Keralaliterature.com

പന്ത്രണ്ടുവിളക്ക്

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ വൃശ്ചികമാസം ഒന്നുമുതല്‍ പന്ത്രണ്ടു ദിവസം നടത്തപ്പെടുന്ന വിളക്കുത്സവം. മറ്റു ക്ഷേത്രങ്ങളിലും മണ്ഡലാരംഭത്തില്‍ വിളക്കുണ്ട്. ഈ ഉത്സവകാലത്ത് വ്രതശുദ്ധിയോടെ ഭക്തജനങ്ങള്‍ ഭജനമിരിക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് വസിക്കുവാന്‍ ഓച്ചിറ പടനിലത്തിന്റെ വടക്കുപടിഞ്ഞാറു വശത്ത് കുടിലുകള്‍ നിര്‍മിച്ചിരിക്കും. രോഗശാന്തിക്കും. ഇഷ്ടകാര്യസിദ്ധിക്കും മറ്റുമായാണ്. അവിടെ ഭജനമിരിക്കുന്നത്.

Exit mobile version