കൊച്ചി: 2019 ലെ മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന് ട്രസ്റ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡ് കഥാകൃത്ത് എന്‍. പ്രഭാകരന്. മായാ മനുഷ്യര്‍ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 42 ാം ചരമ വാര്‍ഷിക ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരളം സാഹിത്യ പരിഷത്ത് മന്ദിരത്തിലെ ജി സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അധ്യക്ഷ ഡോ. എം ലീലാവതി പുരസ്കാരം സമ്മാനിക്കും. ചടങ്ങില്‍ പ്രൊഫസര്‍ എന്‍ ശശിധരന് മുഖ്യപ്രഭാഷണവും കഥാകൃത്തായ അയ്മനം ജോണ്‍ ആശംസാ പ്രസംഗവും നിര്‍വ്വഹിക്കും.