അലങ്കാരം എന്നാല്‍ എന്ത് ? | ശബ്ദാര്‍ത്ഥങ്ങളില്‍ വച്ചൊന്നില്‍ വാച്യമായിട്ടിരുന്നിടും ചമല്‍ക്കാരം ചമയ്ക്കുന്ന മട്ടലങ്കാരമായത്. മഹാകവികളുടെ കൃതികള്‍ വായിക്കുമ്പോള്‍ എന്തോ ഒരു ആഹ്ളാദം അനുഭവപ്പെടുന്നു. ഈ ആഹ്ളാദത്തെ അനുഭവിക്കുന്നതിന് അനുകൂലമായ ബുദ്ധിയുള്ളവരെയാണ് സഹൃദയന്മാര് എന്നുപറയുന്നത്. സഹൃദയന്മാരുടെ ഹൃദയത്തിന് ആഹ്ളാദത്തെ ജനിപ്പിക്കുന്ന കവിതാ ധര്മ്മത്തിന് ചമല്‍ക്കാരം എന്നുപറയുന്നു. ചമല്‍ക്കാരത്തിന് ആശ്രയമായ വാക്യഭംഗി തന്നെ അലങ്കാരം. ആ ചമല്‍ക്കാരം ശബ്ദത്തെയോ അര്‍ത്ഥത്തെയോ ആശ്രയിച്ചു വരാം. അലങ്കാരം രണ്ടുവിധം ശബ്ദാലങ്കാരം അര്‍ത്ഥാലങ്കാരം |
അര്‍ത്ഥാലങ്കാരം | നാനാപ്രകാരമുള്ള അലങ്കാരങ്ങള്‍ക്കെല്ലാം ബീജഭൂതങ്ങളായ സാധനങ്ങള്‍ ഇനിപറയുന്നു. ഓര്‍ത്താലതിശയം, സാമ്യം, വാസ്തവം,ശേ്ളഷമിങ്ങനെ അലങ്കാരങ്ങളെത്തീര്‍പ്പാന്‍ നാലുതാനിഹ സാധനം ഇവയെക്കൊണ്ടു തീര്‍ക്കുന്നു. കവീന്ദ്രരുപമാദിയെ തങ്കംകൊണ്ടിഹ തട്ടാന്മാര് കങ്കണാദിയെന്നപോല്‍. 1. അതിശയം 2. സാമ്യം 3. വാസ്തവം 4. ശേ്ളഷം. ഈ നാലെണ്ണത്തില്‍ ഒന്നായിരിക്കും എല്ലാ അലങ്കാരത്തിനും ബീജം. ഒരേ ബീജത്തില്‍ നിന്നുളവാകുന്ന അലങ്കാരങ്ങള്‍ക്കു തമ്മില്‍ ഭേദം തോന്നുന്നതാകട്ടെ വൈചിത്ര്യവിശേഷത്താലാണ്. ഇങ്ങനെ അലങ്കാരം മൊത്തത്തില്‍ |
1. അതിശയോക്തി | ‘ചൊല്ലുള്ളതില്‍ കവിഞ്ഞുള്ള- തെല്ലാമതിശയോക്തിയാം; തെല്ലിതിന്‍ സ്പര്‍ശമില്ലാതെ- യില്ലലങ്കാരമൊന്നുമേ” ഉള്ളതിലധികമോ കുറച്ചോ പറയുന്നതാണ് അതിശയോക്തി. മറ്റു മൂന്ന് അലങ്കാരങ്ങളിലും ഇതിന്റെ ഒരു ബിന്ദു തൊട്ടുതേച്ചുമിനുക്കിക്കാണും. ലൗകികാലങ്കാരങ്ങള്‍ക്ക് പകിട്ടുതോന്നണമെങ്കില്‍ നിറം കാച്ചേണ്ടതുപോലെ, കാവ്യാലങ്കാരങ്ങള്‍ക്ക് ഫളഫളായമാനത വേണമെങ്കില്‍ അതിശയോക്തിയുടെ സ്പര്‍ശം വേണം. ശുദ്ധമായ വാസ്തവം ചമല്‍ക്കാരകാരിയാകാത്തതിനാല്‍ അതിശയോക്തിയുടെ ഗന്ധം മറ്റുളളവയിലും കാണും. |
2. സാമ്യോക്തി | വര്ണ്ണ്യമാമൊന്നിനെ നന്നായ് വര്ണ്ണിപ്പാനതു പോലിത് എന്നു വേറൊന്നിനെച്ചൂണ്ടി- ച്ചൊന്നിടുന്നതു സാമ്യമാം. ഒരു പ്രകൃതവസ്തുവിന്റെ ധര്‍മ്മങ്ങളെ വര്‍ണ്ണിക്കുമ്പോള്‍ ആ ധര്‍മ്മങ്ങള്‍ക്ക് പൂര്‍ത്തിയുളളതെന്നു പരക്കെ സമ്മതമായ ഒരു അപ്രകൃത വസ്തുവിനെ ദൃഷ്ടാന്തമായി എടുത്തു കാണിക്കുന്നതാണ് സാമ്യോക്തി. |
3. വാസ്തവോക്തി | ‘ഏറ്റക്കുറച്ചിലെന്യേതാ- നര്‍ത്ഥപുഷ്ടി വരുംവിധം വസ്തുസ്ഥിതികളെച്ചൊല്ക വാസ്തവോക്തിയായത്. പ്രകടമായ അതിശയോക്തി കൂടാതെ വസ്തുക്കളുടെ വാസ്തവസ്ഥിതിയെ ചൊല്ലുന്നത് വാസ്തവോക്തി. |
4. ശേ്ളഷോക്തി | ”രണ്ടുകായ്കളൊരേ ഞെട്ടി- ലുണ്ടാകും പോലെ ഭാഷയില്‍ ഒരേ ശബ്ദത്തിലര്‍ത്ഥം ര- ണ്ടുരച്ചാല്‍ ശേ്ളഷമാമത്. ഒരേ ഞെട്ടില്‍ ഇരട്ടയായിട്ട് രണ്ടു പഴങ്ങളുണ്ടാകുന്നതുപോലെ ഒരേ ശബ്ദധാരയില്‍ രണ്ടര്‍ത്ഥങ്ങള്‍ക്ക് അനുഭവം ഉണ്ടാകുന്നത് ശേ്ളഷം. |
ഉപമ | ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാലുപമയാമത്’; മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം. ഒരു വസ്തുവിന് മറ്റൊന്നിനോടു ചമല്‍ക്കാരകാരകമായ സാദൃശ്യം ചൊല്ലുന്നതാണ് ഉപമ. ഇവിടെ മുഖത്തിന് വിളങ്ങുക എന്ന ക്രിയകൊണ്ട് ചന്ദ്രനോട് സാമ്യം പറയപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നതില്‍ ചമല്ക്കാരവുമുണ്ട്. അതിനാല്‍ ഇത് ഉപാലങ്കാരമായി. ഉപമ ചെയ്യുന്നതില്‍ നാല് കാര്യങ്ങളുണ്ട്. 1.ഏതിനെ മറ്റൊന്നിനോടു ഉപമിക്കുന്നുവോ അത് ‘ഉപമേയം’. 2.ഉപമേയം ഏതിനോടു തുല്യമെന്നു പറയപ്പെടുന്നുവോ അതു ഉപമാനം. 3.ഉപമാനോപമേയങ്ങള്‍ രണ്ടിലും തുല്യമായിരിക്കുന്ന ധര്‍മ്മം ‘സാധാരണധര്‍മ്മം’. 4.സാദൃശ്യത്തെക്കുറിക്കുന്ന ശബ്ദം ‘ഉപമാവാചകം.’ ഇവിടത്തെ ഉദാഹരണത്തില്‍ ‘മുഖം’ ഉപമേയം. ‘ചന്ദ്രന്’ ഉപമാനം. ‘വിളങ്ങുക’ സാധാരണ ധര്‍മ്മം. ‘പോലെ’ ഉപമാവാചകം. ഇവ നാലും തികഞ്ഞിട്ടുളള ഉപമയ്ക്ക് ‘പൂര്ണേ്ണാപമ’ എന്നു പറയും. |
ലുപ്തോപമ | ഉപമാനോപമേയോപമാവാചക സാധാരണധര്‍മ്മങ്ങള്‍ നാലു തികയാതെ ചിലതിന് ലോപം വന്നാല്‍ ലുപേ്താപമ. ധര്‍മ്മോപമാനോപമേയ- വാചകങ്ങളിലൊന്നിനോ രണ്ടിനോ മൂന്നിനോ ലോപം വന്നാലുപമ ലുപ്തയാം. 1.വാചകലുപ്ത. 2.ഉപമാനലുപ്ത 3.ധര്‍മ്മലുപ്ത. 4.ധര്‍മ്മോപമാനലുപ്ത. 5.ധര്‍മ്മവാചകലുപ്ത. 6.ധര്‍മ്മോപമാനവാചകലുപ്ത ഇങ്ങനെ ആറുവിധത്തില്‍ ഉപമേയലുപ്തകള്‍ സംസ്കൃതത്തിലുണ്ട്. |
മാലോപമ | ഒരുപമേയത്തെത്തന്നെ പല ഉപമാനങ്ങളോടു ഉപമിക്കുന്നത് ‘മാലോപമ’. ഉദാ: കാര്‍കൊണ്ടു മിണ്ടാത്തൊരു കൊണ്ടല്‍പോലെ കല്ലോലമില്ലാതെഴുമാഴിപോലെ കാറ്റില്‍പ്പെടാ ദീപവുമെന്നപോലെ നിഷ്പന്ദമായ് പ്രാണനടക്കിവച്ചും (കുമാരസംഭവം) |
രശനോപമ | പൂര്‍വ്വോപമയിലെ ഉപമാനത്തെ ഉത്തരോപമയില്‍ ഉപമേയമാക്കി അനേകം ഉപമകളെ മെടഞ്ഞുകോര്‍ത്തതുപോലെ നിബന്ധിച്ചാല്‍ രശനോപമ. ഉദാ: മൊഴിമധുരം പോല്‍ മധുരം മൊഴിപോലത്യച്ഛ വര്ണ്ണമാം മേനി മിഴി മേനിപോലതിരതി മിഴി പോലത്യന്ത ദുസ്സഹം വിരഹം. |
സാവയവോപമ | ഉപമാനോപമേയങ്ങള്‍ക്ക് അവയവം കല്പിച്ച് പ്രത്യേകം ഉപമിക്കുന്നത്. ഉദാ: തളിരുപോലധരം ഉപമാനോപമേയങ്ങള്‍ക്ക് അവയവം കല്പിച്ച് പ്രത്യേകം ഉപമിക്കുന്നത്. ഉദാ: തളിരുപോലധരം സുമനോഹരം ലളിതശാഖകള്‍ പോലെ ഭുജദ്വയം കിളിമൊഴിക്കു തനൗ കുസുമോപമം മിളിതമുജ്ജ്വലമാം നവയൗവനം (ഭാഷാശാകുന്തളം) |
അനന്വയം | തന്നോടു സമമായ് താന്താ- നെന്നു ചൊന്നാലനന്വയം ഇന്ദുവിന്ദുവിനോടൊപ്പം സുന്ദരാകൃതി ഭാസുരന്‍ ഉദാ: ഗഗനം തന്നോടു സമമായ് താന്താ- നെന്നു ചൊന്നാലനന്വയം ഇന്ദുവിന്ദുവിനോടൊപ്പം സുന്ദരാകൃതി ഭാസുരന്‍ ഉദാ: ഗഗനം ഗഗനം പോലെ സാഗരം സാഗരോപമം ശ്രീമൂലക നൃപനൊപ്പം ശ്രീമൂലക നൃപാലകന്‍ (എ.ആര്) |
ഉപമേയോപമ | ഉപമിക്കുന്നതന്യോന്യ- മുപമേയോപമാഖ്യമാം; വിപുല കൃപപോല്‍ കീര്‍ത്തി നൃപ തേ കീര്‍ത്തിപോല്‍ കൃപ. ഉപമിക്കുന്നതന്യോന്യ- മുപമേയോപമാഖ്യമാം; വിപുല കൃപപോല്‍ കീര്‍ത്തി നൃപ തേ കീര്‍ത്തിപോല്‍ കൃപ. ഉദാ: കരിയിതു ഗിരിയെപ്പോലെ ഗിരിയിക്കരിയെന്ന പോലത്യുച്ചന് അരിവിക്കു മദാംബു സമം ചൊരിയുന്നു മദാംബുപോലരിവി. (എ.ആര്) |
പ്രതീപം | ഉപമാനോപമേയത്വം മറിച്ചിട്ടാല്‍ പ്രതീപമാം, നെന്മേനിവാകതന്‍ പുഷ്പം നിന്മേനിക്കൊപ്പമാം പ്രിയേ പ്രസിദ്ധമായ ഉപമാനത്തെ ഉപമേയമാക്കി ഉപമിക്കുക പ്രതീപാലങ്കാരം. പ്രതീപം=വിപരീതം എന്നു ശബ്ദാര്‍ത്ഥം. പ്രായേണ ഉപമിക്കുന്നതെല്ലാം ഗുണാധിക്യമുളള വസ്തുവിനോടാകുന്നു. അതിന് വൈപരീത്യം ചെയ്യുമ്പോള്‍ ഉപമേയത്തിന് ഉപമാനത്തേക്കാള്‍ വൈശിഷ്ട്യം സിദ്ധിക്കുന്നു. |
രൂപകം | അവര്‍ണ്ണ്യത്തോടു വര്‍ണ്ണ്യത്തി- ന്നഭേദം ചൊല്ക രൂപകം സംസാരമാം സാഗരത്തി- ലംസാന്തം മുങ്ങൊലാ സഖേ ഉപമാനവും ഉപമേയവും രണ്ടു വസ്തുക്കളല്ല, ഒന്നുതന്നെ എന്ന് അഭേദം കല്പിച്ച് ഉപമാനധര്‍മ്മത്തെ എടുത്ത് ഉപമേയത്തില്‍ വയ്ക്കുന്നത് രൂപകം. ഒന്നിന്റെ രൂപം മറ്റൊന്നിന് കൊടുക്കുന്നത് എന്ന് രൂപക ശബ്ദത്തിന് അര്‍ത്ഥം. ഉപമയില്‍ ഉപമാനമെന്നും ഉപമേയമെന്നും രണ്ടായി കാണപ്പെടുന്ന വസ്തുക്കളില്‍ ഉള്ള ഭേദബുദ്ധിയെ ഉപേക്ഷിച്ചാല്‍ അതു രൂപകമാവും. രൂപകം, ഉപമേയമാകുന്ന ഭിത്തിയില്‍ ഉപമാനത്തിന്റെ ചിത്രമെഴുതുന്നു എന്നു പറയാം. ഉദാഹരണത്തില്‍, പല ധര്മ്മങ്ങളെക്കൊണ്ടുള്ള സാദൃശ്യം പ്രമാണിച്ച്, സംസാരം എന്നു പറയുന്നതു ഒരു സാഗരം തന്നെ എന്ന് അഭേദം കല്പിക്കപ്പെട്ടിരിക്കുന്നു. സാഗരത്തിലെന്ന പോലെ സംസാരത്തില്‍ മുങ്ങൊലാ എന്നു പറഞ്ഞാല്‍ ഇതുതന്നെ ഉപമയാകും. ഇവിടെ നീയാം തൊടുകുറി എന്നു രാജാവിനെ ഭൂമിയുടെ തിലകമാക്കി രൂപണം ചെയ്തിരിക്കുന്നു. 1.നിരവയവം 2.സാവയവം 3.പരംപരിതം എന്ന് രൂപകം മൂന്നുവിധമുണ്ട്. |
