ഒരുതരം പുളിയുള്ള കറി, ഉണക്കിയ പച്ചക്കറികഷണങ്ങളാണ് ഇതിനുപയോഗിക്കുക. പുളി അല്പം വെള്ളത്തില്‍ കലക്കി ഉപ്പും മഞ്ഞളും മുളകും ചേര്‍ത്ത് കഷണങ്ങളിട്ട് തിളപ്പിക്കും. അരിപ്പൊടി ചേര്‍ക്കുന്നവരുമുണ്ട്. കടുക് വറുത്തിടണം. പട്ടന്മാര്ക്കിടയില് ഈ കൂട്ടാന്‍ പ്രിയം കൂടുതലുണ്ട്.