചേര്‍ത്തുകാണാം.