തൃശൂര്‍ : കേരള സാഹിത്യ അക്കാദമി 2018ലെ പുരസ്കാങ്ങള്‍ പ്രഖ്യാപിച്ചു. എം മുകുന്ദനും കവി കെ ജി ശങ്കരപ്പിളളക്കും ഫെലോഷിപ്പ് നല്‍കും. സ്കറിയ സക്കറിയ, ഒ എം അനുജന്, എസ് രാജശേഖരന്, മണമ്പൂര്‍ രാജന് ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്ക് സമഗ്രസംഭാവന പുരസ്കാരം നല്‍കുമെന്നും പ്രസിഡന്റ് വൈശാഖന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനൊന്ന് പേര്‍ക്കാണ് അവാര്‍ഡ്.
ഒമ്പതു പേര്‍ക്ക് എന്‍ഡോവ്മെന്റ് അവാര്‍ഡുമുണ്ട്. ഫെലോഷിപ്പ് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവുമാണ്. സമഗ്രസംഭാവന പുരസ്കാരം മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ്. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് അവാര്‍ഡുകള്‍.
അവാര്‍ഡുകള്‍: കവിത വി എം ഗിരിജ (ബുദ്ധപൂര്‍ണിമ), നോവല്‍ കെ വി മോഹന്‍കുമാര്‍ (ഉഷ്ണരാശി), ചെറുകഥ കെ രേഖ (മാനാഞ്ചിറ), നാടകം രാജ്മോഹന്‍ നീലേശ്വരം(ചൂട്ടും കൂറ്റും), സാഹിത്യ വിമര്‍ശം പി പി രവീന്ദ്രന് (ആധുനികതയുടെ പിന്നാമ്പുറം), വൈജ്ഞാനിക സാഹിത്യം ഡോ. കെ ബാബു ജോസഫ് (പദാര്‍ഥം മുതല്‍ ദൈവകണം വരെ), ജീവചരിത്രം/ആത്മകഥ മുനി നാരായണ പ്രസാദ് (ആത്മായനം), യാത്രാവിവരണം ബൈജു എന്‍ നായര്‍ (ലണ്ടനിലേക്ക് ഒരു റോഡ്യാത്ര), വിവര്‍ത്തനം പി പി കെ പൊതുവാള് (സ്വപ്നങ്ങളുടെ വ്യാഖ്യാനം), ബാലസാഹിത്യംഎസ് ആര് ലാല്‍ (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം), ഹാസസാഹിതം വി കെ കെ രമേഷ് (ഹു ഈസ് അെ്രെഫഡ് ഓഫ് വി കെ എന്‍). പുരസ്കാരങ്ങള്‍ ജനുവരി 2,21 തീയ്യതികളില്‍ അക്കാദമി വാര്‍ഷികത്തില്‍ മന്ത്രി എ കെ ബാലന് സമ്മാനിക്കും. സെക്രട്ടറി ഡോ. കെപി മോഹനന്, ഭരണസമിതി അംഗങ്ങളായ ടി ഡി രാമകൃഷ്ണന്, ആലംകോട് ലീലാകൃഷ്ണന്, ഡോ. വി സുകുമാരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍: ഐ സി ചാക്കോ അവാര്‍ഡ് ഡോ. നടുവട്ടം ഗോപാലകൃഷ്ണന് (ഭാഷാചരിത്രധാരകള്‍), സിബി കുമാര്‍ അവാര്‍ഡ് എതിരന്‍ കതിരവന്‍ (പാട്ടും നൃത്തവുംഉപന്യാസം), കെ ആര് നമ്പൂതിരി അവാര്‍ഡ് ഡോ. സി ആര് സുഭദ്ര (ഛന്ദസെന്ന വേദാംഗംവൈദിക സാഹിത്യം), കുറ്റിപ്പുഴ അവാര്‍ഡ്ഡോ. കെ എം അനില്‍ (പാന്ഥരും വഴിയമ്പലങ്ങളുംനിരൂപണം), കനകശ്രീ അവാര്ഡ്അശോകന് മറയൂര്‍(പച്ചവ്ട്കവിത), വിമീഷ് മണിയൂര്‍ (ഒരിടത്ത് ഒരു പ്ലാവില്‍ ഒരു മാങ്ങയുണ്ടായികവിത), ഗീതാ ഹിരണ്യന് അവാര്‍ഡ് അജിജേഷ് പച്ചാട്ട് (കിസേബിചെറുകഥാസഹമാഹാരം), ജി എന്‍ പിള്ള അവാര്‍ഡ് ഡോ. ടി ആര് രാഘവന് (ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രംവൈജ്ഞാനികം), തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം സ്വപ്ന സി കോമ്പാത്ത്.