Keralaliterature.com

തെറ്റും ശരിയും (അ)

അരാജകത്തം അരാജകത്വം
അന്തസ് അന്തസ്സ്
അതോറിട്ടി അതോറിറ്റി
അതിനോടകം അതിനകം
അശ്ശേഷം അശേഷം
അസ്സഹനീയം അസഹനീയം
അടിമത്വം അടിമത്തം
അനാശ്ചാദനം അനാച്ഛാദനം
അജഗജാന്തര വ്യത്യാസം അജഗജാന്തരം
അഗസ്ത്യാര്‍കൂടം- അഗസ്ത്യര്‍കൂടം, അഗസ്ത്യകൂടം
അജണ്ട അജന്‍ഡ
അദ്ഭുതം അത്ഭുതം
അര്‍ദ്ധരാത്രിയില്‍ അര്‍ദ്ധരാത്രി
അപാകത അപാകം
അന്തക്കരണം അന്തഃക്കരണം – അന്തഃകരണം
അപ്രമാദിത്തം അപ്രമാദിത്വം
അതികായകന്‍ അതികായന്‍
അതാത് അതത്
അന്ത:ഛിദ്രം അന്തശ്ചിദ്രം
അതൊ അതോ
അധപതനം-അധപ്പതനം, അധഃപതനം
അടിച്ച് കൊന്നു അടിച്ചുകൊന്നു
അഭ്യസ്ഥം അഭ്യസ്തം
അനുവര്‍ത്തി  അനുവൃത്തി
അല്‍പ്പത്തം അല്പത്തം
അതിലേയ്ക്ക് അതിലേക്ക്
അനസ്യൂതം അനുസ്യൂതം
അജ്ഞനം അഞ്ജനം
അര്‍ദ്ധ സെഞ്ച്വറി അര്‍ദ്ധ സെഞ്ചുറി
അന്യാദൃശ്യം അന്യാദൃശം
അനുസ്സരിക്കുക അനുസരിക്കുക
അടച്ചുപൂട്ടി പൂട്ടി
ആസ്പത്രി ആശുപത്രി
ആദ്ധ്യക്ഷം ആദ്ധ്യക്ഷ്യം
ആച്ഛര്യം ആശ്ചര്യം
ആസ്വാദ്യകരം ആസ്വാദ്യം
ആധുനീകം ആധുനികം
ആണങ്കില്‍ ആണെങ്കില്‍ (ആണ്+ എങ്കില്‍)
ആണന്ന് ആണെന്ന്
ആധുനികവല്‍ക്കരിക്കുക ആധുനികീകരിക്കുക
ആവര്‍ത്തി  ആവൃത്തി
ആശ്വാസകരം,ആശ്വാസപരം ആശ്വാസം
ആവശ്യകത ആവശ്യം
ആഢംബരം ആഡംബരം
ആയിടക്ക് ആയിടയ്ക്ക്
അകകണ്ണ് അകക്കണ്ണ്
അകകാമ്പ് അകക്കാമ്പ്
അകന്മഷന്‍ അകല്മഷന്‍
അകമ്പിടി അകമ്പടി
അക്ലിഷ്ഠം അക്ലിഷ്ടം
അക്ഷക്രീഢ അക്ഷക്രീഡ
അക്ഷരശ്ശുദ്ധി അക്ഷരശുദ്ധി
അക്ഷരസംഖാതം അക്ഷരസംഘാതം
അക്ഷയത്രിതീയ അക്ഷയതൃതീയ
അക്ഷരസംസ്താനം അക്ഷരസംസ്ഥാനം
അഖണ്ഠം അഖണ്ഡം
അഗ്നിപ്രതിഷ്ട അഗ്നിപ്രതിഷ്ഠ
അഗ്നിപ്രസ്ഥരം അഗ്നിപ്രസ്തരം (തീക്കല്ല്)
അഗ്നിവീധി അഗ്നിവീഥി
അഗ്നിസ്പുലിംഗം അഗ്നിസ്ഫുലിംഗം
അംഗപ്രദക്ഷണം അംഗപ്രദക്ഷിണം
അംഗവൈകല്യത അംഗവൈകല്യം
അംഗവേഷ്ഠി അംഗവേഷ്ടി
അംഗസൗഷ്ടവം അംഗസൗഷ്ഠവം
അംഗുഷ്ടം അംഗുഷ്ഠം
അങ്ങാടിപ്പീഠിക അങ്ങാടിപ്പീടിക
