രവിസംക്രമം ഗ്രാമീണര്‍ക്ക് ഒരു സവിശേഷ ദിവസമാണ്. നിത്യപൂജയില്ലാത്ത കാവുകളിലും സ്ഥാനങ്ങളിലും സംക്രാന്തിതോറും വിശേഷപൂജകളും അടിയന്തരങ്ങളും പതിവുണ്ട്. സംക്രമദിവസം പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ കുറവല്ല.
ജോതിഷശാസ്ത്രപ്രകാരം സംക്രമത്തിന് മാഹാത്മ്യമുണ്ട്. പുണ്യകാലമാണത്. മകരസംക്രാന്തി ഉത്തരായണപുണ്യകാലവും, കര്‍ക്കിടകസംക്രാന്തി ദക്ഷിണായനപുണ്യകാലവും, മേടസംക്രാന്തി വിഷുപുണ്യകാലവും, തുലാസംക്രാന്തി വിഷുവല്‍ പുണ്യകാലവും, മിഥുനം, കന്നി, ധനു, മീനം, എന്നീ മാസങ്ങളിലെ സംക്രമങ്ങള്‍ വിഷ്ണുപദി പുണ്യകാലവുമാകുന്നു. സംക്രമപുണ്യകാലങ്ങള്‍ സ്‌നാനം, തകര്‍പ്പണം, പൂജ തുടങ്ങിയ പുണ്യകര്‍മങ്ങള്‍ ചെയ്യുവാന്‍ ഉത്തമകാലമാണ്. ‘കാട്ടുകോഴിക്കുണ്ടോ ശനിയും സംക്രാന്തിയും’ എന്നൊരു പഴഞ്ചൊല്ലുണ്ട്. അത് സംക്രമങ്ങളെ മംഗളകരമായി കരുതിയിരുന്നതിന് തെളിവാണ്.