Keralaliterature.com

തെക്കന്‍ പാട്ട് പ്രസ്ഥാനം

    തെക്കന്‍ നാടുകളിലെ ഗാനസാഹിത്യ കൃതികളാണിത്. വില്ല്, കുടം, കോല്‍ എന്നീ ഉപകരണങ്ങളോടു കൂടി പാടാറുളള വില്ലടിച്ചാന്‍ പാട്ടിന് തിരുവനന്തപുരത്തിനു തെക്കുളള പ്രദേശങ്ങളില്‍ വലിയ പ്രചാരമുണ്ടായിരുന്നു. ദേവപ്രീതി വരുത്തുന്നതിനായി ചൊല്ലിവന്ന ഈശ്വരസ്തുതികളാണ് പലതും. വീരകഥകളുടേതു പോലെ തന്നെ യഥാര്‍ത്ഥ ചരിത്രപുരുഷന്മാരെപ്പറ്റിയുളള പാട്ടുകളും നായകന്മാരെ പ്രകീര്‍ത്തിക്കുന്ന പാട്ടുകളും ഇതില്‍പ്പെടും. ഇരവിക്കുട്ടിപ്പിളളപ്പോര്, കന്നടിയാന്‍ പോര്, അഞ്ചുതമ്പുരാന്‍ പാട്ട് എന്നീ കഥാഖ്യാനങ്ങളാണ് തെക്കന്‍പാട്ടുകളില്‍ പ്രധാനം. ഇതിനു പുറമേ പുരുഷാദേവി അമ്മപ്പാട്ട്, ഉലകുടപെരുമാള്‍ പാട്ട്, പഞ്ചവന്‍കാട്ട് നീലിയുടെ കഥ എന്നിവയും ഇതിലുള്‍പ്പെടുന്നു. തെക്കന്‍ തിരുവിതാംകൂറിലെ ഈ പാട്ടുകളുടെ ഭാഷയില്‍ പാണ്ടിത്തമിഴിലെ പ്രാകൃത പ്രയോഗങ്ങള്‍ ധാരാളമുണ്ട്.

Exit mobile version