അങ്ങിനെ അങ്ങനെ
അചേഷ്ഠ അചേഷ്ട
അച്ചുക്കൂടം അച്ചുകൂടം
അച്ചുതന്‍ അച്യുതന്‍
അജഗജാന്തരവ്യത്യാസം അജഗജാന്തരം
അജഗളസ്ഥനം അജഗളസ്തനം
അജ്ഞനം അഞ്ജനം
അജ്ഞലി അഞ്ജലി
അടക്ക അടയ്ക്ക
അടിമത്വം അടിമത്തം
അടിയന്തിരം അടിയന്തരം
അണ്ഡകടാകം അണ്ഡകടാഹം
അതാത് അതത്
അതിഥീപൂജ അതിഥിപൂജ
അതില്‍തന്നെ അതില്‍ത്തന്നെ
അതിഭൗതീകം അതിഭൗതികം
അതിവൃഷ്ഠി അതിവൃഷ്ടി
അതുപ്രകാരം അതിന്‍പ്രകാരം
അതൃത്തി അതിര്‍ത്തി
അത്യാഗൃഹം അത്യാഗ്രഹം
അത്യാവിശ്യം അത്യാവശ്യം
അഥിതി അതിഥി
അദ്ധ്യക്ഷം, അദ്ധ്യക്ഷ്യം ആദ്ധ്യക്ഷ്യം, അദ്ധ്യക്ഷത
അദ്ധ്യാത്മികം ആദ്ധ്യാത്മികം
അദ്യുതീയം അദ്വിതീയന്‍
അധക്കരിക്കുക അധ:കരിക്കുക
അധപ്പതനം, അധ:പ്പതനം അധ:പതനം
അനന്തിരവന്‍ അനന്തരവന്‍
അനര്‍ഗത അനര്‍ഘത
അനര്‍ഘളം അനര്‍ഗളം
അനിലന്‍ (കാറ്റ്) അനലന്‍- (അഗ്നി)
അനാഛാദനം അനാച്ഛാദനം
അനാഢംബരം അനാഡംബരം
അനായസേന അനായാസേന
അനാവിശ്യം അനാവശ്യം
അനിഷ്ഠം അനിഷ്ടം
അനുകാലികം ആനുകാലികം
അനുഗൃഹം അനുഗ്രഹം
അനുഗ്രഹീതന്‍ അനുഗൃഹീതന്‍
അനുഛേദം അനുച്ഛേദം
അനുഭവസ്തന്‍ അനുഭവസ്ഥന്‍
അനുരുക്ത അനുരക്ത
അനുഷ്ടാനം അനുഷ്ഠാനം
അനുഷ്ഠുപ്പ് അനുഷ്ടുപ്പ്
അനുസ്സരണം അനുസരണം
അനേകര്‍ അനേകം പേര്‍
അന്തകരണം, അന്തക്കരണം,
അന്ത:ക്കരണം
അന്ത:കരണം
അന്തച്ഛിദ്രം, അന്തഛിദ്രം അന്തശ്ചിദ്രം
അന്തപുരം, അന്തപ്പുരം അന്ത:പുരം
അന്തര്‍രാഷ്ട്രം അന്താരാഷ്ട്രം, അന്താരാഷ്ട്രീയം
അന്തര്‍സാരം അന്തസ്സാരം
അന്തശ്ചിദ്രം അന്തശ്ഛിദ്രം
അന്തസ്ഥാപം അന്തസ്താപം
അന്തികൃസ്തു അന്തിക്രിസ്തു
അന്ധാളിത്വം അന്താളിത്തം
അന്നേദിവസം അന്ന്, അദ്ദിവസം
അന്യായതടങ്കല്‍ അന്യായത്തടങ്കല്‍
അന്വീക്ഷികി ആന്വീക്ഷികി
അപകൃഷ്ഠന്‍ അപകൃഷ്ടന്‍
അപഭ്രഷ്ഠ അപഭ്രഷ്ട
അപാകത അപാകം
അപരാധന്‍ അപരാധി
അപുഷ്ഠി അപുഷ്ടി
അപേക്ഷാത്തീയതി അപേക്ഷത്തീയതി
അപ്രഗത്ഭന്‍ അപ്രഗല്ഭന്‍
അബ്ദി അബ്ധി
അബ്ധം അബ്ദം
അഭിനിവിഷ്ഠ അഭിനിവിഷ്ട
അഭിവാഞ്ച അഭിവാഞ്ഛ
