രചന:രാമപുരത്തു വാരിയര്‍
ജയദേവരുടെ ഗീതഗോവിന്ദകാവ്യത്തിന് രാമപുരത്ത് വാര്യര്‍ രചിച്ച മലയാളഭാഷാ വിവര്‍ത്തനമാണ് ഭാഷാഷ്ടപദി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വംഗദേശം ഭരിച്ച ലക്ഷ്മണസേനന്റെ കവിസദസ്സിലെ പഞ്ചരത്നങ്ങളില്‍ ഒരാളായ ജയദേവ ഗോസ്വാമിയുടെ ഗീതഗോവിന്ദം ഹൃദ്യമായ മലയാള കാവ്യശൈലിയില്‍ എഴുതപ്പെട്ടതാണിത്.
സര്‍ഗം ഒന്ന്
മേഘൈര്‍ മേദുരമംബരം വനഭുവശ്യാമാസ്തമാലദ്രുമൈ
ര്ന്നക്തം ഭീരുരയം ത്വമേവ തദിമം രാധേഗൃഹം പ്രാപയ!
ഇത്ഥന്നന്ദനിദേശതശ്ചലിതയോഃ പ്രത്യദ്ധ്വകുഞ്ജദ്രുമം
രാധാമാധവയോര്ജയന്തി യമുനാകൂലേ രഹഃകേളയഃ!!
വാഗ്ദേവതാ ചരിത ചിത്രിത ചിത്തസത്മാ
പദ്മാവതീ ചരണ ചാരണ ചക്രവര്‍ത്തി
ശ്രീവാസുദേവരതികേളി കഥാസമേത
മേതം തനോതി ജയദേവകവിപ്രബന്ധം
യദി ഹരിസ്മരണേ സരസം മനോ
യദി വിലാസ കലാസു കുതൂഹലം
മധുരകോമളകാന്തപദാവലിം
ശൃണു തദാ ജയദേവ സരസ്വതിം
വാചഃ പല്ലവയത്യുമാപതിധരഃ സന്ദര്‍ഭശുദ്ധിം ഗിരാം
ജാനീതേ ജയദേവ ഏവ ചരണ ശ്ലാഘ്യോ ദുരൂഹാദൃതേ!
ശൃംഗാരോത്തര സല്പ്രമേയരചനൈരാചാര്യഗോവര്ദ്ധന
സ്പര്‍ദ്ധീ കോപി ന വിശ്രുതശ്രുതിധരോ ധോയീ കവിക്ഷ്മാപതി!!
ശ്രീമാര്ത്താണ്ഡമഹീമഹേന്ദ്രനരുളിച്ചെയ്തിട്ടു, മന്ദോപിഞാ
നാമൃഷ്ടാഷ്ടപദീഗതം പദകദംബം ഭാഷയാക്കീടുവാന്‍
സാമോദം തുനിയുന്നു തുഷ്യതു ഭൃശം ശ്രീപത്മനാഭോ മമ
സ്വാമീ രാമപുരേശ്വരശ്ച ഭഗവാന് കൃഷ്ണന് പ്രസാദിയ്ക്കമേ.
ഭാഷാഷ്ടപദി
ഒന്നാം അഷ്ടപദി ഭാഷ
നിരവധി ലയകടലില് തിരകളി ചെയ്തുഴലും
സുരമുനിമാര്ക്കു സുഖത്തെ വരുത്തിയ
മാധവ, ധൃതമത്സ്യശരീര,
ജയ ജഗദീശ, ഹരേ !
ചുമലിലീ മഹിയാകും ചുമടെടുത്തധികം
വിമലതയൊടു വിലസുന്ന വിഭോ, ഹേ,
മാധവ, ധൃത കൂര്മ്മശരീര,
ജയജഗദീശ, ഹരേ!
തിങ്കളിലങ്കം പോലെ തിറവിയ ദംഷ്ട്രാഗ്രേ
ശങ്കവെടിഞ്ഞവനീതലമേന്തിയ
മാധവ,ധൃത കോലശരീര,
ജയജഗദീശ, ഹരേ!
