പകലിനെ എട്ടായി ഭാഗിച്ചാല്‍ സൂര്യാദികളായ ഗ്രഹങ്ങളുടെ ഉദയകാലമാണ് ഓരോഭാഗവും. ഓരോ ആഴ്ചയും അതതു വാരാധിപന്റെ ഉദയമാണ് ആദ്യം. ഞായറാഴ്ച പകലിന്റെ എട്ടാംഭാഗത്തിലും, തിങ്കളാഴ്ച ഏഴാംഭാഗത്തിലും, ചൊവ്വാഴ്ച ആറാം ഭാഗത്തിലും, ബുധനാഴ്ച അഞ്ചാം ഭാഗത്തിലും, വ്യാഴാവ്ച നാലാംഭാഗത്തിലും, വെള്ളിയാഴ്ച മൂന്നാംഭാഗത്തിലും, ശനിയാഴ്ച രണ്ടാംഭാഗത്തിലും രാഹുവിന്റെ ഉദയം. രാഹുകാലം മൂന്നേമുക്കാല്‍ നാഴിക നീണ്ടുനില്‍ക്കും. രാഹുകാലം ശുഭകാര്യങ്ങള്‍ക്കും യാത്രയ്ക്കും വര്‍ജ്യമാണ്.