അപഹ്നുതി | സ്വധര്‍മ്മത്തെ മറച്ചന്യ- ധര്‍മ്മാരോപമപഹ്നുതി തിങ്കളല്ലിതു വിണ്ഗംഗാ പങ്കജം വികസിച്ചത്. വര്ണ്ണ്യവസ്തുവിനെ അതല്ലെന്ന് ശബ്ദം കൊണ്ടുതന്നെയോ അര്‍ത്ഥംകൊണ്ടോ നിഷേധിച്ചിട്ട് അതിനോടു സദൃശമായ മറ്റൊരു വസ്തുവാണെന്ന് പറയുന്നത് അപഹ്നുതി. ഒന്നിനെ അതല്ലെന്നു മറയ്ക്കുക എന്ന് അര്‍ത്ഥയോജന. ഉദാഹരണത്തില്‍, ആകാശഗംഗാപങ്കജത്തിന്റെ ധര്‍മ്മത്തെ ആരോപിക്കാന്‍ വേണ്ടി ചന്ദ്രനെ ചന്ദ്രനല്ലെന്ന് നിഷേധിച്ചിരിക്കുന്നു. |
ഉല്പ്രേക്ഷ | മറ്റൊന്നിന് ധര്‍മ്മയോഗത്താ- ലതുതാനല്ലയോ ഇതു എന്നു വര്‍ണ്ണ്യത്തിലാശങ്ക- യുല്പ്രേക്ഷാഖ്യായലംക്യതി. വര്‍ണ്ണ്യത്തില്‍ അവര്‍ണ്ണ്യത്തിന്റെ ധര്‍മ്മത്തിനു ചേര്‍ച്ച കാണുകയാല്‍ അതുതന്നെ ആയിരിക്കാമിത് എന്നു ബലമായി ശങ്കിക്കുക എന്നതാണ് ഉല്പ്രേക്ഷ. ഉല്പ്രേക്ഷിക്കുക=ഊഹിക്കുക എന്ന് അക്ഷരാര്‍ത്ഥം. ഉദാ: ചുമന്നു ചന്ദ്രക്കലപോല്‍ വളങ്ങും വിളങ്ങി പൂമൊട്ടുടനേ പിലാശില്‍ വനാന്ത ലക്ഷമിക്കു നഖക്ഷതങ്ങള്‍ വസന്തയോഗത്തിലുദിച്ച പോലെ. ‘എന്നു തോന്നും’, ‘എന്നപോലെ’, ‘പോല്‍’, ‘ഓ’, ‘താനോ’, ‘അല്ലോ’ മുതലായ നിപാതങ്ങള്‍ ഉല്‍പ്രേക്ഷയെ കുറിക്കും. |
സ്മൃതിമാന്‍, ഭ്രാന്തിമാന്‍, സസന്ദേഹം | സാദൃശ്യത്താല്‍ സ്മൃതിഭ്രാന്തി- സന്ദേഹങ്ങള്‍ കഥിക്കുകില്‍ സ്മൃതിമാന്‍ ഭ്രാന്തിമാന്‍ പിന്നെ സസന്ദേഹവുമായിടും ഇക്കോമളാംബുജം പാര്‍ത്തി- ട്ടോര്‍ക്കുന്നേനെന്‍ പ്രിയാമുഖം പത്മമെന്നു പതിക്കുന്നു നിന്മുഖത്തിങ്കല് വണ്ടിതാ ചന്ദ്രനോ പത്മമോ എന്നു സന്ദേഹിക്കുന്നു ലോകരും. രണ്ട് സദൃശവസ്തുക്കളില്‍ ഒന്നിനെ കണ്ടിട്ടു മറ്റതിനെ ഓര്‍ക്കുന്നതു ‘സ്മൃതിമാന്‍’ എന്ന അലങ്കാരം; ഒന്നിനെ മറ്റേതെന്നുപമിക്കുന്നത് ഭ്രാന്തിമാന്‍; അതോ ഇതോ എന്ന് സന്ദേഹിക്കുന്നത് സസന്ദേഹം. |
വ്യതിരേകം | വിശേഷം വ്യതിരേകാഖ്യം വര്‍ണ്ണ്യാവര്‍ണ്യങ്ങള്‍ തങ്ങളില്‍ കുന്നുപോലുന്നതന്‍ ഭൂപ നെന്നാല്‍ വിശേഷം വ്യതിരേകാഖ്യം വര്‍ണ്ണ്യാവര്‍ണ്യങ്ങള്‍ തങ്ങളില്‍ കുന്നുപോലുന്നതന്‍ ഭൂപ നെന്നാല്‍ പ്രക്യതികോമളന് ഉപമാനോപമേയങ്ങള്‍ക്ക് ഒരു ധര്‍മ്മത്തില്‍ മാത്രം തങ്ങളില്‍ ഭേദമുണ്ടെന്നുചൊല്ലുന്നത് വ്യതിരേകം. ലക്ഷ്യത്തില്‍ ഭൂപനും കുന്നിനും ഔന്നത്യംകൊണ്ടു സാമ്യമുണ്ടെങ്കിലും പ്രക്യത്യാ സുകുമാരശരീരനായ ഭൂപനു കഠോരശരീരമായ കുന്നിനേക്കാള്‍ വിശേഷമുണ്ടെന്നു പറയപ്പെട്ടിരിക്കുന്നു. |
പ്രതിവസ്തുപമ | അവര്‍ണ്യാവര്‍ണ്യവാക്യങ്ങള്‍ ക്കൊന്നാം ധര്‍മ്മത്തെ വേറെയായ് നിദ്ദേശിച്ചാലലങ്കാരം പ്രതിവസ്തുപമാഭിധം അവര്‍ണ്യാവര്‍ണ്യവാക്യങ്ങള്‍ ക്കൊന്നാം ധര്‍മ്മത്തെ വേറെയായ് നിദ്ദേശിച്ചാലലങ്കാരം പ്രതിവസ്തുപമാഭിധം ശ്രീവഞ്ചിഭൂപനുള്ളപ്പോള്‍ ശ്രീമാനപരനെന്തിന്? കാര്യമെന്തിഹ ദീപത്താല്‍ കതിരോന്‍ കാന്തി ചിന്തവേ ഒരേ സാധാരണധര്‍മ്മത്തെ ഉപമാനവാക്യത്തിലും ഉപമേയവാക്യത്തിലും ആവര്‍ത്തിച്ചാല്‍ പ്രതിവസ്തുപമ. പ്രതിവസ്തു ഓരോ വാക്യാര്‍ത്ഥത്തിലും ഉപമ എന്ന് സംജ്ഞക്ക് അര്‍ത്ഥയോജന. ഉദാഹരണത്തില്‍ പൂര്‍വാര്‍ദ്ധം ഉപമേയവാക്യം, ഉത്തരാര്‍ദ്ധം ഉപമാനവാക്യം. അവ രണ്ടിലുമുള്ള നിഷ്ഫലത്വമെന്ന സാധാരണ ധര്‍മ്മം എന്തിന്, കാര്യമെന്ത് എന്ന പര്യായങ്ങളാല്‍ ആവര്ത്തിക്കപ്പെട്ടിരിക്കുന്നു. |
ദ്യഷ്ടാന്തം | ദ്യഷ്ടാന്തമതിനെ ബിംബ പ്രതിബിംബങ്ങളാക്കുകില്‍ കീര്‍ത്തിശാലി ഭവാന്തന്നെ കാന്തിശാലി സുധാംശുതാന്‍ ഉപമാനോപമേയവാക്യങ്ങളില്‍ സാധാരണധര്‍മ്മത്തെ ബിംബ പ്രതിബിംബങ്ങളാക്കി പറഞ്ഞാല്‍ ദ്യഷ്ടാന്തം. ലക്ഷ്യത്തില്‍ കീര്‍ത്തിശാലി ബിംബം, കാന്തിശാലി പ്രതിബിംബം. |
നിദര്‍ശന | വിശിഷ്്ടധര്‍മ്മികള്‍ക്കൈക്യ മാരോപിച്ചാല്‍ നിദര്‍ശന ദാനശീലന്നു സൗമ്യത്വം തങ്കത്തിന്നു സുഗന്ധമാം ഏതാനും വിശിഷ്്ടധര്‍മ്മികള്‍ക്കൈക്യ മാരോപിച്ചാല്‍ നിദര്‍ശന ദാനശീലന്നു സൗമ്യത്വം തങ്കത്തിന്നു സുഗന്ധമാം ഏതാനും ധര്‍മ്മങ്ങളുള്ള ഒരു പ്രക്യതമായ ധര്‍മ്മിക്കും ആ ധര്‍മ്മങ്ങള്‍ക്ക് പ്രതിബിംബഭൂതങ്ങളായ മറ്റു ധര്‍മ്മങ്ങളുള്ള ഒരു അപ്രക്യതധര്മ്മിക്കും അഭേദം കല്പിച്ച് ഒന്നിനെ മറ്റതാക്കുന്നത് നിദര്‍ശന. രണ്ടുവക ധര്‍മ്മങ്ങളുടെ ബിംബപ്രതിബിംബഭാവം പുരസ്കരിച്ച് ആ ധര്‍മ്മവിശിഷ്ടങ്ങളായ ധര്‍മ്മികള്‍ക്ക് ഐക്യാരോപം ചെയ്യുന്നത് നിദര്‍ശന. |
ദീപകം | അനേകമേകധര്‍മ്മത്തി ലന്വയിപ്പതു ദീപകം മദം കൊണ്ടാന ശോഭിക്കു ് മൗദാര്യംകൊണ്ടു ഭൂപതി അനേകം അനേകമേകധര്‍മ്മത്തി ലന്വയിപ്പതു ദീപകം മദം കൊണ്ടാന ശോഭിക്കു ് മൗദാര്യംകൊണ്ടു ഭൂപതി അനേകം വസ്തുക്കള്‍ക്ക് ഒരേധര്മ്മത്തില് അന്വയം കല്പിക്കുന്നത് ദീപകം. ‘എമ്പ്രാന്റെ വിളക്കത്ത് വാര്യന്റെ അത്താഴം’ എന്ന രീതിയില്‍ പ്രക്യതത്തിന്റെ ഉപയോഗത്തിനായി പറയുന്ന ധര്‍മ്മം അപ്രക്യതത്തിന് കൂടി ഉപയോഗപ്പെടുന്നു എന്ന് അര്‍ത്ഥയോജന കല്പിച്ച്, ദീപംപോലെ തോന്നുന്നത് ദീപകം എന്നും സംജഞ ചെയ്തിരിക്കുന്നു. |
അപ്രസ്തുത പ്രശംസ | അപ്രസ്തുതപ്രശംസാഖ്യ മപ്രസ്തുതമുരയ്ക്കതാന്‍; സൈ്വരം മ്യഗങ്ങള്‍ വാഴുന്നു പരാരാധനമെന്നിയേ അപ്രസ്തുതപ്രശംസാഖ്യ മപ്രസ്തുതമുരയ്ക്കതാന്‍; സൈ്വരം മ്യഗങ്ങള്‍ വാഴുന്നു പരാരാധനമെന്നിയേ ഏതാനും ചില സംബന്ധങ്ങള്കൊണ്ട് പ്രസ്തുത വ്യത്താന്തത്തിനു പ്രതീതിവരുംവിധത്തില് അപ്രസ്തുതവ്യത്താന്തത്തെ വര്‍ണ്ണിക്കുക അപ്രസ്തുതപ്രശംസ. |
ഭേദകാതിശയോക്തി ഭേദകാതിശയോക്തി | ഭേദം ചൊന്നാലഭേദത്തില്‍ ഭേദകാതിശയോക്തിയാം; അന്യാദ്യശം തന്നെയോര്‍ത്താ ലിന്ന്യപന്റെ പരാക്രമം ഇവിടെ പ്രക്യതനായ ന്യപനിലുള്ള പരാക്രമം മറ്റു ന്യപമാരിലുള്ളതിനേക്കാള് വാസ്തവത്തില്‍ വ്യത്യസ്തമല്ലെങ്കിലും അനന്യസാധാരണമാണെന്നു പറയുകയാല്‍ ഭേദമില്ലാത്തിടത്തു ഭേദകല്പന. |
രൂപകാതിശയോക്തി | നിഗീര്യാധ്യവസാനംതാന്‍ രൂപകാതിശയോക്തിയാം; സരോജയുഗളം കാണ്ക ശരങ്ങള്‍ ചൊരിയുന്നിതാ |
സംബന്ധാതിശയോക്തി | അയോഗത്തിങ്കലെ യോഗം സംബന്ധാതിശയോക്തിയാം; ് മുട്ടുന്നു മതിബിംബത്തില്‍ മോടിയോടിഹ അയോഗത്തിങ്കലെ യോഗം സംബന്ധാതിശയോക്തിയാം; ് മുട്ടുന്നു മതിബിംബത്തില്‍ മോടിയോടിഹ മേടകള്. |
അസംബന്ധാതിശയോക്തി | അയോഗംചൊല്ക യോഗത്തി ലസംബന്ധാതിശയോക്തിയാം; ത്വല്പാദസേവയുള്ളപ്പോള്‍ കല്പപാദപമല്പമാം |
ഹേത്വതിശയോക്തി | അഭേദം കാര്യഹേതുക്കള്‍ ക്കെങ്കിലോ ഹേതുവാമത്്; മുക്കണ്ണന്‍തന്‍ പുണ്യമാകും മൈക്കണ്ണി തുണചെയ്യണംഅഭേദം കാര്യഹേതുക്കള്‍ ക്കെങ്കിലോ ഹേതുവാമത്്; മുക്കണ്ണന്‍തന്‍ പുണ്യമാകും മൈക്കണ്ണി തുണചെയ്യണം |
ഉല്ലേഖം | ഉല്ലേഖമൊന്നിനെത്തന്നെ പലതായ് നിനയ്ക്കുകില്‍; കാമനെന്നിവനെ സ്ത്രീകള്‍ കാലനെന്നോര്‍ത്തു വൈരികള്‍ അക്രമാതിശയോക്തി, അത്യന്താതിശയോക്തി, അസംഗതി,വിഭാവന,വിശേഷോക്തി, വ്യാഘാതം,വിരോധാഭാസം.സംഭാവന,തല്ഗുണം,അതല്ഗുണം,മീലിതം, അധികം എന്നിവയും അതിശയോക്തിവിഭാഗത്തിലെ അലങ്കാരങ്ങളാണ്. |