ഹിരണ്യകശിപുദേഹം വിരവൊടു പിളര്‍ന്ന നഖം
ശരണ്യമായിട്ടു മമ ശമയതു മോഹം
മാധവ, ധൃതനരഹരിരൂപ,
ജയജഗദീശ, ഹരേ!
ബലിയൊടു മൂന്നുലകും നലമൊടു മേടിപ്പാന്
വടിവൊടു വടുവായ് വന്ന വിഭോ, ഹേ,
മാധവ, ധൃതവാമനരൂപ,
ജയജഗദീശ, ഹരേ!
ക്ഷത്രിയരുടെ രുധിരം കൊണ്ടു കയം തീര്‍ത്തു
തത്ര മുഴുകിപ്പിതൃതര്പ്പണം ചെയ്തൊരു
മാധവ, ധൃതഭാര്ഗവരൂപ,
ജയജഗദീശ, ഹരേ!
രാവണനുടെ കണ്ഠം പത്തുമറുത്തവനേ!
പാവനപംക്തിസ്യന്ദനനന്ദന,
മാധവ, ധൃതരാഘവരൂപ,
ജയജഗദീശ, ഹരേ!
ഖലദലനം ചെയ്വാന് ഹലമെടുത്തതിതാപം
കലനം ചെയ്ത ബലായ നമസ്തേ!
മാധവ, ധൃതരാമശരീര,
ജയജഗദീശ, ഹരേ!
കര്മ്മനിഷേധം ചെയ്വാന് ധര്‍മ്മം പറഞ്ഞവനേ.
നിര്മ്മലനിഗമത്തെ നിന്ദിച്ച വിഷ്ണോ !
മാധവ, ധൃതബുദ്ധശരീര,
ജയജഗദീശ, ഹരേ!
മ്ലേച്ഛജനമിഹ ഹനനം ചെയ്വാനവതാരം
ചേര്‍ച്ചയോടെ ചെയ്തു വാളെടുപ്പവനേ,
മാധവ, ധൃതകല്ക്കിശരീര,
ജയജഗദീശ, ഹരേ!
ശ്രീജയദേവന്റെ രചനയുടെ ഭാഷാം
കേള്‍ക്ക ജനങ്ങളേ ഗതിവരുമാര്ക്കും
മാധവ, ധൃതദശവിധരൂപ,
ജയജഗദീശ, ഹരേ!
ശ്ലോകം
വേദാനുദ്ധരതേ ജഗന്തിവഹതേ ഭൂഗോളമുദ്വിഭ്രതേ
ദൈത്യം ദാരയതേ ബലിം ചലയതേ ക്ഷത്രക്ഷയം കുര്വതേ!
പൌലസ്ത്യം ജയതേ ഹലം കലയതേ കാരുണ്യമാതന്വതേ
മ്ലേച്ഛാന്‍ മൂര്‍ച്ഛ യതേദശാകൃതികൃതേ കൃഷ്ണയ തുഭ്യം നമ:!!
പരിഭാഷ
വേദം വീണ്ടൂ, ധരിച്ചൂ ഭുവന, മഥഭുവം നീരില്നിന്നുദ്ധരിച്ചൂ;
ഭേദിച്ചൂ ദൈത്യരാജം, ബലിമരുണദഹോ! ബാഹുജാന്‍ കൊന്നൊടുക്കി!
രക്ഷോരാജം വധിച്ചൂ, വരമുസലമെടുത്തു, ഭവാന് ബുദ്ധനായി
രക്ഷാര്‍ത്ഥം കല്‍ക്കിയാം പോലിനി ദശവപുഷം കൃഷ്ണ, വന്ദേ ഭവന്തം.
രണ്ടാം അഷ്ടപദി ഭാഷ
ശ്രീഭഗവതിയുടെ കുചയുഗം പുണരും വിഭോ !
ശോഭയേറും പത്മനാഭ, ജയ ജയദേവ, ഹരേ!
