Keralaliterature.com

തെറ്റും ശരിയും (ക)

തെറ്റും ശരിയും (ക)

കക്കുക കയ്ക്കുക
കടതിണ്ണ  കടത്തിണ്ണ
കടപത്രം കടപ്പത്രം
കടവാതല്‍ കടവാതില്‍ (വവ്വാല്‍)
കടാകം  കടാഹം
കടാശ്വാസം ഋണാശ്വാസം
 കടിയ്ക്കുക  കടിക്കുക
 അടിയ്ക്കുക   അടിക്കുക
 കണിശത   സൂക്ഷ്മത
കണ്ടം  കണ്ഠം
കണ്ടുപിടുത്തം  കണ്ടുപിടിത്തം
കണ്ണിണകള്‍ കണ്ണിണ
കനകവൃഷ്ഠി കനകവൃഷ്ടി (പൊന്മഴ)
കനകാമ്പരം  കനകാംബരം
കനിഷ്ടന്‍ കനിഷ്ഠന്‍,കനിഷ്ഠിക
കന്മഷം കല്മഷം (പാപം
കന്യകത്വം കന്യകാത്വം
കന്യാവൃതം  കന്യാവ്രതം
കപ്പല്‍പട  കപ്പല്‍പ്പട
കമണ്ടലു  കമണ്ഡലു
കയ്പട  കൈപ്പട
കയ്യക്ഷരം കൈയക്ഷരം
കയ്യാമം  കൈയാമം
കയ്യാല  കൈയാല
കയ്യാള്‍ കൈയാള്‍
കയ്യെഴുത്ത് കൈയെഴുത്ത്
കയ്യേറ്റം കൈയേറ്റം
കയ്യൊപ്പ് കൈയൊപ്പ്
കരഗൃഹം  കരഗ്രഹം
കരിങ്കൂവളം  കരിങ്കുവളം
കരിപ്പോട്ടി  കരിപ്പുകട്ടി
കരുതല്‍തടങ്കല്‍  കരുതല്‍ത്തടങ്കല്‍
കര്‍ക്കടകശീവേലി കര്‍ക്കടകശ്ശീവേലി
കര്‍ക്കശ്ശന്‍ കര്‍ക്കശന്‍
കര്‍ഷകതൊഴിലാളി  കര്‍ഷകത്തൊഴിലാളി
കര്‍മ്മിഷ്ടന്‍  കര്‍മ്മിഷ്ഠന്‍
കല്‍ക്കണ്ടം  കല്ക്കണ്ടം
കല്‍തൊട്ടി  കല്‍ത്തൊട്ടി
കല്‍പം  കല്പം
കല്‍പവൃക്ഷം കല്പവൃക്ഷം
കല്ല്യാണം   കല്യാണം
കല്‍ഹാരം കല്ഹാരം
കവയത്രി, കവിയിത്രി കവയിത്രി
കവിത്രയങ്ങള്‍ കവിത്രയം
കവിള്‍തടം  കവിള്‍ത്തടം
കഷ്ഠിപിഷ്ഠി കഷ്ടിപിഷ്ടി
കസവുനേര്യത് കസവുനേരിയത്
കളിഭ്രാന്തന്‍ കളിബ്ഭ്രാന്തന്‍
കള്ളസത്യം   കള്ളസ്സത്യം
കഴിയുന്നടത്തോളം കഴിയുന്നിടത്തോളം
കഴിയ്ക്കുക  കഴിക്കുക
കഴുവ് കഴിവ്
കാകദൃഷ്ഠി കാകദൃഷ്ടി
കാകുല്‍സ്തന്‍ കാകുല്‍സ്ഥന്‍ (ശ്രീരാമന്‍)
കാകോലുകീയം കാകോലൂകീയം
കാടത്വം കാടത്തം
കാട്ടാളത്വം കാട്ടാളത്തം
കാഠിന്യത   കാഠിന്യം, കഠിനത
കാനോനീക  കാനോനിക
കാന്തശ്ശക്തി കാന്തശക്തി
കാപട്യത കാപട്യം
കാമക്രീഢ കാമക്രീഡ
കാമജ്വരം കാമജ്ജ്വരം
കാമനീയകത  കാമനീയകം
കാമഭ്രാന്ത് കാമബ്ഭ്രാന്ത്
കായ:ക്ലേശം കായക്ലേശം
കായകല്‍പം കായകല്പം
കായസ്തന്‍ കായസ്ഥന്‍
കാരുണീകന്‍ കാരുണികന്‍
കാരുണ്യപൂര്‍വമായ കാരുണ്യപൂര്‍വകമായ
കാര്‍മ്മീകന്‍   കാര്‍മ്മികന്‍
കാലപരിമാണം കാലപരിണാമം
