തിരുവനന്തപുരം:മാതൃഭാഷയില്‍ തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരമെന്ന് എം ടി വാസുദേവന്‍ നായര്‍.ക്ലാസ്സിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷയാണ് മലയാളം. കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിത്. വര്‍ഷങ്ങളായി, ഭരണഭാഷയും പഠന ഭാഷയും കോടതി ഭാഷയുമൊക്കെ നമ്മുടെ മാതൃഭാഷയിലാവണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു വരുന്നു. ഞാനും ഒഎന്‍വിയും സുഗതകുമാരിയുമൊക്കെ ഈ ആവശ്യങ്ങള്‍ പല ഘട്ടത്തിലും ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ പറയുന്നു. മലയാള നിയമം നിയമസഭ പാസ്സാക്കി.2017 മെയ് മുതല്‍ ഭരണഭാഷ മലയാളമാക്കി ഉത്തരവു വന്നു. എന്നാല്‍ ക്ലാസ്സിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷയില്‍, കേരളീയരെ ഭരിക്കാനുള്ള തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരമാണ്.