കനകകിരീടാദിശോഭയാ ജിത ദിനകര!
ഘനകാളക, പത്മനാഭ, ജയ ജയദേവ, ഹരേ!
കാളിയഫണിയുടെ ഫണംതോറും നടനം ചെയ്തു
കേളിയാടിയ പത്മനാഭ, ജയ ജയദേവ, ഹരേ!
മുരനരകാദി വിനാശന, മുനിമാനദ,
മുരളീരത, പത്മനാഭ, ജയ ജയദേവ, ഹരേ!
ജനകസുതാശയരഞ്ജന, ജനി ഭഞ്ജന,
ജലദനിഭ, പത്മനാഭ, ജയ ജയദേവ, ഹരേ!
കമലലോചന, ലോകപാവന, കലിവിമോചന,
കമലാകാമുക, പത്മനാഭ, ജയ ജയദേവ, ഹരേ!
ഹലധരസോദര, സുന്ദര, ധൃതമന്ദര,
രമിതേന്ദിര, പത്മനാഭ, ജയ ജയദേവ, ഹരേ!
ശ്രീജയദേവ കൃതേരിയം പരിഭാഷതേ
കുരുതാം മുദം പത്മനാഭ, ജയ ജയദേവ, ഹരേ!
ശ്ലോകം
പത്മാപയോധരതടീ പരിരംഭലഗ്ന
കാശ്മീര മുദ്രിതമുരോ മധുസൂദനസ്യ!
വ്യക്താനുരാഗമിവ ഖേലദനംഗഖേദ
സ്വേദാംബു പൂരമനുപൂരയതു പ്രിയംവ: !!
വസന്തേ വാസന്തീകുസുമസുകുമാരൈരവയവൈര്
ഭ്രമന്തീം കാന്താരേ ബഹുവിഹിതകൃഷ്ണാനുസരണാം!
അമന്ദം കന്ദര്പ്പജ്വരജനിത ചിന്താകുലതയാ
വലദ്ബാധാം രാധാം സരസമിദമൂചേ സഹചരീ !!
പരിഭാഷ
വസന്താഖ്യേകാലേ വളരുമൊരു മാരന്റെ സഹസാ
സസന്താപം പങ്കേരുഹനയനനാം കൃഷ്ണനെവനേ
തിരഞ്ഞീടും നേരത്തതിവിവശയാം രാധയൊടസൌ
കരഞ്ഞീടായ്വാനിങ്ങനെ സഖി പറഞ്ഞൂ പടുതരം.
മൂന്നാം അഷ്ടപദി ഭാഷ
ചന്ദനപര്വത മന്ദമരുത്തും
ചഞ്ചല വണ്ടുകളുടെ ഝംകൃതിയും
സുന്ദരി കുയിലുകളുടെ സൂക്തിയും
സുഖമേകുമിഹ വസന്തേ.
ശൃണുസഖി, കൃഷ്ണന് ക്രീഡിക്കുന്നു തൃഷ്ണതകും
സഖിമാരൊടു സാകം കൃപയുള്ളൊരു മുകുന്ദന്.
