Keralaliterature.com

ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും

ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും

 

 ചൂലാറ്റല്ല്  ചൂലാല്‍+തല്ല്
 വാണ്‍മേല്‍  വാള്‍+മേല്‍
 മണ്ടീതു  മണ്‍+തീതു(ചീത്തമണ്ണ്)
 കര്‍ക്കുളം  കല്‍+കുളം
 നയനത്തെല്ല്  പുരിയം
 പച്ചദന്തച്ചുവട്  നവമായദന്തക്ഷത്തിന്റെ അടയാളം
 കൊല്ലുക  കെല്പുണ്ടാകുക
 വില്ലുക  വില്‍ക്കുക
 അനവാനം  ശ്വാസം വിടാതെ
 പുറ  ഭാരം
പാരാടുക ലാളിക്കുക
പങ്ങു കാന്തി
 അല്ക്ക  നിതംബം

മാറ്റിനാ നീ മാറ്റി
കല്പിച്ചാ നീ കല്പിച്ചു
 വീഴ്‌വോം  നമുക്ക് വീഴാം
 കണാ  നീ കണ്ടാലും
 കിട  (തുല്യം-യോജിപ്പ്)
 ഇണ്ടമാല  വെളുത്തതും ചുവന്നതുമായ പൂക്കള്‍ കൂട്ടിയിണച്ച് കട്ടിയില്‍ കെട്ടിയുണ്ടാക്കുന്ന മാല
 ചിരം  തല
 കുവള  മറു കുമുള
 നന്റും നിനച്ചാല്‍  ശരിയായി ചിന്തിച്ചാല്‍
 ചരതം  സൂക്ഷമം

ചരതിച്ചു സൂക്ഷിച്ചു
ആഹഭാവം അനുഭാവം
ചെങ്ങുക ചുവക്കുക, നിറയുക
എന്റും മറക്കരുത് ഒരിയ്ക്കലും മറക്കരുത്
ഇയങ്ങുക ചേരുക
മൂന്റൂടെ മൂന്നുതവണ
കടുക വേഗത്തില്‍
നെച്ചു ഭംഗി
ചാലേറ ചാലെ+ഏറെ
പോറ്റിളങ്ങിന പോല്‍+തിളങ്ങിന

ഉഴെക്കുക ബുദ്ധിമുട്ടുക
വല്ലുവാന്‍ പഠിക്കാന്‍
തുരം പ്രവൃത്തി
വലസ് ബലം, സാമര്‍ത്ഥ്യം
മാല ഇരുട്ട്, ഇരുണ്ടു താഴച്ച മുടിയുള്ളവള്‍, സുന്ദരിമാര്‍
കഴനി നിലം
ഉറുത്ത ദൃഢമായ
ഉറുക ദൃഢമാകുക
ഇറുമാന്ന് അഹംഭാവത്തോടെ
വീടര്‍ ജാരന്മാര്‍, കാമുകന്‍

നെരുപ്പ് തീ
നേര്‍ചില്ലി വല്ലരി നേരിയ പുരികത്തോടുകൂടിയവര്‍
ഉള ഉണ്ട്
താമേ താനേ
മിളി വയല്‍
വശിക്കുക വശത്താക്കുക
ആശ്രിക്കുക ആശ്രയിക്കുക
തേറ്റം സത്യം
ചൂഴുറുക ആണയിടുക
ചെമ്മം നല്ലത്

നവരം നിശ്ചയം
ഉഴയ്ക്കുക ബുദ്ധിമുട്ടുക
വല്ലുക പഠിക്കുക
മറുവല്‍ പുഞ്ചിരി പല്ല്
ആതി പഴമ
മുനനേടുക ശക്തിപ്പെടുക
വിച്ച വിദ്യ
വിതയ്ക്കം വിതയ്ക്കല്‍
പങ്ങ് ഭംഗി
കുണവാം ഗുണക, തൃക്കണാമതിലകം

നവരം ശരിയായി
 കാക്കിന്റവു  കാക്കിന്റവ
 ഇച്ചൊന്നവു  ഇച്ചൊന്നവ
 ഞായിറ്റു  മാസം
 ചട  ജട
 അണ്‍പുക  വിലസുക
 വലംപാടുപാട്ട്  വിജയഗീതം
 എനകം  ആകുന്ന
 അച്ചിയാര്‍   ദേവദാസി
 ചട്ടന്‍  ബ്രാഹ്മണവിദ്യാഗിരി