അഭിവൃത്തി അഭിവൃദ്ധി
അഭിവ്യജ്ഞനം അഭിവ്യഞ്ജനം
അഭീഷ്ഠം അഭീഷ്ടം
അഭ്യസ്ഥവിദ്യന്‍ അഭ്യസ്തവിദ്യന്‍
അഭ്യൂദയം അഭ്യുദയം
അമഴ്ത്തുക അമിഴ്ത്തുക
അമേദ്യം അമേധ്യം
അമ്പത്തിഒന്ന്, അമ്പത്തിയൊന്ന് അമ്പത്തൊന്ന്
അമ്പാടി ആമ്പാടി
അംബോജം, അംഭോജം അംബുജം
അയിത്തോഛാടനം അയിത്തോച്ചാടനം
അരക്കല്ല് അരകല്ല്
അര്‍ദ്ധം അര്‍ത്ഥം (അര്‍ത്ഥവ്യത്യാസം)
അര്‍ദ്ധാന്തരന്യാസം അര്‍ത്ഥാന്തരന്യാസം
അലൗകീകം അലൗകികം
അല്‍പ്പന്‍ അല്പന്‍
അല്ഭുതം, അത്ഭുതം അദ്ഭുതം
അല്ലങ്കില്‍ അല്ലെങ്കില്‍
അല്ലന്ന് അല്ലെന്ന്
അവഗാഡം അവഗാഢം
അവദീര്‍ണ്ണ അവതീര്‍ണ്ണ
അവധാനത അവധാനം (മനസ്സിരുത്തല്‍,ശ്രദ്ധ)
അവഭ്രഥസ്‌നാനം അവഭൃഥസ്‌നാനം
അവലക്ഷണംകെട്ടത് ലക്ഷണംകെട്ടത്
അവലംഭം അവലംബം
അവശിഷ്ഠം അവശിഷ്ടം
അവശ്യം ആവശ്യം
അവസ്താന്തരം അവസ്ഥാന്തരം
അവറ്റകള്‍ അവറ്റ
അവിഗ്നം അവിഘ്‌നം
അവിടുത്തെ അവിടത്തെ
അവിദഗ്ദന്‍ അവിദഗ്ദ്ധന്‍
അവുധി അവധി
അവൈദീക അവൈദിക
അശ അയ (അയഞ്ഞുകിടക്കുന്നത്)
അശ്വാരൂഡന്‍ ശ്വാരൂഢന്‍
അശ്ശേഷം അശേഷം
അഷ്ഠകം അഷ്ടകം (എട്ടെണ്ണം ചേര്‍ന്നത്)
അഷ്ഠകലാശം അഷ്ടകലാശം
അഷ്ടകോണ്‍ അഷ്ടകോണം (എട്ടുമൂലയുള്ളത്)
അഷ്ഠചൂര്‍ണപ്പൊടി അഷ്ടചൂര്‍ണം
അഷ്ഠപദി അഷ്ടപദി (ഗീതഗോവിന്ദത്തിലെ പാട്ട്)
അഷ്ഠമി അഷ്ടമി
അഷ്ഠലക്ഷ്മികള്‍ അഷ്ടലക്ഷ്മികള്‍
അസന്നിഗ്ദ്ധം അസന്ദിഗ്ദ്ധം
അസാദ്യം അസാധ്യം
അസാധാരണയായ അസാധാരണമായ
അസാന്നിദ്ധ്യത അസാന്നിദ്ധ്യം
അസാമര്‍ത്ഥ്യത അസാമര്‍ത്ഥ്യം
അസാരസ്യത അസ്വാരസ്യം
രസികത്വം രസികത്തം
അസൗകര്യത അസൗകര്യം
അസ്തമനം അസ്തമയം
അസ്തി (ഉണ്ട്) അസ്ഥി (എല്ല്)
അസ്ഥപ്രജ്ഞന്‍ അസ്തപ്രജ്ഞന്‍
അസ്ഥാനസ്തപദം അസ്ഥാനസ്ഥപദം
അസ്ഥിപജ്ഞരം അസ്ഥിപഞ്ജരം
അസ്ഥിവാരം അസ്തിവാരം
അസ്വാതന്ത്ര്യത അസ്വാതന്ത്ര്യം
അസ്പൃഷ്ഠ അസ്പൃഷ്ട
അസ്വാരസ്യത അസ്വാരസ്യം
അസ്സഹനീയം അസഹനീയം
അഹോവൃത്തി

ഇതിനോടകം ഇതിനകം
ഇതപര്യന്തം ഇതഃപര്യന്തം (ഇതുവരെ)

Exit mobile version