മന്മഥമഥനം കൊണ്ടു കരഞ്ഞും
മരണമതില്‍ സുഖമെന്നു പറഞ്ഞും
കല്മഷമോര്‍ക്കും വിരഹിണിമാരെ
ക്കരയിക്കുന്നു കാലം……(ശൃണുസഖി)
പ്ലാശുമ്പൂക്കളഹോ യുവഹൃദയം
ക്ലേശം കൂടാതെ ഭേദിപ്പാന്‍
ആശമുഴുത്തൊരു കാമദേവന്റെ നഖ
രാശികണക്കെ വിളങ്ങീടുന്നു….(ശൃണു സഖി)
പുന്നപ്പൂവുവിടര്‍ന്നിതു മനസിജ
മന്നവ വീരന്റെ
പൊന്നുങ്കാലുള്ളൊരു വെള്ളക്കുട
മിന്നുന്നതുപോലെ മിന്നുന്നു….(ശൃണു സഖി)
ഫുല്ലമല്ലിക കുറുമൊഴി പിച്ചക
മെല്ലാ മലരുകടേയും
നല്ല സുഗന്ധം നാസിക മുറ്റും
ചൊല്ലാവല്ലൊരു ശോഭയുമേറ്റം. ….(ശൃണു സഖി)
മന്ദാകിനിയുടെ സഖി യമുനാനദി;
വൃന്ദാവനമതു നന്ദനതുല്യം;
നന്ദകുമാരനു മിന്ദ്രനുമൊക്കും;
നന്നൊരു യോഗം ഭുവിനാസ്ത്യേവം !.. ….(ശൃണു സഖി)
ജയദേവോക്തികളോര്ക്കും തോറും
ഭയമേറുന്നു ഭാഷചമപ്പാന്
ജയഹേ കൃഷ്ണ! പിഴപ്പിക്കല്ലേ
ദയപെയ്തീടുക ദാസനിലേറ്റം!.. ….(ശൃണു സഖി)
ശ്ലോകം
ദരവിദലിതമല്ലീവല്ലി ചഞ്ചല്പരാഗ
പ്രകടിതപടവാസൈര്വാസയന് കാനനാനി !
ഇഹഹി ദഹതി ചേത: കേതകീഗന്ധബന്ധു:
പ്രസരദസമബാണ പ്രാണവദ് ഗന്ധവാഹ: !!
ഉന്മീലന്മധുഗന്ധലുബ്ധമധുപവ്യാധൂത ചൂതാങ്കുര
ക്രീഡല്‍ കോകിലകാകളീകളകളൈരുല് ഗീര്ണ്ണകര്ണ്ണജ്വമാ:!
നീയന്തേ പഥികൈ: കഥംകഥമപി ധ്യാനാവധാനക്ഷണ
പ്രാപ്തപ്രാണസമാസമാഗമരസോല്ലാസൈരമീ വാസരാ: !!
അനേകനാരീ പരിരംഭ സംഭ്രമ
സ്ഫുരന്മനോഹാരി വിലാസലാലസം !
മുരാരിമാരാദുപദര്ശയന്ത്യസൌ
സഖീസമക്ഷം പുനരാഹ രാധികാം !!
പരിഭാഷ
നാനാനാരീജനാലിംഗന സുലഭസുഖം കൊണ്ടുതാനേരമിച്ചും,
ഗാനാദീനാം പ്രയോഗൈരരുവയരെ രമിപ്പിച്ചു ചേതസ്സഴിച്ചും,
സാനന്ദം ക്രീഡചെയ്തീടിന സകലജഗന്നായകം ദര്‍ശയന്തീ
മാനിച്ചമ്പോടു ഭൂയസ്സരസസരസയാമാളി രാധാം ബഭാഷേ.
നാലാം അഷ്ടപദി ഭാഷ
പീതാംബര ചന്ദനചര്ച്ചകളും
പീലിചാര്‍ത്തും വനമാലികയും
നൂതനകുണ്ഡലയുഗവും നോക്കുക
നൂനമനഗനുമിവനോടൊപ്പം
ഹരി ശോഭിക്കുന്നതു കണ്ടോ നീ
പരിചിതസുന്ദരിമാരുടെ മദ്ധ്യേ
ഗോവിന്ദനെ ഗാഢം പുല്കീട്ടൊരു
ഗോപസ്ത്രീ ഗാനം ചെയ്യുന്നു
കോവിദയാമവളുടെ ശാരീരം
കോകിലകളേയും കോപിപ്പിക്കും…(ഹരി…..)
മുരരിപുവിന്റെ മുഖം ധ്യാനിച്ചൊരു
മുനിവല് കണ്ണുമടച്ചിട്ടേകാ
കരചരണാദി ശരീരമശേഷം
കബളിപ്പാനാരംഭിക്കുന്നു. (ഹരി….)
