തെറ്റും ശരിയും (ക)
| ഖണ്ഡശ്ശ | ഖണ്ഡശ: |
| ഗജകാമിനി | ഗജഗാമിനി |
ഗണപതായേ നമ: ഗണപതായേ നമ: | ഗണപതയേ നമ: |
| ഗരുടന് | ഗരുഡന് |
| ഗര്‍ഭഗ്രഹം | ഗര്‍ഭഗൃഹം |
| ഗര്‍ഭഛിദ്രം | ഗര്‍ഭച്ഛിദ്രം |
| ഗര്‍വിഷ്ടന്‍ | ഗര്‍വിഷ്ഠന്‍ |
| ഗല്ഗതം | ഗദ്ഗദം |
| ഗളഗസ്ഥം | ഗളഹസ്തം |
| ഗാര്ഹസ്ഥം | ഗാര്‍ഹസ്ഥ്യം |
| ഗീതാഗോവിന്ദം | ഗീതഗോവിന്ദം |
| ഗുരുവേ നമ: | ഗുരവേ നമ: |
| ഗുരുസി | കുരുതി |
| ഗോതമ്പ് | കോതമ്പ് |
| ഗോവണി | കോവണി |
| ഗ്രന്ഥവിസ്താരം | ഗ്രന്ഥവിസ്തരം |
| ഗ്രാമഭരദേവത | ഗ്രാമപരദേവത |