Keralaliterature.com

പെണ്‍മലയാള പ്രസ്ഥാനം

    സൗന്ദര്യദേവതകളായി കരുതുന്ന ദേവദാസികളുടെയും വാരാംഗനമാരുടെയും കീര്‍ത്തിപരത്താന്‍ മണിപ്രവാള കവികള്‍ ചമച്ചിരുന്ന കൃതികളുടെ കാലമാണ് 'പെണ്‍മലയാളം' എന്ന് കേരള സാഹിത്യചരിത്രത്തില്‍ അറിയപ്പെടുന്നത്. സമുദായത്തിലെ ഉയര്‍ന്ന വര്‍ഗ്ഗത്തിന്റെ സാന്മാര്‍ഗ്ഗിക ജീവിതം അധ:പതിച്ച ഒരു കാലഘട്ടത്തില്‍ പിറന്നതാണ് ഉണ്ണുനീലി സന്ദേശവും കൗണോത്തരയും മലര്‍ബാണകേളിയും അച്ചീചരിതങ്ങളുമെല്ലാം. പുനംനമ്പൂതിരിയേയും ദാമോദരച്ചാക്യാരെയും ശങ്കരവാരിയരെയും പോലുള്ള കവിസാര്‍വ്വഭൗമന്മാര്‍ പോലും അവരുടെ കാവ്യജീവിതത്തിന്റെ വലിയൊരംശം, മാരലേഖയെപ്പോലുള്ള ദേവദാസികളുടെ അപദാനങ്ങളെ പകലിരവ് വാഴ്ത്താന്‍ വിനിയോഗിച്ചു. 'യുവജനമുതുകെന്ന പൊന്‍മണിത്തണ്ടുമേറി' ചന്ദ്രോത്സവത്തിനെത്തിയ വേശ്യകളുടെ ചിത്രം 'ചന്ദ്രോത്സവം' എന്ന കൃതിയില്‍ കാണാം.

Exit mobile version