ഭഗവതീപ്രീണനാര്‍ത്ഥം ചെയ്തുവരാറുണ്ടായിരുന്ന ഒരു കര്‍മം. സാമൂതിരിരാജാവ് ഈ കര്‍മം ഗൂഢമായി നടത്തിവന്നിരുന്നു. വയറപ്പണിക്കന്മാരാണ് അതിന്റെ കര്‍മികള്‍. ‘വയറത്തളം’ എന്നൊരു സ്ഥലം ഈ കര്‍മം നടത്താന്‍ കോവിലകത്ത് സജ്ജീകരിക്കും. വയറവള്ളിക്ക് ഈ കര്‍മത്തില്‍ സ്ഥാനമുണ്ടെന്ന് പറയപ്പെടുന്നു.