മൂവാത്തിങ്കള്‍ ചന്ദ്രക്കല
 രായര്‍  രാജാ
 പോത   ാ-കൊണ്ടുവരിക
 പട്ടാങ്ങ്  സത്യമായി
 ഒരുപാട്  ഒരുഭാഗം
 ചൊക്ക്   ഭംഗി
 അറിവര്‍  ജ്ഞാനികള്‍
 നെറിയല്‍  വിലാസം
 പുലം  പാടം
 ഒഴുക്ക്  നിര

ഉപയ്ക്കുക സ്നേഹിക്കുക
 മാറ്റം  ശബ്ദം, ചൊല്ല്
 കാകില്‍  കാപ്പില്‍
 പകഴം  പവിഴം
 മുനിയുക  കോപിക്കുക
 മുകറു  മുഖം
 കുരുമ്പ  കരിക്ക്
 കോലം  മനോഹരം
 കുരുള്‍  കുറുനിര
 നുതല്‍  നെറ്റി

 നെറി  വിലാസം
 തോമരം  കന്നം, കൈവേല്‍
 ചാട്ടുക  എറിയുക
 ചിന്തൂരം  ആന
 ചിന്ത്  ഗാനസ്വരം
 ഇശ   ഒരുവിധം പാട്ട്
 വെറ്റി  ജയം
 ആടകം  ഹാടകം-സ്വര്‍ണ്ണം
 പൊലിയുക  ശോഭിക്കുക
 ഷോഡശകലന്‍  ചന്ദ്രന്‍

മാട് പര്‍വ്വതം
 മാടം  മാളിക
 നെറുക  ഉച്ചി
 മിറുകുക  ദു:ഖിക്കുക, ഉരുകിപ്പോകുക
 പോര്‍തൊട്ടുക  യുദ്ധംചെയ്യുക
 വീടന്മാര്‍  കാമുകന്‍
 കവിവരയ്ക്കുക  കവിത ഉണ്ടാക്കുക
 ചാത്തിരര്‍  നമ്പൂതിരി വിദ്വാന്മാര്‍
 നാനാദേശികള്‍   കച്ചവടക്കാര്‍
 വാണിയഭാഷ  പലഭാഷകളും സംസാരിച്ചിരുന്ന അങ്ങാടികളിലെ ഭാഷ

തമ്പലം   താംബൂലം
 വായ്  കര
 തോട്ടുവായ്  തോട്ടിന്‍കര
 മടു  മധു
 മാലത്തെന്റല്‍   സന്ധ്യാമാരുതന്‍
 കെട്ട്  വിട്ട് എന്ന അര്‍ത്ഥത്തില്‍ ഒരു പഴയപദം
 പണ്ഡാരംകെട്ട്  ഭണ്ഡാരം വിട്ട്
 മേത്  ഭൂമി
 തുരാല്‍  ദു:ഖം
 ഏതേനും  ഏതായാലും

ഏണീദശാം പേടമാന്‍ മിഴികളുടെ
 പുകണ്ണാല്‍  പുകഴ്ത്തിയാല്‍
 പൂണശം  മുടിപ്പട്ടം, ആഭരണം
 എന്നും  ആകുന്നു
 മുല്പാട്  ആദ്യം
 നിറം  ഭംഗി
 ആക്കം  ഐശ്വര്യം, കരുത്ത്
 ആളാനം  ആനയെ തറയ്ക്കുന്ന കുറ്റി
 അല്ക്കിടം  ജഘനം
 ഒപ്പുക   തുല്യമാകുക

ഒപ്പിക്കുക താരതമ്യപ്പെടുത്തുക
 ചേര്‍  ചേര്‍ന്ന
 ചെങ്ങുക  ചുവക്കുക, നിറയുക
 തിരുവുരുവ  തിരുമേനി
 ഓലക്കം   ഭംഗി,
 കൂട്ടം  സഭാ മണ്ഡപം
 തണ്ടുക   ആശിക്കുക
 നഖത്തൊടും കൂടന്തലൊടും  നഖം മുതല്‍ കൂന്തല്‍ വരെ
 പുണര്‍ത്തുക  ചേര്‍ക്കുക, വര്‍ദ്ധിപ്പിക്കുക
 തയ്യിത്തലം  തയ്യില്‍വീട്

 ചാമത്രെ ചാകുമത്രെ
 വേമെന്റതു  വേകുമെന്നത്
 എയ്ത  പ്രാപിച്ച
 ഉമിണ്ണ്  പ്രകാശിപ്പിച്ച
 മാലുവി   കപ്പിത്താന്‍
 തുറ  തുറമുഖം
 ഇന്റുനാളെ  ഇന്നോ നാളെയോ
 നീട്  മേന്മ
 പരുകി  കുടിച്ചു
 ചിറ്റന്‍  ബാലന്‍

