തിരുവനന്തപുരം : നെഹ്റു ഫൗണ്ടേഷന് സംസ്ഥാന സമിതിയുടെ ഈ വര്‍ഷത്തെ ജവഹര്‍ലാല്‍ നെഹ്റു എക്സലന്‍സ് അവാര്‍ഡിന് സതീഷ് കുമാര്‍ അര്‍ഹനായി. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ് .ആര്.ടി.സി നേരിടുന്ന പ്രതിസന്ധിയെ ക്കുറിച്ച് കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മകമായ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്. ഗാന്ധിഭവന് പുരസ്കാരം, തമ്ബി കാക്കനാടന് അവാര്‍ഡ്, വയാലാര്‍ നവതി പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങള്‍ സതീഷ്കുമാറിന് നേരത്തെ ലഭിച്ചിട്ടുണ്ട്.
ഗ്രാമീണ മേഖലയിലെ ആരോഗ്യസേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഡോ .സി.എ മോഹനന്,ഡോ . വി.കെ. അബ്ദുല്‍ അസീസ് ,വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ടെസി ജോണ്‍ എന്നിവര്‍ക്കും എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കും.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ 130ാം ജന്മദിനമായ 14 ന് തിരുവനന്തപുരം മന്നം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി. സുധാരന് അവാര്‍ഡ് സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി ചെയര്മാന് ഡോ .ഷാഹുല്‍ ഹമീദ്,ഫൗണ്ടേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. സുഗതന് എന്നിവര്‍ അറിയിച്ചു.