അലങ്കാരം എന്നാല്‍ എന്ത് ?ശബ്ദാര്‍ത്ഥങ്ങളില്‍ വച്ചൊന്നില്‍ വാച്യമായിട്ടിരുന്നിടും ചമല്‍ക്കാരം ചമയ്ക്കുന്ന മട്ടലങ്കാരമായത്. മഹാകവികളുടെ
കൃതികള്‍ വായിക്കുമ്പോള്‍ എന്തോ ഒരു ആഹ്‌ളാദം അനുഭവപ്പെടുന്നു. ഈ ആഹ്‌ളാദത്തെ അനുഭവിക്കുന്നതിന്
അനുകൂലമായ ബുദ്ധിയുള്ളവരെയാണ് സഹൃദയന്മാര്‍ എന്നുപറയുന്നത്. സഹൃദയന്മാരുടെ ഹൃദയത്തിന് ആഹ്‌ളാദത്തെ
ജനിപ്പിക്കുന്ന കവിതാ ധര്‍മ്മത്തിന് ചമല്‍ക്കാരം എന്നുപറയുന്നു. ചമല്‍ക്കാരത്തിന് ആശ്രയമായ വാക്യഭംഗി തന്നെ
അലങ്കാരം. ആ ചമല്‍ക്കാരം ശബ്ദത്തെയോ അര്‍ത്ഥത്തെയോ ആശ്രയിച്ചു വരാം. അലങ്കാരം രണ്ടുവിധം ശബ്ദാലങ്കാരം
അര്‍ത്ഥാലങ്കാരം
അര്‍ത്ഥാലങ്കാരംനാനാപ്രകാരമുള്ള അലങ്കാരങ്ങള്‍ക്കെല്ലാം ബീജഭൂതങ്ങളായ സാധനങ്ങള്‍ ഇനിപറയുന്നു. ഓര്‍ത്താലതിശയം,
സാമ്യം, വാസ്തവം,ശേ്‌ളഷമിങ്ങനെ അലങ്കാരങ്ങളെത്തീര്‍പ്പാന്‍ നാലുതാനിഹ സാധനം ഇവയെക്കൊണ്ടു തീര്‍ക്കുന്നു.
കവീന്ദ്രരുപമാദിയെ തങ്കംകൊണ്ടിഹ തട്ടാന്മാര്‍ കങ്കണാദിയെന്നപോല്‍. 1. അതിശയം 2. സാമ്യം 3. വാസ്തവം 4.
ശേ്‌ളഷം. ഈ നാലെണ്ണത്തില്‍ ഒന്നായിരിക്കും എല്ലാ അലങ്കാരത്തിനും ബീജം. ഒരേ ബീജത്തില്‍ നിന്നുളവാകുന്ന
അലങ്കാരങ്ങള്‍ക്കു തമ്മില്‍ ഭേദം തോന്നുന്നതാകട്ടെ വൈചിത്ര്യവിശേഷത്താലാണ്. ഇങ്ങനെ അലങ്കാരം മൊത്തത്തില്‍
1. അതിശയോക്തി‘ചൊല്ലുള്ളതില്‍ കവിഞ്ഞുള്ള- തെല്ലാമതിശയോക്തിയാം; തെല്ലിതിന്‍ സ്പര്‍ശമില്ലാതെ- യില്ലലങ്കാരമൊന്നുമേ”
ഉള്ളതിലധികമോ കുറച്ചോ പറയുന്നതാണ് അതിശയോക്തി. മറ്റു മൂന്ന് അലങ്കാരങ്ങളിലും ഇതിന്റെ ഒരു ബിന്ദു
തൊട്ടുതേച്ചുമിനുക്കിക്കാണും. ലൗകികാലങ്കാരങ്ങള്‍ക്ക് പകിട്ടുതോന്നണമെങ്കില്‍ നിറം കാച്ചേണ്ടതുപോലെ,
കാവ്യാലങ്കാരങ്ങള്‍ക്ക് ഫളഫളായമാനത വേണമെങ്കില്‍ അതിശയോക്തിയുടെ സ്പര്‍ശം വേണം. ശുദ്ധമായ വാസ്തവം
ചമല്‍ക്കാരകാരിയാകാത്തതിനാല്‍ അതിശയോക്തിയുടെ ഗന്ധം മറ്റുളളവയിലും കാണും.
2. സാമ്യോക്തിവര്‍ണ്ണ്യമാമൊന്നിനെ നന്നായ് വര്‍ണ്ണിപ്പാനതു പോലിത് എന്നു വേറൊന്നിനെച്ചൂണ്ടി- ച്ചൊന്നിടുന്നതു സാമ്യമാം.
ഒരു പ്രകൃതവസ്തുവിന്റെ ധര്‍മ്മങ്ങളെ വര്‍ണ്ണിക്കുമ്പോള്‍ ആ ധര്‍മ്മങ്ങള്‍ക്ക് പൂര്‍ത്തിയുളളതെന്നു പരക്കെ സമ്മതമായ
ഒരു അപ്രകൃത വസ്തുവിനെ ദൃഷ്ടാന്തമായി എടുത്തു കാണിക്കുന്നതാണ് സാമ്യോക്തി.