വാസ്തവോക്തി വിഭാഗത്തിലെ അലങ്കാരങ്ങള്‍ | സ്വഭാവോക്തി,സഹോക്തി, സമുച്ചയം.പര്യായം,പരിസംഖ്യ,വികല്പം,പരിവ്യത്തി,ആക്ഷേപം പ്രത്യനീകം,അര്‍ത്ഥാപത്തി, കാവ്യലിംഗം,അനുമാനം,അര്‍ത്ഥാന്തരന്യാസം,ഭാവികം, ഉദാത്തം,സൂക്ഷ്മാലങ്കാരം,വ്യാജോക്തി,സമം,വിഷമം,വിചിത്രം, അന്യോന്യം,പരികരം,പര്യായോക്തം,കാരണമാല,ഏകാവലി,സാരം,മുദ്രാലങ്കാരം |
ശേ്ളഷോക്തിവിഭാഗത്തിലെ അലങ്കാരങ്ങള്‍ | ശേ്ളഷം,സമാസോക്തി,വക്രോക്തി, സങ്കരസംസ്യഷ്ടിവിഭാഗം,സംസ്യഷ്ടിസങ്കരം. |
ശബ്ദാലങ്കാരങ്ങള്‍ | 1.അനുപ്രാസം 2.യമകം 3.പുനരുക്തവദാഭാസം 4,ചിത്രം. ഇങ്ങനെ ശബ്ദാലങ്കാരങ്ങള്‍ നാലുവിധം. |
അനുപ്രാസം | അനുപ്രാസം വ്യഞ്ജനത്തെ യാവര്ത്തിക്കിലിടക്കിടെ ഒരേ വ്യഞ്ജനവര്ണ്ണത്തെ അടുത്തടുത്താവര്ത്തിക്കുന്നത് അനുപ്രാസം. സ്വരങ്ങളെ ആവര്‍ത്തിക്കുന്നതാകട്ടെ അലങ്കാരമാകുന്നില്ലെന്നുമാത്രമല്ല പ്രസ്തുത ദോഷമായിട്ടുകൂടി ഗണിക്കും. |
ഛേകാനുപ്രാസം | ഛേകാനുപ്രാസം ചൊന്നാല് കൂട്ടക്ഷരമിരട്ടയായ്; കണ്ണനുണ്ണി നമുക്കെന്നു മമന്ദാനന്ദമേകണം കൂട്ടക്ഷരങ്ങളെ ഈരണ്ടായിട്ടാവര്ത്തിക്കുന്നതിന് ഛേകാനുപ്രാസം എന്നുപറയുന്നു. ഇതില്‍ ണ്ണ, ന്ദ എന്നിവ ആവര്‍ത്തിക്കുന്നു. |
വ്യത്ത്യനുപ്രാസം | മറ്റെല്ലാം വ്യത്ത്യനുപ്രാസം രീതിഭേദനിയാമകം ഒറ്റവ്യഞ്ജനത്തെ ഒരിക്കലോ പലപ്രാവശ്യമോ ആവര്‍ത്തിക്കുകയും കൂട്ടക്ഷരത്തെ പലപ്രാവശ്യം ആവര്‍ത്തിക്കുകയും ചെയ്യുന്നതു വ്യത്ത്യനുപ്രാസം. ഇതില്‍നിന്ന് മൂന്നുമാതിരി രീതികള്‍ (വ്യത്തികള്‍) ഉത്ഭവിക്കുന്നു. അതിനാലാണ് വ്യത്ത്യനുപ്രാസം എന്ന് വിളിക്കുന്നത്. |
ദ്വിതീയാക്ഷരപ്രാസം | ഈ പ്രാസം മലയാളികള്‍ക്ക് വളരെ പ്രിയമായതിനാല്‍ ‘കേരളപ്രാസം’ എന്നും അറിയപ്പെടുന്നു. ഉദാ; ഈ പ്രാസം മലയാളികള്‍ക്ക് വളരെ പ്രിയമായതിനാല്‍ ‘കേരളപ്രാസം’ എന്നും അറിയപ്പെടുന്നു. ഉദാ; ഹ്യദ്യാനന്ദം നിരുപമതമം നല്ലമദ്ദിവ്യമായോ രുദ്യാനത്തിന്‍ സുഖമനുഭവിക്കേണമെങ്കില് ഹ്യദ്യാകാര സ്ഥിതിയൊരു നികുഞ്ജത്തിലാക്കിടണം നീ പദ്യാ പാര്ശ്വസ്ഥലികളിലിറങ്ങാതെയന്തര്ഹിതാത്മ. ( മയൂര സന്ദേശം) ഈ പ്രാസത്തെക്കുറിച്ച് പിന്നീട് വിവാദമായിമാറിയ വിമര്‍ശനം എ.ആര് ഇങ്ങനെ എഴുതുന്നു: “ഇതിനെ ഭാഷാകവികള്‍ തങ്ങളുടെ കവിതാവനിതയ്ക്ക് ഒരു തിരുമംഗല്യമെന്നു വിചാരിച്ചുപോരുന്നു. വേറെ അലങ്കാരങ്ങള്‍ എത്ര തന്നെയിരുന്നാലും ദ്വിതീയാക്ഷരപ്രാസമില്ലെങ്കില്‍ ശേ്ളാകം ശേ്ളാകമേ അല്ല എന്നു കൂടി ശഠിക്കാന്‍ അവര്‍ മടിക്കുന്നില്ല, ഈ നാലക്ഷരങ്ങളെ രക്ഷിക്കാന്‍ വേണ്ടി കവികുഞ്ചരന്മാര് കാട്ടിക്കുട്ടുന്ന ഗോഷ്ഠികള് കാണുമ്പോള്‍ കോപത്തിലും തുലോം താപമാണുണ്ടാകുന്നത്. ചിലര്‍ യതികളെ എല്ലാ നിശേ്ശഷം ഗളഹസ്തം ചെയ്യുന്നു.മറ്റു ചിലര്‍ സാധുക്കളായ ശബ്ദങ്ങളുടെ കഴുത്തറുക്കുന്നു.എന്നുവേണ്ട കോലാഹലം പലതും കാണാം. ഈ പ്രാസത്തെ ഉപേക്ഷിച്ചാലല്ലാതെ നിരര്‍ത്ഥകശബ്ദപ്രയോഗം ഭാഷാകവിതയില്‍ നിന്നൊഴിഞ്ഞു നീങ്ങുന്നതല്ല.ഓരോ പാദത്തിലും ഓരോ അക്ഷരം പ്രാസത്തിന്റെ ആവശ്യത്തിന്റെ പേരില്‍ നീക്കിവയ്ക്കുന്നതുകൊണ്ട് കവികള്‍ക്ക് എത്രതന്നെ സ്വാതന്ത്ര്യഭംഗം വന്നാലും വരാം എന്നൊരു ചോദ്യം വരാം. എന്നാല്‍ ഈ തുച്ഛമായ നിര്‍ബന്ധവും അനുഭവത്തില്‍ ആനയ്ക്ക് അങ്കുശം എന്നപോലെ, കവികള്‍ക്ക് വലിയ ഒരു നിയന്ത്രണമായിട്ടാണ് കാണുന്നത്. പദ്യങ്ങളില്‍ പദപ്രയോജനവിചാരം ചെയ്യുന്നതായാല്‍ പാദാദിയിലെ പദങ്ങള്‍ പത്തിനഞ്ചുവീതം പ്രാസത്തിനു ബലികൊടുക്കപ്പെട്ടവയായിരിക്കുമെന്നുള്ള വാസ്തവത്തെ ശപഥപൂര്‍വ്വം വെളിപ്പെടുത്താന്‍ ഞാന്‍ മടിക്കുന്നില്ല. ‘മുട്ടിയപക്ഷം വയ്ക്കോല്’ എന്ന മട്ടില്‍ പ്രാസഭക്തന്മാര് ചില പൊതു വരുത്തങ്ങള് ഉണ്ടാക്കിവച്ചിട്ടുള്ളതും പ്രാസദീക്ഷയുടെ ദുഷ്കരതയ്ക്ക് ഒരു ലക്ഷ്യമാകുന്നു. ഒരേ വര്ണ്ണത്തെത്തന്നെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ വര്ണ്ണത്തിന് സ്ഥാനസാമ്യമുള്ളവ പ്രയോഗിച്ചാലും മതി എന്നാണ് ഇവരുടെ മതം. അതിനാല്‍, ശുക്ള്ശീകൃതാശനവതംസ ശശാങ്കഭാസാ; വിഖ്യാതകീര്ത്തിയുലകാകവെയന്നദാനാല് ഭൃഗ്വാദിസേവിതപദന്, ഭഗവാന് ത്രിവേത്രന് വ്യാഘ്രാലയാധിപതി വാഞ്ച്ഛിതമേകിടേണം ഇത്യാദിപോലെ ഒരു വര്‍ണ്ണത്തിന്റെ വര്‍ഗ്ഗാക്ഷരങ്ങളില്‍ നാലെണ്ണത്തിനെ നാലുപാദത്തിലുമായി പ്രയോഗിച്ചാലും കവിക്ക് പ്രാസഭംഗമഹാപാതകം ഇല്ലെന്ന് അവര്‍ വിധിക്കുന്നു. എന്നാല്‍, ഈവിധം പ്രാസവ്രതം അനുഷ്ടിക്കുന്നതുകൊണ്ട് എന്തുപുണ്യമാണെന്ന് ഞാന്‍ അറിയുന്നില്ല. എല്ലാഭാഷകള്‍ക്കും ബാല്യകാലത്തില്‍ പ്രാസപക്ഷപാതം ഉണ്ടായിരുന്നതായി ലക്ഷ്യങ്ങളുണ്ട്. ഭാഷയ്ക്ക് പ്രൗഡത വരുംതോറും പദ്യകാരന്മാര്ക്ക് പ്രാസത്തില്‍ പ്രീതി കുറയുമെന്നു ചരിത്രകാരന്മാരും സ്ഥാപിക്കുന്നു. നമ്മുടെ ഭാഷയ്ക്ക് ഈ പ്രൗഡത്വം ഇതുവരെ സിദ്ധിച്ചില്ലല്ലോ എന്നുള്ള പരിതാപത്താലാണ് ഈ പ്രക്യതത്തെ ഇവിടെ ഇത്രയും വിസ്തരിക്കാനിടയായത്.’ |
ആദിപ്രാസം | അടുത്തടുത്തുള്ള പദങ്ങളെ ഒരേ വര്‍ണ്ണംകൊണ്ട് ആരംഭിക്കുന്നതാണ് ആദിപ്രാസം. ഉദാ; വാനില്‍ അടുത്തടുത്തുള്ള പദങ്ങളെ ഒരേ വര്‍ണ്ണംകൊണ്ട് ആരംഭിക്കുന്നതാണ് ആദിപ്രാസം. ഉദാ; വാനില്‍ വായുവരുന്നതേറ്റു വടിവില്‍ ശക്രോപലച്ഛായമാം വാനോര്വര്ഗ്ഗവഴിക്കുവായ്ച്ച സുഖവും പൂണ്ടിങ്ങു പോകുന്നുഞാന്‍ താനേതന്നെ തണുത്തനീരുനിറയും കാര്മേഘഗര്ഭങ്ങളില് താനേന്തും വലയാഗ്ര വജ്രശകലംകൊണ്ടിട്ടുരച്ചങ്ങനെ (ചൂഡാമണി) |
അന്ത്യപ്രാസം | ഉദാ; ദയയൊരു ലവലേശം പോലുമില്ലാത്തദേശം പരമിഹപരദേശം പാര്‍ക്കിലത്യന്തമോശം പറകില്‍ ഉദാ; ദയയൊരു ലവലേശം പോലുമില്ലാത്തദേശം പരമിഹപരദേശം പാര്‍ക്കിലത്യന്തമോശം പറകില്‍ നഹി കലാശം പാര്‍ക്കിലിങ്ങേകദേശം സുമുഖി. നരകദേശം തന്നെയാണപ്രദേശം (വെണ്മണി അച്ഛന്) അഷ്ടപ്രാസം, ദ്വാദശപ്രാസം, ഷോഡശപ്രാസം, ലാടാനുപ്രാസം എന്നീ പ്രാസങ്ങളും പഴയ കാവ്യങ്ങളില്‍ കാണാം. |
യമകം | അക്ഷരക്കൂട്ടമൊന്നായി ട്ടര്‍ത്ഥംഭേദിച്ചിടുംപടി ആവര്‍ത്തിച്ചുകഥിച്ചീടില്‍ യമകം പലമാതിരി; മാലതീമലര്‍ അക്ഷരക്കൂട്ടമൊന്നായി ട്ടര്‍ത്ഥംഭേദിച്ചിടുംപടി ആവര്‍ത്തിച്ചുകഥിച്ചീടില്‍ യമകം പലമാതിരി; മാലതീമലര്‍ ചേര്‍ന്നോരു മാല തീജ്വാലയെന്ന പോല്‍ മാലതീയിവനേകുന്നു മാലതീതുല്യയെങ്ങുനീ. രണ്ടോ അതിലധികമോ അക്ഷരങ്ങളെത്തന്നെ അനുക്രമം തെറ്റാതെ ഒന്നായിട്ട് ആവര്‍ത്തിക്കുന്നത് യമകം. ഇതിനു പദാവ്യത്തി മുതലായി അനേകം ഭേദങ്ങള്‍ വരാം. ഉദാഹരണത്തില്‍, പദാവ്യത്തി ‘മാലതി’ എന്ന അക്ഷരസംഘത്തിന് നാലുപാദത്തിലും അര്‍ത്ഥഭേദത്തോടെ ആവ്യത്തി. വിരഹിവാക്യമായിട്ട് അര്‍ത്ഥയോജന. മറ്റൊരു ഉദാഹരണം: അരിവമ്പടയും പടയും പരിചിനൊടിടിനാദമൊക്കെ വെടിയുംവെടിയും മുകില്നടുകൊടിയും കൊടിയും ് പരിപശ്യ സുരേന്ദ്രദ്യഷ്ടി പൊടിയുംപൊടിയും |
പുനരുക്തവദാഭാസം | പുനരുക്തവദാഭാസ മര്ത്ഥാവ്യത്തി പ്രതീതിയാം; മതിചന്ദ്രന്നു സൗന്ദര്യ മദം നിന് മുഖദര്ശനേ പര്യായങ്ങളായി വരാവുന്ന രണ്ടോ മൂന്നോ പദങ്ങളെ അടുത്തു പ്രയോഗിക്കുന്നതുകൊണ്ട് അര്ത്ഥത്തിന് പ്രഥമദ്യഷ്ടിയില് പുനരുക്തം തോന്നുന്നത് പുനരുക്തവദാഭാസം. ലക്ഷ്യത്തില്‍ ‘മതി’, ‘ചന്ദ്രന്’ രണ്ടും പര്യായമാകയാല്‍ പുനരുകം്ത പോലെ തോന്നുന്നു. വാസ്തവത്തില്‍ അര്‍ത്ഥത്തിനു ഭേദവുമുണ്ട്. |