ചെവിയിലൊരുത്തി പതുക്കെപ്പറവാന്
ചെന്നപ്പോള്‍ പ്രിയമുദ്ഗതപുളകം
കവിളുകളില്‍ ചുംബിച്ചു വാഞ്ഛിത
കളികള്‍ക്കില്ല പറഞ്ഞാലന്തം (ഹരി….)
വഞ്ചുളകുഞ്ജത്തിങ്കലിരിക്കും
പഞ്ചജനാരിയെ മറ്റൊരുനാരി
കിഞ്ചിദുകൂലേ കര്ഷിച്ചാളമു
മഞ്ചിതയമുനാതടിയെ നയിപ്പാന്‍ (ഹരി….)
ഗുണനിധി ഭഗവാനൊരു കാമിനിയെ
പ്പുണരുന്നു പുനരന്യാമേകാം
പ്രണയിനിയെച്ചുംബിച്ചിട്ടിതരാം
ഘൃണപെരുകീട്ടു കടാക്ഷിക്കുന്നു (ഹരി….)
ശ്രീജയദേവകവിക്കും കൃഷ്ണനു
മീജഗദീശ്വരനായിഹ വാഴും
തേജസ്സിന്നും തെളിക തൊഴുന്നേ
ന്നോജസ്സുണ്ടാക്കണമീ ഗാനം (ഹരി….)
വിശ്വേഷാമനുരഞ്ജനേന ജനയന്നാനന്ദമിന്ദീവര
ശ്രേണീശ്യാമളകോമളൈരുപനയന്നം ഗൈരനംഗോത്സവം!
സ്വഛന്ദം വ്രജസുന്ദരീഭിരഭിത: പ്രത്യംഗമാലിംഗിത
ശൃംഗാരസ്സഖി! മൂര്ത്തിമാനിവ മധൌ മുഗ്ദ്ധോ ഹമി: ക്രീഡതി!!
അദ്യോത്സംഗവസത്ഭുജംഗകബളക്ലേശാദിവേശാചലം
പ്രാലേയപ്ലവനേച്ഛയാനുസരതി ശ്രീഖണ്ഡ ശൈലാനില:!
കിഞ്ചില് സ്നിഗ്ദ്ധരസാലമൌലിമുകുളാന്യാ ലോക്യഹര്ഷോദയ
ദുന്മീലന്തി കുഹു:കുഹുരിതി കളോത്താളാ: പിനാകാം ഗിര:!!
ശ്ലോകം
രാസോല്ലാസഭരേണ വിഭ്രമഭൃതാമാഭീരവാമദ്രുവാ
മഭ്യര്ണേ പരിരഭ്യ നിര്ഭരമുര: പ്രേമാന്ധയാ രാധയാ!
സാധു തദ്വദനം സുധാമയമിതി വ്യാഹ്യത്യ ഗീതസ്തുതി
വ്യാജാലിംഗിതചുംബിത സ്മിതമനോഹാരീ ഹരി: പാതുവ:!!
സര്‍ഗം രണ്ട്
ശ്ലോകം
വിഹരതി വനേ രാധാ സാധാരണ പ്രണയേ ഹരൌ
വിഗളിതനിജോല്ക്കര്ഷാദീര്ഷ്യാവശേന ഗതാന്യത:!
ക്വചിദപി ലതാകുഞ്ജേ ഗുഞ്ജന്മധു വ്രതമണ്ഡലീ
മുഖര ശിഖരേ ലീനാ ദീനാപ്യുവാച രഹസ്സഖീം!!
പരിഭാഷ
അന്യാസക്തിമുഴുത്തു തന്നെയുമുപേക്ഷിച്ചിട്ടു വൃന്ദാവനേ
വന്യാനാം പ്രവരേ കളിക്കുമജനെക്കണ്ടിട്ടൊഴിഞ്ഞാളസൌ
ധന്യാ രാധ വനാന്തരം ഗതവതി കുഞ്ജേനിലീനാ കടല്‍
ക്കന്യാകാമുകകാംക്ഷകൊണ്ടു കരവൂതും ചെയ്തവോചല് സഖീം.