3. വാസ്തവോക്തി‘ഏറ്റക്കുറച്ചിലെന്യേതാ- നര്‍ത്ഥപുഷ്ടി വരുംവിധം വസ്തുസ്ഥിതികളെച്ചൊല്ക വാസ്തവോക്തിയായത്.
പ്രകടമായ അതിശയോക്തി കൂടാതെ വസ്തുക്കളുടെ വാസ്തവസ്ഥിതിയെ ചൊല്ലുന്നത് വാസ്തവോക്തി.
4. ശേ്‌ളഷോക്തി”രണ്ടുകായ്കളൊരേ ഞെട്ടി- ലുണ്ടാകും പോലെ ഭാഷയില്‍ ഒരേ ശബ്ദത്തിലര്‍ത്ഥം ര- ണ്ടുരച്ചാല്‍
ശേ്‌ളഷമാമത്. ഒരേ ഞെട്ടില്‍ ഇരട്ടയായിട്ട് രണ്ടു പഴങ്ങളുണ്ടാകുന്നതുപോലെ ഒരേ ശബ്ദധാരയില്‍ രണ്ടര്‍ത്ഥങ്ങള്‍ക്ക്
അനുഭവം ഉണ്ടാകുന്നത് ശേ്‌ളഷം.
ഉപമഒന്നിനൊന്നോടു സാദൃശ്യം ചൊന്നാലുപമയാമത്’; മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം. ഒരു
വസ്തുവിന് മറ്റൊന്നിനോടു ചമല്‍ക്കാരകാരകമായ സാദൃശ്യം ചൊല്ലുന്നതാണ് ഉപമ. ഇവിടെ മുഖത്തിന് വിളങ്ങുക
എന്ന ക്രിയകൊണ്ട് ചന്ദ്രനോട് സാമ്യം പറയപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നതില്‍ ചമല്‍ക്കാരവുമുണ്ട്. അതിനാല്‍
ഇത് ഉപാലങ്കാരമായി. ഉപമ ചെയ്യുന്നതില്‍ നാല് കാര്യങ്ങളുണ്ട്. 1.ഏതിനെ മറ്റൊന്നിനോടു ഉപമിക്കുന്നുവോ അത്
‘ഉപമേയം’. 2.ഉപമേയം ഏതിനോടു തുല്യമെന്നു പറയപ്പെടുന്നുവോ അതു ഉപമാനം. 3.ഉപമാനോപമേയങ്ങള്‍ രണ്ടിലും
തുല്യമായിരിക്കുന്ന ധര്‍മ്മം ‘സാധാരണധര്‍മ്മം’. 4.സാദൃശ്യത്തെക്കുറിക്കുന്ന ശബ്ദം ‘ഉപമാവാചകം.’ ഇവിടത്തെ
ഉദാഹരണത്തില്‍ ‘മുഖം’ ഉപമേയം. ‘ചന്ദ്രന്‍’ ഉപമാനം. ‘വിളങ്ങുക’ സാധാരണ ധര്‍മ്മം. ‘പോലെ’ ഉപമാവാചകം. ഇവ
നാലും തികഞ്ഞിട്ടുളള ഉപമയ്ക്ക് ‘പൂര്‍ണേ്ണാപമ’ എന്നു പറയും.
ലുപ്‌തോപമഉപമാനോപമേയോപമാവാചക സാധാരണധര്‍മ്മങ്ങള്‍ നാലു തികയാതെ ചിലതിന് ലോപം വന്നാല്‍
ലുപേ്താപമ. ധര്‍മ്മോപമാനോപമേയ- വാചകങ്ങളിലൊന്നിനോ രണ്ടിനോ മൂന്നിനോ ലോപം വന്നാലുപമ ലുപ്തയാം.
1.വാചകലുപ്ത. 2.ഉപമാനലുപ്ത 3.ധര്‍മ്മലുപ്ത. 4.ധര്‍മ്മോപമാനലുപ്ത. 5.ധര്‍മ്മവാചകലുപ്ത.
6.ധര്‍മ്മോപമാനവാചകലുപ്ത ഇങ്ങനെ ആറുവിധത്തില്‍ ഉപമേയലുപ്തകള്‍ സംസ്‌കൃതത്തിലുണ്ട്.
മാലോപമഒരുപമേയത്തെത്തന്നെ പല ഉപമാനങ്ങളോടു ഉപമിക്കുന്നത് ‘മാലോപമ’. ഉദാ: കാര്‍കൊണ്ടു മിണ്ടാത്തൊരു
കൊണ്ടല്‍പോലെ കല്ലോലമില്ലാതെഴുമാഴിപോലെ കാറ്റില്‍പ്പെടാ ദീപവുമെന്നപോലെ നിഷ്പന്ദമായ് പ്രാണനടക്കിവച്ചും
(കുമാരസംഭവം)
രശനോപമപൂര്‍വ്വോപമയിലെ ഉപമാനത്തെ ഉത്തരോപമയില്‍ ഉപമേയമാക്കി അനേകം ഉപമകളെ മെടഞ്ഞുകോര്‍ത്തതുപോലെ
നിബന്ധിച്ചാല്‍ രശനോപമ. ഉദാ: മൊഴിമധുരം പോല്‍ മധുരം മൊഴിപോലത്യച്ഛ വര്‍ണ്ണമാം മേനി മിഴി
മേനിപോലതിരതി മിഴി പോലത്യന്ത ദുസ്‌സഹം വിരഹം.