ചിത്രം | ‘ലിപിവിന്യാസഭേദത്താല് പത്മാദ്യാക്യതിവന്നീടും മാതിരിക്കു രചിക്കുന്നു പദ്യം ചിത്രാഖ്യമായത്’ പത്മാദി പല പദാര്‍ത്ഥങ്ങളുടെ ഛായ വരത്തക്കവിധം അക്ഷരങ്ങളെ ചേര്‍ത്തു ചമയ്ക്കുന്ന പദ്യം ചിത്രമെന്നു പറയപ്പെടുന്നു ചിത്രം ഇത്രവിധമെന്നുപറയാനാവില്ല. കവികള്‍ക്ക് മനോധര്‍മ്മം പോലെ എത്രയും നിര്‍മ്മിക്കാം. ബന്ധവിന്യാസത്തിന്റെ ആവശ്യത്തിന്റെ പേരില്‍ ഒരേ അക്ഷരംതന്നെ ശേ്ശാകത്തില് പലയിടത്തും ഉപയോഗപ്പെടുക, അനുലോമമായും, പ്രതിലോമമായും വായിച്ചാല്‍ ഒന്നുപോലിരിക്കുക മുതലായവയാണ് ഇവയിലെ ചമല്ക്കാരബീജം. പത്മബന്ധം, ചക്രബന്ധം, നാഗബന്ധം, രഥബന്ധം, ഗൂഡചതുര്ത്ഥപാദം, സര്‍വ്വതോഭദ്രം അനുലോമപ്രതിലോമസമം, ഇവ ചിത്രത്തിന്റെ പല രീതികള്‍. |
ദോഷപ്രകരണം | ശബ്ദാര്‍ത്ഥങ്ങളുടെ ഗുണദോഷങ്ങള്കൂടി അറിയണം. രസക്കേടുളവാക്കുന്ന തൊക്കെയും ദോഷമാമത്, പദ,മര്‍ത്ഥം,വാക്യമെന്ന ് മൂന്നിലും സംഭവിച്ചിടും. വായിക്കുന്നവര്‍ക്ക് മനസ്സിനുമടുപ്പ് വരുന്നതെല്ലാം ‘ദോഷ’മാകുന്നു. കാവ്യത്തിന്റെ ജീവന് രസമാകുന്നു. അതിന്റെ പ്രതീതിക്ക് തടസ്സമോ താമസമോ ഉളവാക്കുന്ന ധര്‍മ്മം ദോഷമാകുന്നു, പദം,അര്‍ത്ഥം,വാക്യം… ഈ മൂന്നെണ്ണവും ദോഷത്തിന് ആശ്രയമായിവരും. അതില്‍ പദത്തെ ആശ്രയിക്കുന്നത് പദദോഷം, അര്‍ത്ഥത്തെ ആശ്രയിക്കുന്നത് അര്‍ത്ഥദോഷം, വാക്യത്തെ ആശ്രയിക്കുന്നത് വാക്യദോഷം. നിത്യദോഷം, അനിത്യദോഷം എന്നു ദോഷങ്ങള്‍ക്ക് വേറെയും വിഭാഗം. എന്നും എല്ലായിടത്തും ഒരുപോലെ ദോഷമായി നില്‍ക്കുന്നത് നിത്യദോഷം ചിലേടത്തു ചിലപ്പോള്‍ മാത്രം ദോഷമായി വരുന്നത് അനിത്യദോഷം. |
പദദോഷങ്ങള്‍ 1.ദുശ്ശ്രവം | ഉച്ചരിക്കുന്നതിനുള്ള കേ്ളശം നിമിത്തം കര്‍ണ്ണകഠോരമായി തോന്നുന്നത് ദുശ്ശ്രവം ഉദാ; മടിച്ചുവേലചെയ്യാതെ മനംകാഞ്ഞുള്ള വാക്കുകള്‍ സ്വല്പവും സ്വാമിയെക്കൊണ്ടു കല്പിപ്പിപ്പതു കഷ്ടമാം ഇതില്‍ ‘കല്പിപ്പിപ്പത്’ എന്ന പദം വ്യാകരണപ്രകാരം സാധുവാണെങ്കിലും സഹ്യദയര്‍ക്ക് ശ്രുതികടുവായി തോന്നുന്നു |
പദദോഷങ്ങള്‍ 2, ച്യുതസംസ്കാരം | വ്യാകരണപ്രകാരം തെറ്റായുള്ള ശബ്ദം ച്യുതസംസ്കാരം ഉദാ; ആഹാരം കൊണ്ടഹോ നമ്മുടെ മുഖമൊടുപോരിട്ടു പോരായ്മയോടും, രാകാരമ്യേന്ദുപോയോരളവു കുമിദിനീപ്രേയസിക്കായതിനാല് ശോകാരംഭം തുടങ്ങിപ്പെരുകി മിഴിയടച്ചതിങ്ങു രോദിപ്പതിപ്പോള്‍ കാകാരവച്ഛലത്താല് ചെവിയിലിത തറയ്ക്കുന്നു വല്ലാതെ വന്ന് (അതിമോഹം നാടകം) ഇവിടെ ആയതിനാല്‍ എന്നത് ദുഷ്ടം. വ്യാകരണപ്രകാരം ഉദ്ദേശികാവിഭക്്തിയില് മാത്രമേ ദ്വിത്വത്തിനു വികല്പമുള്ളൂ. പ്രയോജികയില്‍ ‘ആയതിനാല്‍’ എന്നേ സുശബ്ദമാവുകയുള്ളൂ. |
പദദോഷങ്ങള്‍ 3.അപ്രയുക്തം | നിഘണ്ടുപ്രകാരവും മറ്റും സാധുവായിരുന്നാലും കാലഭേദംകൊണ്ടും മറ്റും പ്രചാരക്കുറവ് വന്നിട്ടുള്ളത് അപ്രയുക്തം ഉദാ; വിള്ളുതിന്നു മുതുവെള്ളെരുതേറിയ വെള്ളിമലയനെന്നുണ്ടൊരുകള്ളന് (കിരാതം കഥകളി) ഇവിടെ വിള്ള് എന്നത് അപ്രയുക്തം. വിഷപര്യായമായിരിക്കാമെന്നു തോന്നുന്നു. |
പദദോഷങ്ങള്‍ 4.നിരര്‍ത്ഥകം | വ്യത്തപൂരണത്തിനും മറ്റുംവേണ്ടി അര്‍ത്ഥവിവക്ഷകൂടാതെ പ്രയോഗിക്കുന്നത് നിരര്‍ത്ഥകം. ഉദാ; പാടേ നാളം പിരിക്കുള്ളൊരു സരസിജമൊക്കുന്ന മുഗ്ദ്ധാനനത്തെ കൂടക്കൂടെത്തിരിച്ചഗ്ഗതിയതിലുമഹോ ദക്ഷയാം പക്ഷ്മളാക്ഷി ബാഢം പിയൂഷവും വന്‍ വിഷവുമധികമായ്ത്തേച്ചെടുത്ത കടാക്ഷം ഗാഢം മന്മാനസത്തില് കഠിനമിഹ കഴിച്ചിട്ടതിന്മട്ടിലാക്കി (മാലതീമാധവം) ഇതില്‍ ‘പാടേ’, ‘അഹോ’, ‘വന്‍’, ‘ഇഹ’ ഈ ശബ്ദങ്ങള്‍ ഒരര്ത്ഥവിശേഷത്തേയും കുറിക്കായ്കയാല്‍ നിരര്‍ത്ഥകങ്ങള്‍. |
പദദോഷങ്ങള്‍ 5. ഗ്രാമ്യം | സഭയില്‍ പ്രയോഗിക്കത്തക്ക പ്രൗഢത പോരാത്തത് ‘ഗ്രാമ്യം’. സാധാരണ ഇതിന് ‘കന്നത്തം’ എന്നും പേരു പറയാറുണ്ട്. കഷ്ടം വെച്ചങ്ങു നിന്നു പിതൃപതിതനയന്‍, വായുജന്‍ കൈ കുടഞ്ഞു, ധൃഷ്ടന് പാര്ത്ഥന് സകോപം. ധൃതിയൊടുടനുടന്‍ കയ്യുതമ്മില്‍ തിരുമ്മീ, ഒട്ടും നന്നല്ലിതെന്നാ യമജര്‍ ബഹുവിധം ഭാവ ഭേദം നടിച്ചൂ. പെട്ടെന്നിങ്ങോട്ടു ഞാനും തവ കഴലിണ കണ്ടിടുവാന്‍ വെച്ചടിച്ചു. (ലക്ഷണാസംഗം നാടകം). ഇതില്‍ ‘വെച്ചടിച്ചു’ എന്നതു ഗ്രാമ്യം. ഏതാനും കുഗ്രാമങ്ങളില്മാത്രം നടപ്പുള്ള ദേശ്യപദങ്ങളെ പ്രയോഗിക്കുന്നതും ഗ്രാമ്യദുഷ്ടമെന്നു കരുതുന്നു. കവി നാഗരികനല്ലെന്നു തെളിയിക്കുന്നതിനാല്‍ ശ്രോതാവിന് ഉണ്ടാകുന്ന വൈമുഖ്യമാകുന്നു ഇതില്‍ ദൂഷകതാബീജം |
പദദോഷങ്ങള്‍ 6.നേയാര്‍ത്ഥം | അര്‍ത്ഥം ശ്രവണമാത്രത്താല്‍ സ്പഷ്ടമാകാതെ ലക്ഷണ കൊണ്ടുംമറ്റും ഊഹിച്ചെടുക്കേണ്ടിവരുന്നത് നേയാര്‍ത്ഥം |
പദദോഷങ്ങള്‍ 7.അശ്ളീലം | ലജ്ജ, ജുഹുപ്സ, അമംഗലം- ഇവയ്ക്ക് ഇടകൊടുക്കുന്നത് അശ്ളീലം |
പദദോഷങ്ങള്‍ 8. അപ്രതീതം | ശാസ്ത്രമാത്രത്തിലല്ലാതെ ലോകത്തില്‍ പ്രസിദ്ധികുറഞ്ഞത് അപ്രതീതം. ഉദാ; നല്ലേഴാമെടമുണ്ടെങ്കി ലില്ലം താനിന്ദ്രലോകമാം അല്ലെങ്കിലോ നരകമാം ചൊല്ലേറുന്നിന്ദ്രലോകവും ഇവിടെ ‘ഏഴാമെടം’ ഭാര്യ എന്ന അര്‍ത്ഥത്തില്‍ ജ്യോതിശ്ശാസ്ത്രത്തില്‍ മാത്രമേ പ്രസിദ്ധിയുള്ളു. അര്ത്ഥബോധത്തിലുള്ള പ്രതീതിവിംബം തന്നെയാകുന്നു ദുഷ്കതാബീജം. |
പദദോഷങ്ങള്‍ 9. അവാചകം | വിവക്ഷിതമായ അര്‍ത്ഥത്തെ കുറിക്കാന്‍ ശക്തിയില്ലാത്തത് അവാചകം |
പദദോഷങ്ങള്‍ 10. സന്ദിദ്ധം | അതോ ഇതോ വിവക്ഷിതമെന്നു സംശയത്തിനു ആസ്പ്ദമായത് സന്ദിദ്ധം |
പദദോഷങ്ങള്‍ 11, അനുചിതര്ത്ഥം | വിവക്ഷിതത്തിന് വിരുദ്ധമായത് അനുചിതാര്‍ത്ഥം |
വാക്യദോഷങ്ങള്‍ | ക്ളിഷ്ടം വിരുദ്ധബന്ധാഖ്യം വിസന്ധി ഹതവ്യത്തവും ഉക്തന്യൂനാധികപദം സമാപ്തപുനരാത്തവും പതല്‍പ്രകര്‍ഷം സങ്കീര്‍ണ്ണം അഭവന്മതയോഗവും ഗര്ദ്ദിതാനുക്ത വാച്യബ പ്രസിദ്ധിഹതവും പുന; |
വാക്യദോഷങ്ങള്‍ 1. ക്ളിഷ്ടം | അര്‍ത്ഥപ്രതീതിയില്‍ കേ്ളശമുള്ളത് ക്ളിഷ്ടം. കേ്ള്ശശം വരുന്നത് ദൂരാന്വയം കൊണ്ടാണ് |
വാക്യദോഷങ്ങള്‍ 2, വിരുദ്ധബന്ധം | വിവക്ഷിതമായ രസത്തിന് വിരുദ്ധമായ ബന്ധം ഉപയോഗിക്കുന്നിടത്ത് വിരുദ്ധബന്ധം |
വാക്യദോഷങ്ങള്‍3. വിസന്ധി | വിരൂപമായുള്ള സന്ധിയുള്ളത് വിസന്ധി. വൈരൂപ്യം നാലുരീതിയില് വരാം 1. സന്ധികാര്യം ചെയ്യാതിരിക്കല് 2,കര്‍ണ്ണകടോരമായ പദപ്രയോഗം 3.സന്ധിച്ചേര്ച്ചയാല് അശ്ളീലാര്ത്ഥപ്രതീതി 4,സംസ്ക്യത സന്ധികാര്യം അടുത്തുനില്ക്കുന്ന മലയാളപദത്തെ ബാധിക്കുക |
വാക്യദോഷങ്ങള്‍ 4,ഹതവ്യത്തം | വ്യത്തവിഷയത്തില് ദോഷപ്പെട്ടത് ഹതവ്യത്തം |
വാക്യദോഷങ്ങള്‍ 5,ഉക്തപദം | ഒരേ പദത്തെ ഒരേ അര്‍ത്ഥത്തില്‍തന്നെ ഒരു പദ്യത്തില്‍ ഒന്നിലധികം പ്രാവശ്യം പ്രയോഗിക്കുന്നത്. കവിക്കുള്ള ശബ്ദദാരിദ്ര്യം വെളിപ്പെടുന്നത് ദുഷകതാബീജം. |
വാക്യദോഷങ്ങള്‍ 6,ന്യൂനപദം | ആവശ്യമുള്ള പദങ്ങളെ പ്രയോഗിക്കാതിരിക്കുന്നത് ന്യൂനപദം. |
വാക്യദോഷങ്ങള്‍ 7,അധികപദം | ആവശ്യമില്ലാത്ത പദത്തെ പ്രയോഗിക്കുന്നത് അധികപദം. |
വാക്യദോഷങ്ങള്‍ 8,സമാപ്തപുനരാത്തം | സമാപ്തമായ വാക്യത്തില്‍ പിന്നീട് ഏച്ചുകെട്ടിച്ചേര്‍ക്കുന്നത് സമാപ്തപുനരാത്തം. |
