സദ്ഗതി ലഭിക്കാത്ത പരേതാത്മാവ് വിഹിതമായ അപരക്രിയകള്‍ ചെയിതില്ലെങ്കില്‍ പിശാചത്വം വഹിക്കുമെന്നാണ് പറയപ്പെടുന്നത്. മിക്ക മതക്കാരും പിശാചില്‍ വിശ്വസിക്കുന്നവരാണ്. മനുഷ്യരെ നശിപ്പിക്കുവാന്‍ പിശാചുക്കള്‍ അന്വേഷിക്കുന്നുവെന്ന് ക്രൈസ്തവ വിശ്വാസം.
പിശാചിന്റെ ബാധയുണ്ടാകുമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നുണ്ട്. മന്ത്രവാദ വിഷയത്തില്‍ ബാധകളെ ഗൃഹങ്ങളായി തിരിക്കാറുണ്ട്. പിശാചു ഗൃഹത്തില്‍പ്പെട്ട ബാധകള്‍ കൃഷ്ണപക്ഷത്തിലെ നവമി. ദ്വാദശി എന്നീ തിഥികളില്‍ ബാധിക്കുന്നവയാണ്.
കോലംതുള്ളലിലും പടേനിയിലെ കോലങ്ങളിലും പിശാചുകോലമുണ്ട്. പാളകളില്‍ വരയ്ക്കുന്ന ഭയാനകരൂപങ്ങളാണവ. ആണ്‍പിശാച്, പറപ്പിശാച്, എരിപിശാച് എന്നിങ്ങനെ പിശാചുക്കള്‍ക്ക് തരഭേദമുണ്ട്.
പിശാചുക്കളെക്കുറിച്ചുള്ള പുരാവൃത്തങ്ങളും നാടന്‍ കഥകളില്‍ കാണാം. എന്‍സൈകേ്‌ളാപീഡിയ ഓഫ് വേള്‍ഡ്‌സ് മിത്ത എന്ന ഗ്രന്ഥത്തില്‍ പുരാവൃത്തങ്ങളെ വര്‍ഗീകരിച്ചതില്‍ പിശാചുക്കളെക്കുറിച്ചുള്ള ഇനവും അടങ്ങുന്നു.