തുരം  കര്‍മ്മം
 പുണര്‍ത്ത  ചേര്‍ത്ത, വര്‍ദ്ധിച്ച
 ആരന്‍  ചേര്‍ന്നവന്‍
 പൂവാലന്‍  മനോഹരന്‍
 ആര  നിറയെ
 ചോതി   ജ്യോതിസ്‌സ്
 കൊല്ലനെ  കെലേ്പാടെ
 ഒരുത്തിരി  ഒരിടം
 കൊട്ടകശം  കൊട്ടശ, ധാന്യഗൃഹം
 പട്ടകള്‍  സംസ്‌കൃതാദ്ധ്യാപകന്മാര്‍

 പുരളുക മറിയുക, ഉരുളുക
 കാളന്മാര്‍  കാളകള്‍
 പോനകം  ഭോജനം
 ചന്ദ്രക്കീറ്റ്  അര്‍ദ്ധചന്ദ്രോദയം
 ഇയങ്ങുക  ചേരുക
 ചൂടിനാ  നീ ചൂടി
 കൊടേന്‍  ഞാന്‍ കൊടുക്കുകയില്ല
 കലവാണിയര്‍   കലം കച്ചവടക്കാര്‍
 മിറുകുക  ഉരുകുക, വറ്റുക
 തവം  തപസ്‌സ്

ഉന്നിക്കുക ഊനിക്കുക
 ചുറ്റം  സ്നേഹം
 കളത്രം  നിതംബം
 ഒന്നുക   ചേരുക
 മുലയിണ ഒന്നുക  മുലയിണ പുല്കുക
 മറുവ്   കളങ്കം
 കഴുമിയ  കൂട്ടംകൂടിയ
 വേളം  വേശ്യാത്തെരുവ്
 ചോരിക്കളി  കൊഴുത്ത ചോര
 വെതുവെത  ചൂടോടെ

 ആള്‍ അടിമ
 ആള്‍പ്പുക്ക്  ദാസഭാവേന
മിക്ക  മികച്ച
 തേ  നിന്നാല്‍
 മേത്  ഭൂമി
 കന്നം  കൈവേല്‍
 കന്നക്കണ്ണാള്‍  വേല്‍പോലെ കൂര്‍ത്തമിഴിയുള്ളവള്‍
 ആടുകോല്‍  സങ്കടം
 എന്നെത്തൊട്ട്  ഞാന്‍ നിമിത്തം
 അപ്പാല്‍  ദൂരെ, അവിടെ

ഇപ്പാല്‍ അടുത്ത്
തോറ്റുക സൃഷ്ടിക്കുക
നാഴിയ നാഴിക
പൊരുള്‍ക്കെള്‍ക കാര്യമാക്കുക
പെരുത്തം പറയുക സന്ധി പറയുക
ഒട്ടം വശം
പുലരിവഴിവെള്ളാട്ടി പുലരിയാകുന്ന ജോലിക്കാരി
പൂഞ്ചാല ജന്നല്‍
മുകട് അഗ്രം
അടമഴ അടച്ചുപെയ്യുന്ന പേമാരി

പരിയക്കളിക്കുക ഓടിക്കളിക്കുക
പൂണശം ശിരോലങ്കാരം
തിറ കരം, കപ്പം
വല്ലുക പഠിക്കുക
അരക്കുക ഭയപ്പെടുത്തുക
ആറ്റല്‍ ഓമന
ഒവ്വാതെ ഒക്കാതെ
ഓര്‍ച്ച ഓര്‍മ്മ
കണങ്കുത്ത് നീവി
കണ്‍പൊലിയുക ഉറങ്ങുക

കമ്മന്‍ ദുഷ്ടന്‍
കാട്ടി കാട്ടുപോത്ത്
കച്ചകം ഇരുട്ടുമുറി
കുരുള്‍ കുറുനിര
കുരുട്ടുക കറയുക
കുഴ കാത്
കൂറ്റ് ശബ്ദം
കൊടുനാള്‍ ജീവിതകാലം
ചുരക്കണ്ടി മലയിടുക്കുവഴി
ചുറ്റം സേവ

തണ്‍പടുക തണുക്കുക, താഴുക
തന്മ തണുപ്പ്, താഴ്ച
തരിക്കുക മുറിക്കുക
തിട്ടതി ദു:ഖം
തേന്മാതെ കുറയാതെ
തോലിയം തോല്‍വി
തികക്കുക വേകുക
പരുകുക രുചിക്കുക
മല്ലം മനോഹരം
മാച്ച് അഴുക്ക്

മുട്ടെ മുഴുവന്‍

 

Exit mobile version