വാക്യദോഷങ്ങള്‍ 9,പതല്‍പ്രകര്‍ഷം | ഓജസ്സാലുള്ള ഔജ്ജ്വല്യത്തിന് ക്രമേണ അവ രോഗമാകുന്നു 10.സങ്കീര്‍ണ്ണം, 11,അഭവന്മതയോഗം, 12,ഗര്‍ഭിതം, 13.അനുക്തവാചകം, 14,പ്രസിദ്ധിഹതം, 15,അസ്ഥാനസ്ഥപദം, 16,അവിമ്യഷ്ടവിധേയാംശം, 17,വിരുദ്ധബുദ്ധിപ്രദം എന്നിവയും വാക്യദോഷങ്ങളില്‍ ഉള്‍പ്പെടുന്നു. |
അര്‍ത്ഥദോഷങ്ങള്‍ | “അപുഷ്ടം വ്യാഹതംമിശ്രം സാകാംക്ഷമനവീക്യതം പുനരുക്തം വിശേഷാദി പരിവ്യത്തവുമിങ്ങനെ മുന്ചൊന്നാരശ്ശീലാദിക്ക് പുറമേ വാക്യദോഷമാം” ‘അപുഷ്ടം’ തുടങ്ങിയ ഏഴെണ്ണം അര്‍ത്ഥത്തിനുമാത്രം സംഭവിക്കുന്ന ദോഷങ്ങള്‍. പദത്തില്‍മാത്രം സ്പര്‍ശിക്കുന്നത് പദദോഷം. വാക്യത്തെ ബാധിക്കുന്നത് വാക്യദോഷം. പദവും വാക്യരീതിയും ഭേദപ്പെടുത്തിയാലും പോകാത്തത് അര്‍ത്ഥദോഷം. |
അര്‍ത്ഥദോഷങ്ങള്‍ 1,അപുഷ്ടം | നിഷ്പ്രയോജനമോ അന്യഥാസിദ്ധമോ ആയത്. ഉദാ; നീരുള്‍ക്കൊണ്ടൊരു കാര്‍കൊണ്ടല്‍ നിരാലംബനമായിടും വാനത്തിതാ വിളങ്ങുന്നു മാനം വിടുക മാനിനി (എ.ആര്) ഇവിടെ നിരാലംബനമായിടും എന്ന വാനിന്റെ വിശേഷണങ്ങള്‍ ‘കാര്‍കൊണ്ടല്‍ വിളങ്ങുന്ന’ എന്ന പ്രതിപാദ്യവസ്തുവിന് ഒരു ഫലവും സിദ്ധിക്കുന്നില്ല. അതിനാല്‍ അതു നിഷ്പ്രയോജനം. |
അര്‍ത്ഥദോഷങ്ങള്‍ 2.വ്യാഹതം | ഒരു വസ്തുവിന് ആദ്യം ഉല്‍ക്കര്‍ഷമോ അപകര്‍ഷമോ പറഞ്ഞിട്ട് ഉടന്‍തന്നെ നേരെമറിച്ച് അപകര്‍ഷമോ ഉല്‍ക്കര്‍ഷമോ പ്രതിപാദിക്കുന്നത് (പരസ്പരവിരോധമുള്ളത്) ഉദാ; “നന്നായ് പാരില്‍ ജയിക്കുന്നൊരു ശശികലതൊട്ടുള്ളവസ്തുക്കളോരോ നിന്നുണ്ടേറ്റം സ്വതേ രമ്യതയൊടുമവയുല്ക്കണ്ട ചേര്‍ക്കുന്നുമുണ്ട് എന്നാലീയുള്ളവന്നീഭുവനമതിലഹോ ലോചനജ്യോത്സ്യനയാമ ക്കന്യാവിന്‍ കാഴ്ചയൊന്നേ കൊടിയൊരു മഹമാകുന്നതിജ്ജന്മമെല്ലാം (മാലതീമാധവം) ഇവിടെ പൂര്‍വ്വാര്‍ദ്ധത്തില്‍ ചന്ദ്രകല, ചന്ദ്രിക മുതലായതെല്ലാം തനിക്ക് നിസ്സാരമെന്നു പറഞ്ഞിട്ടു ഉത്തരാര്‍ദ്ധത്തില്‍ ‘ലോചനജ്യോത്സനയാമക്കന്യാവിന്’ എന്ന് ഉല്‍ക്കര്‍ഷത്തിനുവേണ്ടി അവളെ ജ്യോത്സ്നയായിട്ട് രൂപണം ചെയ്തതിനാല്‍ പരസ്പരവിരോധം. |
അര്‍ത്ഥദോഷങ്ങള്‍ 3.മിശ്രം | നല്ലതും ചീത്തയും കുട്ടിക്കലര്ത്തുക. ഇതിന് ‘സഹചരഭിന്നം’ എന്നു പഴയപേര്. ഉദാ; വിനയംകൊണ്ടു വിദ്വാനും വ്യസനംകൊണ്ട് മൂര്‍ഖനും പ്രതാപംകൊണ്ട് രാജാവും പ്രകാശിച്ചീടുമേ ദ്യശം (എ.ആര്) ഇതില്‍ ഉത്ക്യഷ്ടങ്ങളായ വിനയപ്രതാപങ്ങളുടെ മദ്ധ്യേ നിക്യഷ്ടമായ വ്യസന(ദ്യൂതാദി)ത്തെയും വിദ്വാന്,രാജാവ് എന്നിവരുടെ കൂട്ടത്തില്‍ മൂര്‍ഖനെയും ചേര്‍ത്തത് ദോഷം. |
അര്‍ത്ഥദോഷങ്ങള്‍ 4. സാകാംക്ഷം | ആകാംക്ഷ ശമിക്കാത്തത്. |
അര്‍ത്ഥദോഷങ്ങള്‍ 5.അനവീക്യതം | ഭംഗികള്മാറ്റി പുതുക്കാതെ ഒരേമട്ടില്‍ നീളെത്തുടരുന്നത്. ഉദാ; എപ്പോതുമേ ഭാനു രഥേ ചരിക്കു- ന്നെപ്പോതുമേ വായുചലിച്ചിടുന്നു എപ്പോതുമേ ക്ഷ്മമുരശവഹിക്കു- ന്നെപ്പോതുമേ ഭൂപനുമുണ്ടു ഭാരം (എ.ആര്) |
അര്‍ത്ഥദോഷങ്ങള്‍ 6.പുനരുക്തം | ഉക്തത്തെ ആവര്‍ത്തിച്ചു പറയുന്നത് പുനരുക്തം. പദാര്ത്ഥനിഷ്ടമായോ വാക്യാര്ത്ഥനിഷ്ടമായോ വരാം. “വിവേകമില്ലായ്കിലനേകമാപ- ത്തെവനുമുണ്ടാമവനീതലത്തില് അകാര്യവും കാര്യവുമിന്നതെന്ന- തോര്‍ക്കുന്നവന്‍തന്നെ വിപദ്വിദൂരന്‍.” |
അര്‍ത്ഥദോഷങ്ങള്‍ 7.വിശേഷപരിവ്യത്തം | വിശേഷം വേണ്ടിടത്ത് സാമാന്യം പറയുന്നത്. ഉദാ: “അര്‍ദ്ധരാത്രി സമയത്തിലുമില്ലി പ്പട്ടണത്തിലഭിസാരികമാര്ക്ക് തീച്ചെടിച്ഛടതഴച്ചിടുമച്ഛ- ജ്വാലയാല്‍ തിമിരബാധയശേഷം” (കു.സംഭവം) തീച്ചെടി -ഹിമവാന്റെ രാജധാനി തിമിരബാധ -ഇരുട്ടിന്റെ ശല്യം. |
അര്‍ത്ഥദോഷങ്ങള്‍ 8,സാമാന്യപരിവ്യത്തം | സാമാന്യം വേണ്ടിടത്ത് വിശേഷം പറയുന്നത്. |
അര്‍ത്ഥദോഷങ്ങള്‍ 9.അനിയമപരിവ്യത്തം | നിയമം വേണ്ടാത്തിടത്ത് അതു ചെയ്യുന്നത്. |
അര്‍ത്ഥദോഷങ്ങള്‍ 10.സനിയമപരിവ്യത്തം | നിയമം വേണ്ടിടത്ത് അതു ചെയ്യാതിരിക്കുന്നത. |
അലങ്കാരദോഷങ്ങള്‍ | (എ) സാധാരണ ധര്മ്മത്തിന് അപ്രസിദ്ധി (ബി) ഉപമാനത്തിന് അസംഭവം (സി) ജാതി (ഡി) (എ) സാധാരണ ധര്മ്മത്തിന് അപ്രസിദ്ധി (ബി) ഉപമാനത്തിന് അസംഭവം (സി) ജാതി (ഡി) പ്രമാണങ്ങളില്‍ ആധിക്യ (ഇ,) ന്യൂനതകള്‍ അര്‍ത്ഥാന്തരന്യാസത്തില്‍ ഉല്പ്രേക്ഷിതമായ വിശേഷത്തിനോ സാമാന്യത്തിനോ സമര്‍ത്ഥനം ഇത്യാദികള്‍ അനുചിതാര്‍ത്ഥത്തിന്റെ വകഭേദങ്ങളാണ്. |
അനിത്യദോഷങ്ങള്‍ | രസക്കേടുളവാക്കുന്നതാണ് ദോഷം. ദോഷങ്ങള്‍ ഒന്നിന്റെ ലക്ഷണമിരുന്നാലും ഒരിടത്തു പ്രകരണാദിമഹാത്മ്യത്തില്‍തന്നെ രസക്കേടുതോന്നാത്ത പക്ഷം അവിടെ ദോഷമുള്ളതായി വിചാരിച്ചുകൂടാ; വിഷം ചിലപ്പോള്‍ ഔഷധമാകുന്നതുപോലെ. ഈ സാമാന്യവിധിപ്രകരം ദോഷം ചിലേടത്തു ഉദാസിനമായും ചിലേടത്ത് ഗുണമായുംവരും. |
ഗുണപ്രകരണം | രസത്തിന് ഉത്കര്‍ഷം വരുത്തുന്ന ധര്‍മ്മം ഗുണം. അനേകം അംഗങ്ങളുള്ള മനുഷ്യശരീരത്തില്‍ എങ്ങനെ ആത്മാവ് പ്രധാനമോ അങ്ങനെ കാവ്യശരീരത്തില്‍ രസമാണ് പ്രധാനം. ആത്മാവിന് ശൗര്യം മുതലായതെന്നപോലെ രസത്തിന് ഉല്‍ക്കര്‍ഷമുളവാക്കുന്നതും വേര്പ്പെട്ടുപോകാത്തതുമായി യാതൊരു ധര്‍മ്മമുണ്ടോ അതാണ് ഗുണം, “ഗുണം പ്രസാദം മധുര മോജസെ്സന്നിവ മൂന്നു താന്‍” പ്രസാദം,മാധുര്യം, ഓജസ്സ് എന്നിങ്ങനെ മൂന്നെണ്ണമാണ് |
ഗുണം 1.മാധുര്യം | “നീരില്‍ കല്ക്കണ്ടമെന്നോണ മാഹ്ശാദത്തില് മനസ്സിനെ അലിച്ചാശു ലയിപ്പിക്കും ഗുണം ‘മാധുര്യ’ സംജ്ഞിതം” മനസ്സലിഞ്ഞ് ആഹ്ശാദത്തില് ലയിച്ചതുപോലെ തോന്നിപ്പോകുന്നതിന് ഹേതുഭൂതമായ ഗുണത്തിന് മാധുര്യം. “സംഭോഗം, കരുണം, വിപ്ര- ലംഭം ശാന്തമിവറ്റയില്‍ ഉത്തരോത്തരമുല്‍ക്കര്‍ഷം മാധുര്യത്തിന് വന്നിടും” സംഭോഗശ്യംഗാരത്തെക്കാള്‍ കരുണത്തില്‍, അതിനേക്കാള്‍ വിപ്രലംഭശ്യംഗാരത്തില്, അതിനേക്കാള്‍ ശാന്തത്തില്‍ എന്ന് മാധുര്യഗുണത്തിന് ആശ്രയങ്ങളായ രസങ്ങളുടെ വിവേചനം. |
ഗുണം 2,ഓജസ്സ് | “ദീപ്തികൊണ്ട് മനം പെട്ടെ ന്നുഞ്ജ്വലിച്ചതു പോലവേ പ്രതീതിയുളവാക്കുന്ന ഗുണമോജസ്സതായിടും” ഏതിന്റെ വൈഭവത്തില്‍ മനസ്സില്‍ ഒരു ജ്വലിതത്വപ്രതീതിയുളവാകുന്നുവോ ആ ഗുണമാണ് ഓജസ്സ്. “വീരബീഭത്സരൗദ്രങ്ങള്് മേല്ക്കുമേലിതിനാശ്രയം” ഓജസ്സ് വീര്യത്തിലും അതിനേക്കാള്‍ ബീഭത്സത്തിലും അതിനേക്കാള്‍ രൗദ്രത്തിലും അധികം കാണാം. ഹാസാത്ഭുതഭയാനകങ്ങളില്‍ മാധുര, ഓജസ്സുകള്‍ സമപ്രധാന്യമാണ്. |
ഗുണം 3.പ്രസാദം | “ശുഷേ്ക്കന്ധനത്തില്‍ തീപോലെ പെട്ടെന്നുമനമാകവേ പരന്നുവികസിപ്പിക്കും ഗുണമങ്ങു പ്രസാദമാം” ഉണങ്ങിയവിറകില്‍ തീപിടിക്കുന്നതുപോലെ പെട്ടെന്നു മനസ്സില്‍ ഒന്നായിവ്യാപിച്ച് അതിനു ഒരു വികാസപ്രതീതി ഉണ്ടാക്കുന്ന ഗുണം പ്രസാദം. ഇതിന് എല്ലാരസവും ഒന്നുപോലെ ആശ്രയമാകയാല്‍ ആശ്രയഭേദേന ഉത്ക്കര്ഷാധിക്യം പറയുന്നില്ല. |
ശബ്ദാര്‍ത്ഥപ്രകരണം | ശബ്ദങ്ങളുടെ സ്വരൂപം ഇങ്ങനെ: ‘ശബ്ദംമൂന്നാം വാചകാഖ്യം ലക്ഷകം വ്യഞ്ജകം തഥാ വാച്യം ലക്ഷ്യം വ്യംഗ്യമെന്നു മുറയ്ക്കര്‍ത്ഥവുമങ്ങനെ വ്യാപാരവും മൂന്നഭിധാ ലക്ക്ഷണവ്യഞ്ജനാഖ്യയാ’ സാഹിത്യശാസ്ത്രപ്രകാരം വാചകം,ലക്ഷകം, വ്യഞ്ജകം എന്നു ശബ്ദം മൂന്നുവിധം. അവയില്‍ വാചക ശബ്ദത്തിന്റെ അര്‍ത്ഥം വാച്യം, ലക്ഷകത്തിന്റെത് ലക്ഷ്യം,വ്യഞ്ജനത്തിന്റെത് വ്യംഗ്യം. ഈ അര്‍ത്ഥത്തെ പ്രതിപാദിക്കുന്ന ശബ്ദവ്യാപാരവും ഈ മുറയ്ക്കുതന്നെ അഭിധ, ലക്ഷണ,വ്യഞ്ജന എന്നു മൂന്നുവിധമാകുന്നു, ശബ്ദത്തിന്റെ വ്യാപാരം എന്നാല്‍ ശബ്ദത്തിന് അര്‍ത്ഥത്തോടുള്ള സംബന്ധം എന്നാകുന്നു. ലക്ഷണം മുറയ്ക്ക് ‘നേരേ സങ്കേതികാര്ത്ഥത്തെ വചിക്കുന്നതു വാചകം അതിന് വ്യാപാരമഭിധ- യതിന്റെ പൊരുള്‍ വാച്യമാം.’ ഇന്ന ശബ്ദത്തിന് ഇന്ന അര്‍ത്ഥമെന്ന് എല്ലാ ഭാഷയിലും പൊതുജനസമ്മതപ്രകാരമുള്ള അര്‍ത്ഥം സാങ്കേതിതാര്ത്ഥം. അതിനെ പരാപേക്ഷകൂടാതെ നേരേ കുറിക്കുന്ന ശബ്ദം വാചകം. ഒരു വാചകശബ്ദത്തിന്റെ അര്‍ത്ഥത്തെ പ്രതിപാദിക്കുന്നതില്‍ ചെയ്യുന്ന വ്യാപാരം അഭിധ,അഭിധയാല്‍ പ്രതിപാദിക്കപ്പെടുന്ന അര്‍ത്ഥം വാച്യാര്‍ത്ഥം. |
