Keralaliterature.com

സ്വരൂപവിചാരം

പണ്ട് കേരളം ഭരിച്ചിരുന്ന ദേശവാഴികളെയും, ചെറുകിട നാടുവാഴികളെയും ‘സ്വരൂപികള്‍’ എന്നു പറഞ്ഞിരുന്നു. പണ്ടത്തെ ‘സ്വരൂപ’ങ്ങളെക്കുറിച്ച് തെയ്യം–തിറകള്‍ക്ക് ചൊല്ലുന്ന ‘ഗദ്യ’ങ്ങളില്‍നിന്ന് ഗ്രഹിക്കാം. വേട്ടക്കൊരുമകന്‍, വൈരജാതന്‍, ക്ഷേത്രപാലന്‍ എന്നീ തിറകള്‍ കെട്ടിപ്പുറപ്പെട്ടാല്‍ ‘സ്വരൂപവിചാരം’ ചെല്ലുന്ന പതിവുണ്ട്. കേരളോല്‍പ്പത്തിപോലുള്ള ഒരു നിബന്ധമാണതെങ്കിലും ഉത്തരകേരളത്തിന്റെ പ്രാക്തനചരിത്രത്തിലേക്ക് വെളിച്ചം വീശുവാന്‍ ‘സ്വരൂപവിചാര’ത്തിന് കഴിയും. കോലസ്വരൂപം, കുറുമ്പ്രനാട്ടുസ്വരൂപം, കടത്തനാട്ടുസ്വരൂപം, കുറങ്ങോത്ത്‌സ്വരൂപം, രണ്ടുതറസ്വരൂപം, അള്ളടസ്വരൂപം, കുമ്പഴസ്വരൂപം, ചുഴലിസ്വരൂപം, നെടിയിരിപ്പുസ്വരൂപം, തെക്കന്‍കൂറ്റില്‍സ്വരൂപം എന്നിവ ഉത്തരകേരളത്തിലെ സ്വരൂപങ്ങളില്‍ പ്രധാനങ്ങളായിരുന്നു. ഇടവാഴ്ചക്കാരായ, ‘സ്വരൂപ’ക്കാരെല്ലാം ക്ഷത്രിയന്മാരായിരുന്നില്ല. കയ്മള്‍, നായര്‍, നമ്പിയാര്‍, അടിയോടി, വെള്ളോടി തുടങ്ങിയ സമുദായക്കാര്‍ ‘സ്വരൂപ’ക്കാരായിട്ടുണ്ട്.

Exit mobile version