ഉത്തരകേരളത്തിലെ ചാലിയസമുദായക്കാരുടെ ഒരു ഭക്ഷണം. ഒണത്തിന് മുന്‍പു വരുന്ന പൂരാടത്തിനാണ് പൂച്ചക്കഞ്ഞി വെയ്ക്കുക. രണ്ടു ദിവസം മുന്‍പ് ഊറ്റിവെച്ച കാടിവെള്ളത്തില്‍ നുറുങ്ങരിയും തവിടും വെള്ളവും ചേര്‍ത്താണ് അതുണ്ടാക്കുക. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് തുടങ്ങിയ ചില പ്രദേശങ്ങളില്‍ അടുത്ത കാലംവരെ പൂച്ചക്കഞ്ഞി വയ്ക്കുന്ന പതിവുണ്ടായിരുന്നു. തിരണ്ടുകല്യാണത്തോടനുബന്ധിച്ചുള്ള സ്ത്രീകളുടെ കളിയാണ് പൂച്ചാരിക്കളി. മുടിയഴിച്ചിട്ട് തലയാട്ടി ചുവടുകള്‍ വച്ചുകൊണ്ടും കൈകള്‍ കൊട്ടിക്കൊണ്ടും, പാട്ടുപാടിക്കളിക്കുന്നു. മുടിയാട്ടം, തലയാട്ട്ം എന്നീ പേരുകളില്‍ ഇതിനോടു സാദൃശ്യം വഹിക്കുന്ന കളികള്‍ മറ്റു പ്രദേശങ്ങളിലും നിലവിലുണ്ട്.