ധ്വനിപ്രകരണം | കാവ്യത്തിന്റെ അംഗിയായ ധ്വനിയെപ്പറ്റി: ‘വാച്യാധികം വ്യംഗ്യമെങ്കി- ലക്കാവ്യം ധ്വനിസംഞ്ജിതം ഗുണീഭൂത വ്യംഗ്യസംഞ്ജം വാച്യം താന്‍ മുഖ്യമെങ്കിലോ’ ഏതു കാവ്യത്തില്‍ വാച്യാര്‍ത്ഥത്തേക്കാള്‍ വ്യംഗ്യാര്‍ത്ഥം ചമല്‍ക്കാരകാരകമായിരിക്കുന്നോ ആ കാവ്യത്തിന് ധ്വനി എന്നു പേര്. വാച്യാര്‍ത്ഥത്തിനാണ് പ്രധാന്യമെങ്കില്‍ ആ കാവ്യം ഗുണീഭൂതവ്യംഗ്യം. ഗുണം അപ്രധാനം ആയിത്തീര്‍ന്ന വ്യംഗ്യത്തോടുകൂടിയത് എന്ന് പേരിന് അര്‍ത്ഥയോജനം. |
രസനിരൂപണം | രസഭാവാദി ധ്വനിയെപ്പറ്റി പറയാം. അസംലക്ഷ്യക്രമം എന്നു വിളിക്കുന്നതും ഇതിനെത്തന്നെ. വാച്യം വിവക്ഷിതമായിട്ടുള്ളിടത്ത് ആ വാചാര്ത്ഥത്തിന്റെ അലംക്യതമോ അനലംക്യതമോ ആയ ഒരു സംഗതിയാകാം. അതാണ് അനുസ്വാനധ്വനി. മറ്റുചിലേടത്ത് ഒരു മനോവികാരം വ്യഞ്ജിച്ചുവെന്നുവരാം. അതാണ് രസഭാവാദിധ്വനി. മനോവികാരം എന്നാല്‍ രതി, ശോകം, വിസ്മയം മുതലായ ചിത്തവ്യത്തിവിശേഷം. അതിനു ഭാവമെന്നു പേര്. ഭാവങ്ങളില്‍ ചിലത് അംഗങ്ങളായ മറ്റു ഭാവങ്ങളോടു യേജിച്ചു അംഗിയായിത്തീര്ന്ന് അവിച്ഛിന്നധാരയായി നിലനില്ക്കും. ഇവയെ രസമെന്നു ചൊല്ലുന്നു. ശേഷമുള്ളവ ഭാവങ്ങള്‍തന്നെ. |
രസത്തിന്റെ സ്വരൂപം | ‘ഭാവം മനോവികാരം താന്‍ അച്ഛിന്നം സ്ഥായിയാമത് അതിന് കാരണകാര്യങ്ങള്‍ വിഭാവമനുഭാവവും; ‘ഭാവം മനോവികാരം താന്‍ അച്ഛിന്നം സ്ഥായിയാമത് അതിന് കാരണകാര്യങ്ങള്‍ വിഭാവമനുഭാവവും; സഹായിഭാവം സഞ്ചാരി കാവ്യനാട്യപ്രകാശിതം; വിഭാവാദികളാല്‍ വ്യക്തം സ്ഥായീഭാവമതാം രസം’. ഭാവമെന്നാല്‍ മനോവികാരമാണ്. സജാതീയങ്ങളോ വിജാതീയങ്ങളോ ആയ മറ്റു ഭാവങ്ങളെക്കൊണ്ട് വിച്ഛേദം(തടസ്സം) വരാതെ രസമായി ചമയുന്നതുവരെ നിലനില്‍ക്കുന്ന ഭാവത്തിന് സ്ഥായി എന്നു പേര്. അത് രതി,ശോകം മുതലായി ഒന്പതെണ്ണമുണ്ട്. ലോകത്തില്‍ സംഭവിക്കുന്ന ഈ രത്യാദികള്‍ക്ക് 1.കാരണങ്ങളായിട്ടും(2)കാര്യങ്ങളായിട്ടും(3)സഹകാരികളായിട്ടും ഏതേതെല്ലാം ഉണ്ടോ അതെല്ലാം കവിവാക്യത്താലോ നടന്റെ അഭിനയത്താലോ പ്രതിപാദിക്കപ്പെടുമ്പോള്‍ ക്രമത്തില്‍(1) വിഭാവങ്ങള്‍(2)അനുഭാവങ്ങള്‍(3)സഞ്ചാരികള്‍ എന്ന് വിളിക്കപ്പെടുന്നു. ഈ വിഭാനുഭാവസഞ്ചാരികളാല് വ്യഞ്ജിക്കുന്ന രത്യാദിസ്ഥായിഭാവം തന്നെ രസം.വിഭാവം രണ്ടുവിധം (1) ആലംബനവിഭാവംഃ ആരെ ആലംബിച്ച് (ആശ്രയിച്ച്) രത്യാദി ഉദിക്കുന്നു അത്. (2) ഉദ്ദീപനവിഭാവംഃ ഉദിതമായ രത്യാദിയെ ഏത് ഉദ്ദീപിപ്പിക്കുന്നു (തെളിച്ച് പ്രകാശിപ്പിക്കുന്നു) അത്. അനുഭാവം രണ്ടുവിധം ബാഹ്യംഃ കടാക്ഷവിക്ഷേപാദിചേഷ്ടകള് ബാഹ്യം. ആഭ്യന്തരംഃ അന്തഃകരണത്തെ സ്പര്‍ശിക്കുന്ന സ്തംഭപ്രളയരോമാഞ്ചാദികള്‍ ആഭ്യന്തരം (സ്തംഭം.തരിച്ചു നില്ക്കുക) പ്രളയംഃ മോഹാലസ്യം രോമഞ്ചംഃ കോള്‍മയിര്‍ക്കൊള്ളുക. |
സഞ്ചാരികള്‍ | രത്യാദിസ്ഥായിഭാവങ്ങളെ സഹകാരികളായി നിന്നു പോഷിപ്പിക്കുന്ന ചിന്താഹ്ശാനിശങ്കാദികളായ വികാരങ്ങള്‍ സഞ്ചാരികള്‍. എട്ട് സാത്വികവികാരങ്ങള്‍ 1.സ്തംഭംഃ തരിച്ചുനില്‍ക്കല്‍ 2.പ്രളയംഃ മോഹാലസ്യം 3.രോമാഞ്ചംഃ കോള്‍മയിര്‍ക്കൊള്ളല്‍ 4.സ്വേദംഃ വിയര്‍ക്കല്‍ 5.സ്വരഭംഗംഃ വാക്കുകള്‍ ഇടറുക 6.വേപഥു;വിറയല്‍ 7.വൈവര്ണ്ണ്യംഃ നിറം പകരുക 8.അശ്രുഃ കണ്ണീര് |
നവരസങ്ങള്‍ | ‘ശ്യംഗാരം കരുണം വീരം രൗദ്രം ഹാസ്യം ഭയാനകം ബീഭത്സമത്ഭുതം ശാന്ത- മെന്നിങ്ങു രസമൊന്‍പത്’ |
സ്ഥായീഭാവങ്ങള് | ഇവയ്ക്ക് മുറയ്ക്ക് സ്ഥായീഭാവങ്ങള്: ‘രതിശോകമഥോത്സാഹം ക്രോധം ഹാസം ഭയം ക്രമാല്‍ ജുഗുപ്സ വിസ്മയം ഇവയ്ക്ക് മുറയ്ക്ക് സ്ഥായീഭാവങ്ങള്: ‘രതിശോകമഥോത്സാഹം ക്രോധം ഹാസം ഭയം ക്രമാല്‍ ജുഗുപ്സ വിസ്മയം പിന്നെ നിര്‍വേദം സ്ഥായീഭാവമാം’. 1. നായികാനായകന്മാര്ക്ക് തങ്ങളില്‍ ജനിക്കുന്നതും അനുരാഗമെന്ന് പറയപ്പെടുന്നതുമായ ചിത്തവ്യത്തിവിശേഷം രതി. 2. പുത്രമരണാദികളാല്‍ ഉണ്ടാകുന്നതും വൈക്ശബ്യമെന്നു പറയപ്പെടുന്നതുമായ ചിത്തവ്യത്തി വിശേഷം ശോകം. 3. പരന്റെ പരാക്രമം, ദാനം മുതലായതു സ്മരിക്കുമ്പോള്‍ ഉണ്ടാകുന്ന ഔന്നത്യാഖ്യമാം ചിത്തവ്യത്തിവിശേഷം ഉത്സാഹം. 4. ഗുരുബന്ധുവധാദ്യപരാധങ്ങളാലുണ്ടാകുന്ന ജ്വലനരൂപമായത് ക്രോധം. 5. വേഷവികാരാദി കാണുമ്പോള്‍ ഉണ്ടാകുന്ന വികാസരൂപമായത് ‘ഹാസം’. 6. വ്യാഘ്രാദി ദര്‍ശനത്തില്‍ ഉണ്ടാകുന്നതും, ഭാവ്യനര്‍ത്ഥകവിഷയമായുള്ളതും ആയ വൈക്ളബ്യമെന്നത് ‘ഭയം’. 7. അശുചിപദാര്‍ത്ഥദര്‍ശനത്താലുണ്ടാകുന്ന വിചികിത്സ എന്നത് ‘ജുഗുപ്സ’. 8. അലൗകിക വസ്തുദര്‍ശനജന്യമായ ആശ്ചര്യമെന്നത് ‘അത്ഭുതം’. 9. സംസാരസുഖങ്ങളുടെ നിസ്സാരത ആലോചിക്കുമ്പോഴുണ്ടാകുന്ന വിരക്തി എന്നത് ‘നിര്‍വേദം’. |
സഞ്ചാരീഭാവങ്ങള്‍ | ‘നിര്‍വേദം ഗ്ള്ളാനിയാലസ്യം ശ്രമം ശങ്കയസൂയയും മദം ദൈന്യം ചിന്ത മോഹ- മുന്മാദമവഹിത്ഥവും. ‘നിര്‍വേദം ഗ്ള്ളാനിയാലസ്യം ശ്രമം ശങ്കയസൂയയും മദം ദൈന്യം ചിന്ത മോഹ- മുന്മാദമവഹിത്ഥവും. ധൃതിസ്മൃതിമതിവ്രീഡ ചാപല്യം ജാഡ മുഗ്രത അമര്‍ഷം ഗര്‍വ്വവും ഹര്‍ഷ- മൗത്സുക്യം നിദ്ര ബോധവും, സ്വപ്നം വ്യാധിയപസ്മാരം ത്രാസം മൃതി വിഷാദവും വിതര്ക്കമാവേശമെന്നു മുപ്പതും മൂന്നുമിങ്ങനെ; ഇവ സഞ്ചാരി ഭാവങ്ങ- ളല്ലെങ്കില്‍ വ്യഭിചാരികള്‍’. സഞ്ചാരികള്‍ക്ക് ‘വ്യഭിചാരിഭാവ’ങ്ങളെന്നും പേരുണ്ട്. ഇവയുടെ ലക്ഷണങ്ങള്‍: 1. ദു:ഖം, ഈര്‍ഷ്യ,ആത്മജ്ഞാനം മുതലായതു കൊണ്ടുള്ളതും മനോരാജ്യം, നെടുവീര്‍പ്പ് മുതലായ അനുഭാവമുള്ളതുമായ നിഷ്പ്രയോജനബുദ്ധിയാകുന്നു നിര്‍വേദം. 2. ദാഹം,വിശപ്പ്, യുദ്ധം,സംഭോഗാദിവ്യായാമം ഇവയില്‍ നിന്നുണ്ടാകുന്നതും നിറംമാറ്റം, അശ്രദ്ധ, ചടപ്പ്,വാക്കിനും പ്രവൃത്തിക്കും ചുരുക്കം ഇതുകളാകുന്ന അനുഭാവത്തോടു കൂടിയതുമായ ശക്തിക്ഷയമാകുന്നു ഗ്ളാനി. 3. അഹങ്കാരം, ശ്രമം തുടങ്ങിയവയില്‍ നിന്നുണ്ടായതും കോട്ടുവാ, മൂരിനിവരുക മുതലായ അനുഭാവത്തോടു കൂടിയതും ആയ പ്രവൃത്തിമാന്ദ്യമാകുന്നു ആലസ്യം. 4. വഴിനടപ്പ്, സംഭോഗം മുതലായവയില്‍ നിന്നുണ്ടാകുന്നതും സ്വേദം മുതലായ അനുഭാവത്തോടു കൂടിയതുമായ ദു:ഖമാകുന്നു ‘ശ്രമം’. 5. അന്യന്റെ ക്രൂരത കൊണ്ടോ തന്റെ നിലകേടു കൊണ്ടോ ഉണ്ടാകാവുന്ന ആപത്തിന്റെ ഊഹിക്കലാകുന്നു ‘ശങ്ക’. ഇതിന് അമ്പരന്നിട്ടുള്ള നോട്ടം, ഒച്ചയ്ക്കും നിറത്തിനും മാറ്റം എന്നിവ അനുഭാവം. 6. അഹങ്കാരമോ ദൗഷ്ട്യമോ മുഷിച്ചിലോ കൊണ്ട് ഉണ്ടാകുന്നതും ധിക്കാരം,പരിഹാസം,പുരികം ചുളിക്കുക മുതലായ അനുഭാവത്തോടുകൂടിയതും ആയ അന്യന്റെ ഉല്ക്കര്ഷത്തെ സഹിക്കവയ്യായ്കയാകുന്നു ‘അസൂയ’. 7. വാക്കിനും ദേഹത്തിനും ഇടര്‍ച്ച മുതലായ അനുഭാവത്തോടു കൂടിയിരിക്കുന്നതും മദ്യം തുടങ്ങിയവയില്‍ നിന്നുണ്ടാകുന്നതും ആയ സന്തോഷവൈചിത്രമേളനമാകുന്നു ‘മദം’. 