അഞ്ചാം അഷ്ടപദി ഭാഷ
വണ്ടൊളിവര്ണ്ണന്റെ പുതുവേറുമുടലും
ചുണ്ടിനിണങ്ങിയ കുഴലും
കണ്ടിട്ടു കണ്ണന്റെ കുഴല്‍ വിളികേട്ടിട്ടു
മുണ്ടായ രോമാഞ്ചം മാഞ്ഞില്ലിപ്പോഴും
രാമാനുജനിലെ രതി വളരുന്നു
രാസോത്സവരസം നിരുപിക്കും തോറും
നീലിമാവേറിയ കേശവകേശത്തില്
പീലിമാലാവലി ചാര്‍ത്തിയതും
കാലിണ തൊട്ടു മുടിയോളം കോപ്പിട്ട
കോലവുമോര്ത്തിട്ടു കൊതിപെരുകുന്നു (രാമാനുജ….)
ഗോപികമാരുടെ മുഖംതോറും നുകര്‍ന്നിട്ടു
ലോഭം വര്‍ദ്ധിക്കും തിരുമുഖവും
കോപമൊഴിക്കും പുഞ്ചിരിവെണ്ണിലാവിന്റെ
ശോഭയുമോര്ക്കുമ്പോള് പോന്നതുപിഴച്ചു (രാമാനുജ….)
രൂപഗുണം കാണ്മാന് ചുറ്റും നിറഞ്ഞൊരു
രൂപവതിമാര്ക്കില്ലെണ്ണം
ശ്രീപതിയുടെ ദിവ്യാഭരണാഭകൊണ്ടു
രാപകലായിട്ടു കണ്ടതും തോന്നുന്നു (രാമാനുജ….)
പൂര്‍ണ്ണചന്ദ്രനെ നിന്ദിക്കുന്ന തിലകവും
പൂമകളുടെ മുലത്തടം മുട്ടുമുരസ്സും
തൂര്ണ്ണമരയും തുടകളും കിട്ടുവാന്‍
തുണയാമോ ദൈവം തുകിലഴിയുന്നു (രാമാനുജ….)
മണിമയമകരകുണ്ഡലങ്ങളുടെ നിഴ
ലണിതലമായുള്ള കവിളിണയും
മണലേക്കാളെണ്ണമേറുന്ന സുരാസുര
മനുജമുനിപരിവാരവും പൂണ്ടൊരു…..(രാമാനുജ….)
കടമ്പിന്റെ ചുവട്ടീന്നു കാമദേവപടു
കടവുകളിക്കുന്ന കണ്ണു തങ്കും
ഉടലൊടു ചേര്‍ത്തു പുണര്ന്നുകൊണ്ടെന്നെയും
ഉടനുല്ക്കണ്ഠപൂണ്ടു രമിപ്പിച്ച (രാമാനുജ….)
ശ്രീജയദേവകവിക്കായിക്കൊണ്ടും
രാജീവലോചനനായിക്കൊണ്ടും
രാജത്വമേറിയാലുമെന്നെ മറക്കാത്ത
തേജസ്സിനായിക്കൊണ്ടും നമസ്കാരം (രാമാനുജ….)
ശ്ലോകം
ഗണയതി ഗുണഗ്രാമം ഭ്രാമം ഭ്രാമാദപി നേഹതേ
വഹതി ച പരിതോഷം ദോഷം വിമുഞ്ചതി ദൂരത: !
യുവതിഷു വലത്തൃഷ്ണേ കൃഷ്ണേ വിഹാരിണി മാം വിനാ
പുനരപിമനോ വാമം കാമം കരോതി കരോമി കിം !!
