Keralaliterature.com

പിഞ്ഞാണെഴുത്ത്

മാപ്പിളമാര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഒരു മാന്ത്രികപ്രയോഗം. മന്ത്രവാദികള്‍ ഉറുക്കെഴുതാറുള്ളപോലെ മന്ത്രപ്രയോഗമറിയുന്നാള്‍ വെളുത്ത പിഞ്ഞാണത്തിലാണെഴുതുക. അരിവറുത്തു കരിച്ചപൊടിയില്‍ കസ്തൂരി, കുങ്കുമം, പനിനീര് എന്നിവ ചേര്‍ത്താണ് പിഞ്ഞാണെഴുത്തിനുള്ള മഷിയുണ്ടാക്കുന്നത്. മുളച്ചീന്താണ് എഴുത്തുകോല്‍. ഖുര്‍ആനിലെ വാക്യങ്ങളാണ് പ്രായേണ മന്ത്രങ്ങളെഴുതുന്നത്. രോഗം, ഗര്‍ഭരക്ഷ, ബാധോപദ്രവം തുടങ്ങിയവയ്‌ക്കൊക്കെ മന്ത്രം എഴുതും.

Exit mobile version