8. സത്വം, സ്വത്ത് മുതലായത് ഇല്ലായ്കകൊണ്ടുള്ളതും ദൈന്യവാക്ക്, ദേഹമാലിന്യം മുതലായ അനുഭാവത്തോടു കൂടിയതുമായ ബുദ്ധിതാഴ്മയാകുന്നു ‘ദൈന്യം’. 9. ആഗ്രഹിച്ചതു കിട്ടാത്തതുകൊണ്ടുള്ളതും ദീര്‍ഘശ്വാസം, സന്താപം മുതലായ അനുഭാവത്തോടുകൂടിയതുമായ വിചാരമാകുന്നു ‘ചിന്ത’. 10. ഭയം,വ്യസനം,ആവേശം മുതലായവകൊണ്ടുള്ളതും തലതിരിച്ചില്‍,അറിവില്ലായ്മ, കണ്ണിരുട്ടടയ്ക്കുക, വീഴുക മുതലായിട്ടുള്ള അനുഭാവത്തോടു കൂടിയതുമായ മൂര്‍ച്ഛയാകുന്നു ‘മോഹം’. 11. ഭയം, സന്നിപാതം, ഇഷ്ടവിയോഗം, ധനഹാനി തുടങ്ങിയവയില്‍ നിന്നുണ്ടായതും അകാരണ ഹാസ്യം, അസംബന്ധ പ്രലാപം മുതലായ അനുഭാവങ്ങളോടുകൂടിയതും ആയ ചിത്തഭ്രമമാകുന്നു ‘ഉന്മാദം’. 12. ഭയം, ലജ്ജ, കളവ് തുടങ്ങിയവ ഹേതുവായിട്ട് സന്തോഷാദികൊണ്ടുണ്ടാകുന്ന ആകാരത്തെ അന്യഥാകരിക്കുകയാണ് അവഹിത്ഥം. ഇതിന് ചിരിക്കായ്ക, കഥമാറ്റുക, കള്ളമായി ധൈര്യംപിടിക്കുക മുതലായവ അനുഭാവങ്ങള്‍. 13. അഭീഷ്ടലാഭം, തത്ത്വജ്ഞാനം മുതലായവ കൊണ്ടുണ്ടാകുന്ന ആഗ്രഹമില്ലായ്മയാകുന്നു ‘ധൃതി’. 14. മുമ്പ് അനുഭവിച്ചതിന്റെ ഓര്‍മ്മയാകുന്നു ‘സ്മൃതി’. 15. ശാസ്ത്രവിചാരം, ഊഹാപോഹം തുടങ്ങിയവകൊണ്ട് ഏതെങ്കിലും തീര്‍ച്ചപ്പെടുത്തുകയാണ് ‘മതി’. ഇവിടെ സംശയം തീര്‍ക്കുക, പ്രസംഗം ചെയ്യുക മുതലായവ അനുഭാവമാകുന്നു. 16. കാമം, സ്തുതി മുതലായവ കൊണ്ടുണ്ടാകുന്ന മനസ്സിന്റെ സങ്കോചമാണ് ‘ലജ്ജ’. അല്ലെങ്കില്‍ ‘വ്രീഡ’. 17. രാഗദ്വേഷാദികള്‍ കൊണ്ട് മനസ്സ് ഒന്നില്‍ നില്‍ക്കാഴികയാകുന്നു ‘ചാപല്യം’. 18. ഇഷ്ടാനിഷ്ടാഗമത്തില്‍ നിന്നുണ്ടാകുന്ന ഇതികര്‍ത്തവ്യതാമൂഢതയാകുന്നു ‘ജാഡ്യം’. 19. തനിക്കുവേണ്ടുന്ന ആളുകളില്‍ അപരാധം കണ്ടിട്ട് ചെയ്യുന്ന ക്രൂരതയാകുന്നു ‘ഉഗ്രത’. ഇതിനെ പേടിപ്പിക്കുക, കെട്ടുക,അടിക്കുക മുതലായ അനുഭാവവും ഉണ്ട്. 20. അധിക്ഷേപം,അവമാനം മുതലായവകൊണ്ട് അപരാധം ചെയ്തിരിക്കുന്നവരോട് പ്രതിക്രിയ (പ്രതികാരം) ചെയ്യാനുള്ള താത്പര്യമാണ് ‘അമര്‍ഷം’. ഇതിനു വിയര്‍പ്പ്, തലവിറയല്‍, ചിന്ത, ഉപായാന്വേഷണം മുതലായ അനുഭാവവുമുണ്ട്. 21. സൗന്ദര്യാഭിജാത്യസാമര്‍ത്ഥ്യാദിജന്യമായി മനസ്സിനുണ്ടാകുന്ന ഔദ്ധത്യമാകുന്നു -‘ഗര്‍വ്വം’.ഇതിന് അന്യനിന്ദ മുതലായ അനുഭാവമുണ്ട്. 22. വിയര്‍പ്പ്, വിറ, കണ്ണീര് ഇവകളുള്ളതും പ്രിയാഗമനദ്യുത്സവങ്ങള്‍ കൊണ്ടുണ്ടാകുന്നതുമായ മനസ്സിന്റെ പ്രസാദമാകുന്നു ‘ഹര്‍ഷം’. 23. മനോവ്യസനം, ബദ്ധപ്പാട്, ദീര്‍ഘശ്വാസം മുതലായ അനുഭാവത്തോടു കൂടിയ കാലാക്ഷമത്വമാകുന്നു ‘ഔത്സുക്യം’. 24. വിചാരം, വിചാരശൂന്യത, അദ്ധ്വാനം മുതലായവ കൊണ്ടുണ്ടാകുന്നതും കണ്ണടയ്ക്കുക, കോട്ടുവായിടുക മുതലായ അനുഭാവത്തോടു കൂടിയതും ആയ മനസ്സിന്റെ ഇന്ദ്രിയങ്ങളോടുള്ള വേര്‍പാടാകുന്നു ‘നിദ്ര’. 25. ഒച്ചയോ സ്പര്‍ശമോ മറ്റോ കൊണ്ടുണ്ടാകുന്നതും കൈപൊക്കുക, കോട്ടുവായിടുക, കണ്ണുതിരുമ്മുക മുതലായ അനുഭാവത്തോടുകൂടിയതുമായ ഉണര്‍ച്ചയാകുന്നു ‘വിബോധം’. 26. നിശ്ശ്വാസം, ഉച്ഛ്വാസം, ഇളക്കമില്ലായ്മ തുടങ്ങിയ അനുഭാവത്തോടുകൂടിയ ഉറക്കത്തിന്റെ ആധിക്യമാണ് ‘സുപ്തി’. 27. മനോവ്യസനം, ത്രിദോഷകോപം മുതലായവകൊണ്ട് ഉണ്ടാകുന്ന ജ്വരാദിയാകുന്നു ‘വ്യാധി’. 28. ത്രിദോഷവൈഷമ്യം, ബാധോപദ്രവം മുതലായവകൊണ്ട് ഉണ്ടാകുന്നതും വായില്‍നിന്ന് പതവരുക, താഴെവീഴുക, കൈകാല്‍ തല്ലുക മുതലായവ അനുഭാവമുള്ളതും ആയ ആവേശമാകുന്ന ‘അപസ്മാരം’. 29. അകാരണമായുണ്ടാകുന്ന മന:ക്ഷോഭമാകുന്നു ‘ത്രാസം’. 10. ഭയം,വ്യസനം,ആവേശം മുതലായവകൊണ്ടുള്ളതും തലതിരിച്ചില്‍,അറിവില്ലായ്മ, കണ്ണിരുട്ടടയ്ക്കുക, വീഴുക മുതലായിട്ടുള്ള അനുഭാവത്തോടു കൂടിയതുമായ മൂര്‍ച്ഛയാകുന്നു ‘മോഹം’. 11. ഭയം, സന്നിപാതം, ഇഷ്ടവിയോഗം, ധനഹാനി തുടങ്ങിയവയില്‍ നിന്നുണ്ടായതും അകാരണ ഹാസ്യം, അസംബന്ധ പ്രലാപം മുതലായ അനുഭാവങ്ങളോടുകൂടിയതും ആയ ചിത്തഭ്രമമാകുന്നു ‘ഉന്മാദം’. 12. ഭയം, ലജ്ജ, കളവ് തുടങ്ങിയവ ഹേതുവായിട്ട് സന്തോഷാദികൊണ്ടുണ്ടാകുന്ന ആകാരത്തെ അന്യഥാകരിക്കുകയാണ് അവഹിത്ഥം. ഇതിന് ചിരിക്കായ്ക, കഥമാറ്റുക, കള്ളമായി ധൈര്യംപിടിക്കുക മുതലായവ അനുഭാവങ്ങള്‍. 13. അഭീഷ്ടലാഭം, തത്ത്വജ്ഞാനം മുതലായവ കൊണ്ടുണ്ടാകുന്ന ആഗ്രഹമില്ലായ്മയാകുന്നു ‘ധൃതി’. 14. മുമ്പ് അനുഭവിച്ചതിന്റെ ഓര്‍മ്മയാകുന്നു ‘സ്മൃതി’. 15. ശാസ്ത്രവിചാരം, ഊഹാപോഹം തുടങ്ങിയവകൊണ്ട് ഏതെങ്കിലും തീര്‍ച്ചപ്പെടുത്തുകയാണ് ‘മതി’. ഇവിടെ സംശയം തീര്‍ക്കുക, പ്രസംഗം ചെയ്യുക മുതലായവ അനുഭാവമാകുന്നു. 16. കാമം, സ്തുതി മുതലായവ കൊണ്ടുണ്ടാകുന്ന മനസ്സിന്റെ സങ്കോചമാണ് ‘ലജ്ജ’. അല്ലെങ്കില്‍ ‘വ്രീഡ’. 17. രാഗദ്വേഷാദികള്‍ കൊണ്ട് മനസ്സ് ഒന്നില്‍ നില്‍ക്കാഴികയാകുന്നു ‘ചാപല്യം’. 18. ഇഷ്ടാനിഷ്ടാഗമത്തില്‍ നിന്നുണ്ടാകുന്ന ഇതികര്‍ത്തവ്യതാമൂഢതയാകുന്നു ‘ജാഡ്യം’. 19. തനിക്കുവേണ്ടുന്ന ആളുകളില്‍ അപരാധം കണ്ടിട്ട് ചെയ്യുന്ന ക്രൂരതയാകുന്നു ‘ഉഗ്രത’. ഇതിനെ പേടിപ്പിക്കുക, കെട്ടുക,അടിക്കുക മുതലായ അനുഭാവവും ഉണ്ട്. 20. അധിക്ഷേപം,അവമാനം മുതലായവകൊണ്ട് അപരാധം ചെയ്തിരിക്കുന്നവരോട് പ്രതിക്രിയ (പ്രതികാരം) ചെയ്യാനുള്ള താത്പര്യമാണ് ‘അമര്‍ഷം’. ഇതിനു വിയര്‍പ്പ്, തലവിറയല്‍, ചിന്ത, ഉപായാന്വേഷണം മുതലായ അനുഭാവവുമുണ്ട്. 21. സൗന്ദര്യാഭിജാത്യസാമര്‍ത്ഥ്യാദിജന്യമായി മനസ്സിനുണ്ടാകുന്ന ഔദ്ധത്യമാകുന്നു -‘ഗര്‍വ്വം’.ഇതിന് അന്യനിന്ദ മുതലായ അനുഭാവമുണ്ട്. 22. വിയര്‍പ്പ്, വിറ, കണ്ണീര് ഇവകളുള്ളതും പ്രിയാഗമനദ്യുത്സവങ്ങള്‍ കൊണ്ടുണ്ടാകുന്നതുമായ മനസ്സിന്റെ പ്രസാദമാകുന്നു ‘ഹര്‍ഷം’. 23. മനോവ്യസനം, ബദ്ധപ്പാട്, ദീര്‍ഘശ്വാസം മുതലായ അനുഭാവത്തോടു കൂടിയ കാലാക്ഷമത്വമാകുന്നു ‘ഔത്സുക്യം’. 24. വിചാരം, വിചാരശൂന്യത, അദ്ധ്വാനം മുതലായവ കൊണ്ടുണ്ടാകുന്നതും കണ്ണടയ്ക്കുക, കോട്ടുവായിടുക മുതലായ അനുഭാവത്തോടു കൂടിയതും ആയ മനസ്സിന്റെ ഇന്ദ്രിയങ്ങളോടുള്ള വേര്‍പാടാകുന്നു ‘നിദ്ര’. 25. ഒച്ചയോ സ്പര്‍ശമോ മറ്റോ കൊണ്ടുണ്ടാകുന്നതും കൈപൊക്കുക, കോട്ടുവായിടുക, കണ്ണുതിരുമ്മുക മുതലായ അനുഭാവത്തോടുകൂടിയതുമായ ഉണര്‍ച്ചയാകുന്നു ‘വിബോധം’. 26. നിശ്ശ്വാസം, ഉച്ഛ്വാസം, ഇളക്കമില്ലായ്മ തുടങ്ങിയ അനുഭാവത്തോടുകൂടിയ ഉറക്കത്തിന്റെ ആധിക്യമാണ് ‘സുപ്തി’. 27. മനോവ്യസനം, ത്രിദോഷകോപം മുതലായവകൊണ്ട് ഉണ്ടാകുന്ന ജ്വരാദിയാകുന്നു ‘വ്യാധി’. 28. ത്രിദോഷവൈഷമ്യം, ബാധോപദ്രവം മുതലായവകൊണ്ട് ഉണ്ടാകുന്നതും വായില്‍നിന്ന് പതവരുക, താഴെവീഴുക, കൈകാല്‍ തല്ലുക മുതലായവ അനുഭാവമുള്ളതും ആയ ആവേശമാകുന്ന ‘അപസ്മാരം’. 29. അകാരണമായുണ്ടാകുന്ന മന:ക്ഷോഭമാകുന്നു ‘ത്രാസം’.10. ഭയം,വ്യസനം,ആവേശം മുതലായവകൊണ്ടുള്ളതും തലതിരിച്ചില്‍,അറിവില്ലായ്മ, കണ്ണിരുട്ടടയ്ക്കുക, വീഴുക മുതലായിട്ടുള്ള അനുഭാവത്തോടു കൂടിയതുമായ മൂര്‍ച്ഛയാകുന്നു ‘മോഹം’. 11. ഭയം, സന്നിപാതം, ഇഷ്ടവിയോഗം, ധനഹാനി തുടങ്ങിയവയില്‍ നിന്നുണ്ടായതും അകാരണ ഹാസ്യം, അസംബന്ധ പ്രലാപം മുതലായ അനുഭാവങ്ങളോടുകൂടിയതും ആയ ചിത്തഭ്രമമാകുന്നു ‘ഉന്മാദം’. 12. ഭയം, ലജ്ജ, കളവ് തുടങ്ങിയവ ഹേതുവായിട്ട് സന്തോഷാദികൊണ്ടുണ്ടാകുന്ന ആകാരത്തെ അന്യഥാകരിക്കുകയാണ് അവഹിത്ഥം. ഇതിന് ചിരിക്കായ്ക, കഥമാറ്റുക, കള്ളമായി ധൈര്യംപിടിക്കുക മുതലായവ അനുഭാവങ്ങള്‍. 