കാലുഷ്യത  കാലുഷ്യം (കലുഷത)
കീഴ്‌കോടതി  കീഴ്‌ക്കോടതി
കുടാരം  കുഠാരം (മഴു)
കുടിയ്ക്കുക കുടിക്കുക
കുടിശ്ശിഖ  കുടിശ്ശിക
കുട്ടിത്വം  കുട്ടിത്തം
കുഡുംബം  കുടുംബം
കുണ്ടപ്രവര്‍ത്തി കുണ്ടപ്രവൃത്തി
കുണ്ടലം കുണ്ഡലം (കര്‍ണാഭരണം)
കുണ്ടലിനി കുണ്ഡലിനി
കുണ്ഡിതം കുണ്ഠിതം
കുതിരപ്പന്തായം കുതിരപ്പന്തയം
കുനഷ്ട് കുനട്ട് (വക്രത)
കുമാരിപൂജ കുമാരീപൂജ
കുഷ്ടം കുഷ്ഠം
കുസുമമജ്ഞരി കുസുമമഞ്ജരി
കുസുമാജ്ഞലി കുസുമാഞ്ജലി
കുളിയ്ക്കുക കുളിക്കുക
കുളുര്‍മതി കുളിര്‍മതി (ചന്ദ്രന്‍)
കുഴല്‍കിണര്‍ കുഴല്ക്കിണര്‍
കുറുപ്പടി കുറിപ്പടി
കൂട കൂടാ
കൂടെക്കൂടെ കൂടക്കൂടെ
കൂടെപ്പുറപ്പ് കൂടെപ്പിറപ്പ്
കൂപമണ്ടൂകം കൂപമണ്ഡൂകം
കൂര്‍മ്മത കൂര്‍മ്മ
കൃതൃമം   കൃത്രിമം
കൃത്യനിഷ്ട കൃത്യനിഷ്ഠ
കൃപവാന്‍ കൃപാവാന്‍
കൃഷ്ണരാമന്മാര്‍ രാമകൃഷ്ണന്മാര്‍
കൃഷ്ണാഷ്ഠമി കൃഷ്ണാഷ്ടമി
കൃസ്താബ്ദം ക്രിസ്ത്വബ്ദം
കൃസ്തു ക്രിസ്തു
 കൃസ്ത്യാനി   ക്രിസ്ത്യാനി
കെട്ടിപ്പിടുത്തം കെട്ടിപ്പിടിത്തം
കേമത്വം കേമത്തം
കേരളോല്പത്തി കേരളോല്‍പത്തി
കേളിഗ്രഹം കേളീഗൃഹം
കൈകയി കൈകേയി
കൈയ്യുറ കൈയുറ, കയ്യുറ
കൈയ്യാള്‍ കൈയാള്‍, കയ്യാള്‍
കൈവല്യത കൈവല്യം
കൊട്ടിഘോഷിക്കുക കൊട്ടിഗ്‌ഘോഷിക്കുക
കൊതിയ്ക്കുക കൊതിക്കുക
കൊലവാഴ കുലവാഴ
കൊശത്തരം കുശവത്തരം, കുശത്തരം
കോമാളിത്വം കോമാളിത്തം
കോവിധന്‍ കോവിദന്‍ (സമര്‍ത്ഥന്‍)
കോഷ്ടാഗാരം കോഷ്ഠാഗാരം (ഖജനാവ്)
കൗടില്യത കൗടില്യം
ക്രിതൃമം, ക്രിത്രിമം കൃത്രിമം
ക്രിത്യനിഷ്ട, ക്രിത്യനിഷ്ഠ കൃത്നിഷ്ഠ
ക്രീഢ ക്രീഡ
ക്ലീബന്‍ ക്ലീബം
ക്ലിഷ്ഠത ക്ലിഷ്ടത
ക്ഷണനം ക്ഷണം
ഖണ്ഡശ്ശ ഖണ്ഡശ:
ഗജകാമിനി ഗജഗാമിനി
ഗണപതായേ നമ:
ഗണപതായേ നമ:
ഗണപതയേ നമ:
ഗരുടന്‍ ഗരുഡന്‍
ഗര്‍ഭഗ്രഹം ഗര്‍ഭഗൃഹം
ഗര്‍ഭഛിദ്രം  ഗര്‍ഭച്ഛിദ്രം
ഗര്‍വിഷ്ടന്‍ ഗര്‍വിഷ്ഠന്‍
ഗല്‍ഗതം ഗദ്ഗദം
ഗളഗസ്ഥം ഗളഹസ്തം
ഗാര്‍ഹസ്ഥം ഗാര്‍ഹസ്ഥ്യം
ഗീതാഗോവിന്ദം   ഗീതഗോവിന്ദം
ഗുരുവേ നമ: ഗുരവേ നമ:
ഗുരുസി കുരുതി
ഗോതമ്പ് കോതമ്പ്
ഗോവണി കോവണി
ഗ്രന്ഥവിസ്താരം ഗ്രന്ഥവിസ്തരം
ഗ്രാമഭരദേവത ഗ്രാമപരദേവത

 

Exit mobile version