Keralaliterature.com

പൂട്ടും തുറപ്പും

രണ്ടു വിഭാഗക്കാര്‍ മത്സരിച്ചുകൊണ്ടുള്ള ചില കലാപ്രകടനങ്ങളിലും കളികളിലും പന്തല്‍ പൂട്ടുകയെന്ന സങ്കല്പത്തില്‍ ഒരു വിഭാഗം പാട്ടുപാടിക്കളിച്ചാല്‍, എതിര്‍ഭാഗക്കാര്‍ അത് തുറക്കുന്ന വിധം പാടി, പൂട്ട് തുറക്കണം. പന്തല്‍ പൂട്ടി താക്കോല്‍ സമുദ്രത്തിലോ, പ്രത്യേക രഹസ്യസങ്കേതത്തിലോ, കരുത്തനായ വ്യക്തിയിലോ ഏല്‍പ്പിച്ചുവെന്നാണ് പാടുക. അതില്‍ എതിര്‍കക്ഷികള്‍ കൈവശപ്പെടുത്തുവാന്‍ പ്രയാസപ്പെട്ടതായി വരാം. അതിനുള്ള വഴികള്‍ വിവരിക്കുന്നതാണ് മറുപടിയായി പാടുക. പൂരക്കളി, കോല്‍ക്കളി, പരിചമുട്ടിക്കളി എന്നവയിലൊക്കെ ഇത്തരം പാട്ടുകള്‍ കാണാം.

Exit mobile version