13. അഭീഷ്ടലാഭം, തത്ത്വജ്ഞാനം മുതലായവ കൊണ്ടുണ്ടാകുന്ന ആഗ്രഹമില്ലായ്മയാകുന്നു ‘ധൃതി’. 14. മുമ്പ് അനുഭവിച്ചതിന്റെ ഓര്‍മ്മയാകുന്നു ‘സ്മൃതി’. 15. ശാസ്ത്രവിചാരം, ഊഹാപോഹം തുടങ്ങിയവകൊണ്ട് ഏതെങ്കിലും തീര്‍ച്ചപ്പെടുത്തുകയാണ് ‘മതി’. ഇവിടെ സംശയം തീര്‍ക്കുക, പ്രസംഗം ചെയ്യുക മുതലായവ അനുഭാവമാകുന്നു. 16. കാമം, സ്തുതി മുതലായവ കൊണ്ടുണ്ടാകുന്ന മനസ്സിന്റെ സങ്കോചമാണ് ‘ലജ്ജ’. അല്ലെങ്കില്‍ ‘വ്രീഡ’. 17. രാഗദ്വേഷാദികള്‍ കൊണ്ട് മനസ്സ് ഒന്നില്‍ നില്‍ക്കാഴികയാകുന്നു ‘ചാപല്യം’. 18. ഇഷ്ടാനിഷ്ടാഗമത്തില്‍ നിന്നുണ്ടാകുന്ന ഇതികര്‍ത്തവ്യതാമൂഢതയാകുന്നു ‘ജാഡ്യം’. 19. തനിക്കുവേണ്ടുന്ന ആളുകളില്‍ അപരാധം കണ്ടിട്ട് ചെയ്യുന്ന ക്രൂരതയാകുന്നു ‘ഉഗ്രത’. ഇതിനെ പേടിപ്പിക്കുക, കെട്ടുക,അടിക്കുക മുതലായ അനുഭാവവും ഉണ്ട്. 20. അധിക്ഷേപം,അവമാനം മുതലായവകൊണ്ട് അപരാധം ചെയ്തിരിക്കുന്നവരോട് പ്രതിക്രിയ (പ്രതികാരം) ചെയ്യാനുള്ള താത്പര്യമാണ് ‘അമര്‍ഷം’. ഇതിനു വിയര്‍പ്പ്, തലവിറയല്‍, ചിന്ത, ഉപായാന്വേഷണം മുതലായ അനുഭാവവുമുണ്ട്. 21. സൗന്ദര്യാഭിജാത്യസാമര്‍ത്ഥ്യാദിജന്യമായി മനസ്സിനുണ്ടാകുന്ന ഔദ്ധത്യമാകുന്നു -‘ഗര്‍വ്വം’.ഇതിന് അന്യനിന്ദ മുതലായ അനുഭാവമുണ്ട്. 22. വിയര്‍പ്പ്, വിറ, കണ്ണീര് ഇവകളുള്ളതും പ്രിയാഗമനദ്യുത്സവങ്ങള്‍ കൊണ്ടുണ്ടാകുന്നതുമായ മനസ്സിന്റെ പ്രസാദമാകുന്നു ‘ഹര്‍ഷം’. 23. മനോവ്യസനം, ബദ്ധപ്പാട്, ദീര്‍ഘശ്വാസം മുതലായ അനുഭാവത്തോടു കൂടിയ കാലാക്ഷമത്വമാകുന്നു ‘ഔത്സുക്യം’. 24. വിചാരം, വിചാരശൂന്യത, അദ്ധ്വാനം മുതലായവ കൊണ്ടുണ്ടാകുന്നതും കണ്ണടയ്ക്കുക, കോട്ടുവായിടുക മുതലായ അനുഭാവത്തോടു കൂടിയതും ആയ മനസ്സിന്റെ ഇന്ദ്രിയങ്ങളോടുള്ള വേര്‍പാടാകുന്നു ‘നിദ്ര’. 25. ഒച്ചയോ സ്പര്‍ശമോ മറ്റോ കൊണ്ടുണ്ടാകുന്നതും കൈപൊക്കുക, കോട്ടുവായിടുക, കണ്ണുതിരുമ്മുക മുതലായ അനുഭാവത്തോടുകൂടിയതുമായ ഉണര്‍ച്ചയാകുന്നു ‘വിബോധം’. 26. നിശ്ശ്വാസം, ഉച്ഛ്വാസം, ഇളക്കമില്ലായ്മ തുടങ്ങിയ അനുഭാവത്തോടുകൂടിയ ഉറക്കത്തിന്റെ ആധിക്യമാണ് ‘സുപ്തി’. 27. മനോവ്യസനം, ത്രിദോഷകോപം മുതലായവകൊണ്ട് ഉണ്ടാകുന്ന ജ്വരാദിയാകുന്നു ‘വ്യാധി’. 28. ത്രിദോഷവൈഷമ്യം, ബാധോപദ്രവം മുതലായവകൊണ്ട് ഉണ്ടാകുന്നതും വായില്‍നിന്ന് പതവരുക, താഴെവീഴുക, കൈകാല്‍ തല്ലുക മുതലായവ അനുഭാവമുള്ളതും ആയ ആവേശമാകുന്ന ‘അപസ്മാരം’. 29. അകാരണമായുണ്ടാകുന്ന മന:ക്ഷോഭമാകുന്നു ‘ത്രാസം’.30. മരിക്കാനായിക്കൊണ്ടുള്ള പ്രയത്നമാകുന്നു ‘മരണം’. 31. ഉപായോപായ വിചാരം കൊണ്ടുള്ള മനോഭംഗമാകുന്നു ‘വിഷാദം’. 32. വിചാരം മുതലായവ കൊണ്ടുണ്ടാകുന്ന പലതരം കല്പനയാകുന്നു ‘വിതര്‍ക്കം’. 33. ഇഷ്ടാനിഷ്ട ലാഭം കൊണ്ട് മനസ്സിനുണ്ടാകുന്ന പരിഭ്രമമാകുന്നു ‘ആവേഗം’. ഹാസ്യത്തില്‍: ഗ്ളാനി, ശ്രമം, ചപലത, ഹര്‍ഷം, അവഹിത്ഥം എന്നിവ മാത്രമേ സംഭവിക്കൂ. കരുണത്തില്‍: മദം, ധൃതി, വ്രീഡ, ഹര്‍ഷം, ഗര്‍വ്വം, ഔത്സുക്യം, ഉഗ്രത ഇവയൊഴികെ ശേഷമെല്ലാം ഉണ്ടാകും. രൗദ്രത്തില്‍: ഗ്ളാനി, ശങ്ക, ആലസ്യം, ദൈന്യം, ചിന്ത, വ്രീഡ, ആവേശം, ജഡത, വിഷാദം, സുപ്തി, നിദ്ര, അപസ്മാരം, അവഹിത്ഥം, വ്യാധി, ഉന്മാദം, ശ്രമം, ത്രാസം എന്നിവ വരില്ല. വീരരസത്തില്‍: നിര്‍വേദവും കൂടിവരും. ഭയാനകത്തില്‍: അസൂയ, മദം, ധൃതി, വ്രീഡ, ഹര്‍ഷം, നിദ്ര, സുപ്തി, അമര്‍ഷം, അവഹിത്ഥം, ഉഗ്രത, മതി എന്നിവയല്ലാത്തതെല്ലാം ചേരും. ബീഭത്സത്തിനും അത്ഭുതത്തിനും ചിന്ത, മോഹം, ധൃതി, ത്രാസം,വിതര്‍ക്കം എന്നിവ അതതുസ്ഥലത്തെ യോജിപ്പുപോലെ വരും. ശേഷം ഭയാനകത്തിലെപ്പോലെയും. ശമത്തില്‍ നിര്‍വേദവും ധൃതിയും മാത്രമേ ഉള്ളൂ. |
ശൃംഗാരം | രണ്ടുവിധം 1. നായികാ നായകന്മാര്ക്കു ചേര്‍ന്നിരിക്കുമ്പോള്‍ ഉള്ള രതി ‘സംഭോഗം’. 2. രണ്ടുവിധം 1. നായികാ നായകന്മാര്ക്കു ചേര്‍ന്നിരിക്കുമ്പോള്‍ ഉള്ള രതി ‘സംഭോഗം’. 2. പിരിഞ്ഞിരിക്കുമ്പോള്‍ ഉള്ളത് വിപ്രലംഭം. ഇതില്‍ വിപ്രലംഭം സംഗമത്തിനു മുമ്പുള്ളതെന്നും പിമ്പുള്ളതെന്നും രണ്ടുവിധം. രണ്ടാമത്തേതിന് ‘പ്രവാസഹേതുകം’, ഈര്‍ഷ്യ, ഹേതുകം എന്നിങ്ങനെ അവാന്തരവിഭാഗം. |
വീരം | നാലുവിധം 1. യുദ്ധവീരം 2. ദാനവീരം 3. ദയാവീരം 4. ധര്‍മ്മവീരം |
രസദോഷങ്ങള്‍ | ‘നേരേ ശബ്ദംകൊണ്ടു ചൊല്ക ഭാവസ്ഥായി രസങ്ങളെ, അനുഭാവ വിഭാവങ്ങള്‍ തേടേണ്ടുന്നവയാവുക.’ ‘വിരുദ്ധത്തിന് വിഭാവാദി ഗ്രഹിക്ക, യതിദീപ്തിയും, അകാണ്ഡപ്രഥയും, ഛേദം, അംഗത്തിന്നതിവിസ്തൃതി, അംഗിക്കു മദ്ധ്യേ മറവും, പ്രക്യതിക്കു വിപര്യയം, ഇതാദ്യരസദോഷങ്ങ- ളനൗചിത്യവികല്പമാം.’ വാസ്തവത്തില്‍ രസദോഷം അനൗചിത്യം ഒന്നേയുള്ളൂ. അതിന്റെ മാതിരിഭേദങ്ങളാണ്് ശബ്ദവാച്യത്വാദികളായി ഒന്‍പതെണ്ണം ഇവിടെ പേര്പറഞ്ഞത്. |
രസദോഷങ്ങള്‍ ശബ്ദവാച്യത | സ്ഥായീഭാവം, രസം, സഞ്ചാരിഭാവം ഇവയെ വിളിച്ചുപറയുക. വ്യംഗത്തിന് ചമല്‍ക്കാരത്തിന്റെ മുഖ്യകാരണം അതിന്റെ ഗൂഢതയാകുന്നു. അതിനാല്‍ തുറന്നു പറഞ്ഞു പോയാല്‍ നഗ്നമായ മനുഷ്യശരീരം പോലെ അത് അരമണീയമായിത്തീരുന്നു. ഇതാണ് ദോഷബീജം. ഉദാ: സര്‍വ്വേന്ദ്രിയം മുടിയടച്ചു പെട്ടെ ന്നുദിച്ചതാം ദാരുണമായമോഹം, വൈധവ്യദു:ഖത്തെയൊളിക്ക മൂലം ക്ഷണം രതിക്കങ്ങുപകാരമായി. (കുമാരസംഭവം) |
രസദോഷങ്ങള്‍ 2. കഌഷ്ടയോജന | വിഭാവങ്ങളെയോ അനുഭാവങ്ങളെയോ തേടിപ്പിടിച്ചുകൊണ്ടുവന്ന് കഷ്ടിച്ചു ചേര്‍ക്കേണ്ടതായിവരിക. പ്രതീതിവിളംബം വിഭാവങ്ങളെയോ അനുഭാവങ്ങളെയോ തേടിപ്പിടിച്ചുകൊണ്ടുവന്ന് കഷ്ടിച്ചു ചേര്‍ക്കേണ്ടതായിവരിക. പ്രതീതിവിളംബം ദോഷബീജം. ഉദാ: മലയാനില ലോലമാലതീ മലരിന് സൗരഭ പൂരിതവനേ അലസം വിലസുന്നു തെന്നലാല്‍ ചലചേലാഞ്ചല ചഞ്ചലേക്ഷണേ. (എ.ആര്) |
രസദോഷങ്ങള്‍ 3. വിരുദ്ധവിഭാവാദിഗ്രഹം | വിരുദ്ധ രസാദികളുടെ വിഭാവാനുഭാവ വ്യഭിചാരികളെ ഇടയ്ക്കു ചേര്‍ക്കുക. ഉദാ: മാനിക്ക നതനാമെന്നെ മാനം വേണ്ട മനസ്വിനി! പാരിച്ച യൗവ്വനം പോയാല്‍ തിരിച്ചു വരികില്ല കേള്! (എ.ആര്) |
സദോഷങ്ങള് 4. അതിദീപ്തി | വേണ്ടതിലധികം പ്രകാശനം; ചര്‍വ്വിത ചര്‍വ്വണം. മടുപ്പുണ്ടാക്കുന്നത് ദോഷബീജം. അതിസര്‍വ്വത്ര വര്ജ്ജയേത്: 5.അകാണ്ഡപ്രഥ 6.അകാണ്ഡച്ഛേദം 7.അംഗത്തിനതിവിസ്തൃതി 8.അംഗിക്കു മദ്ധ്യേ മറവ് 9.പ്രക്യതിവിപര്യയം |
ഗുണീഭൂതവ്യംഗ്യം | > എല്ലാമാതിരി വ്യംഗ്യവും പരാംഗത്വം പ്രാപിച്ച് അപ്രധാനമായിത്തീരുമ്പോള്‍ ഗുണീഭൂതവ്യംഗ്യം എന്നു പറയുന്നു. വ്യംഗ്യം അംഗമായിത്തീരുന്നത് പ്രായേണ വാച്യത്തിനാകുന്നു. ഗുണീഭൂതവ്യംഗ്യമെല്ലാം അലങ്കാരമായി ഗണിക്കപ്പെടുന്നു. ഗുണീഭൂതമതാം വ്യംഗ്യ മലങ്കാരം ചമച്ചീടും. വ്യംഗ്യം ഗുണീഭൂതമാകുമ്പോള്‍ അലങ്കാരങ്ങളുടെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു. മറ്റൊന്നിന് ശോഭയെ ജനിപ്പിക്കുകയാണല്ലോ അലങ്കാരത്തിന്റെ പ്രധാനധര്‍മ്മം. അംഗമായിത്തീരുന്ന വ്യംഗ്യം അംഗിക്ക് ശോഭാകരമാകുന്നതിനാല്‍ അലങ്കാരമായി. രസഭാവതദാഭാസ ശാന്തികള്‍ക്കു പരാംഗത വരുമ്പോള്‍ രസവാന്‍ പ്രേയ സ്സൂര്‍ജ്ജസ്വി ച സമാഹിതം. പരാംഗമായ രസം ‘രസവാന്‍’ എന്നു പേരായ അലങ്കാരം; ഭാവം ‘പ്രേയസ്സ്’, രസാഭാസഭാവാഭാസങ്ങള്‍ ഊര്‍ജ്ജസ്വി; ഭാവശാന്തി ‘സമാഹിതം’. |