സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഒരു വിനോദം. ചെറിയ പന്ത് തുടര്‍ച്ചയായി അടിച്ചുകളിക്കുമ്പോള്‍, തുടര്‍ച്ചയായി അടിക്കാന്‍ കഴിയാതെപോയാല്‍ പരാജയപ്പെടും. നിശ്ചിത പ്രാവശ്യം തുടര്‍ച്ചയായി പന്തടിച്ചാല്‍ ഒന്നു വട്ടംകറങ്ങിയശേഷം വീണ്ടും അടിക്കും, വളരെ ചെറിയ പന്താണെങ്കില്‍ ‘ചെണ്ടടിച്ചുകളി’ എന്നു പറയും.