പരിഭാഷ
എന്നോടു കൂടാതെ രമിക്കകൊണ്ടു
മെന്നേ മനസ്സാ മധുസൂദനന്റെ
കുറ്റം നിനക്കാതെ പദാരവിന്ദേ
പറ്റുന്നു ചെന്നിന്നിതിനെന്തു ചെയ്വൂ
ആറാം അഷ്ടപദി ഭാഷ
ഇവിടെ ലതാഗൃഹത്തിങ്കലീരാത്രിയില്
ഇരുന്നു കരഞ്ഞു പറഞ്ഞു പീഡിക്കും
ഇവിടെ സമീപം നയിക്ക കൃഷ്ണനെ ദു:ഖം
ഹിതമൊടുകേള്പ്പിച്ചാലനുകമ്പയുണ്ടാം
സഖീ ! സന്താപം നിശമയ നീ മേ സദയം
സഹ വിഹരിച്ചൊരു ഹരിയെ വരുത്തുക.
ഹാ! വിരഹം സഹിയാ മേ.
മുമ്പിലുണ്ടായ സമാഗമേ ലജ്ജയാ
കുമ്പിട്ടോരെന്നെ മുകുന്ദന്
തമ്പുരാന് പടുതയാ വശത്താക്കീട്ടിവണ്ണം
പിരിഞ്ഞല്ലല് പൊറാതെയുമാക്കീട്ടൊഴിഞ്ഞു. (സഖീ…)
കല്പ്പകവൃക്ഷത്തിന്റെ തളിരുകളാകുന്ന
തല്പ്പത്തിങ്കല് കിടത്തീട്ടു മാം സുചിരം
മല്പ്പയോധരമദ്ധ്യേ ശയിച്ചുകൊണ്ടധരം
കെല്പ്പൊടു പാനം ചെയ്തവനേ കിട്ടിയാവൂ. (സഖീ…)
സുരതത്തളര്ച്ചകൊണ്ടക്ഷികളടച്ചു ഞാന്‍
സുധയില്‍ കുളിച്ചോണം വിയര്‍ത്തതും, കൃഷ്ണന്
മരതകവര്‍ണ്ണന്‍ പുളകമണിഞ്ഞതും,
മദനമദം പൂണ്ടു ചമഞ്ഞതും, മറക്കുമോ? (സഖീ…)
മണിതമാധുരികൊണ്ടു കുയിലിന്റെ കൂജിതം
ജിതവതിയാമെന്റെ പൂങ്കുഴലഴിഞ്ഞതും
മണമേറും മലരുകള്‍ പൊഴിഞ്ഞതും കൃഷ്ണന്റെ
മദനശാസ്ത്രപാണ്ഡിത്യവും ഞാന്‍ മറക്കുമോ?…(സഖീ…)
മഞ്ജുളമഞ്ജീരമണിമയമേഖലാ
ശിഞ്ജിതയായിരുന്നെന്നെയേറ്റം
രഞ്ജിച്ചു, രതിരണം ചെയ്തിട്ടു ചുംബിച്ച
കഞ്ജലോചനനെ ഞാനെന്നിനി കാണുന്നു (സഖീ…)
നിധുവന താലരസാലയായി ഞാന്‍
നിസ്സഹായയായിട്ടു നിപതിച്ചതും
മധുവൈരി തൃപ്തനായ്ക്കണ്ണടച്ചതും
മകരകേതനന്‍ പ്രസാദിച്ചതും മയക്കുന്നു (സഖീ..)
ശ്ലോകം
ഹസ്തസ്രസ്തവിലാസവംശമനൃജുഭ്രൂവല്ലിമദ്വല്ലവീ
വൃന്ദോത്സാരിദൃഗന്ത വീക്ഷിതമതിസ്വേദാര് ദ്രഗണ്ഡസ്ഥലം!
മാമുദ്ദീക്ഷ്യ വിലക്ഷിതസ്മിതസുധാമുഗ്്ദ്ധാനനം കാനനേ
ഗോവിന്ദം വ്രജസുന്ദരീഗണവൃതം പശ്യാമി ഹൃഷ്യാമിച!!
ദുരാലോകസ്തോകസ്തബകനവകാശോകലതികാ
വികാസഃ കാസാരോപവനപവനോപി വ്യഥയതി!
അപി ഭ്രാമ്യല് ഭൃംഗീരണിതരമണീയാ ന മുകുള
പ്രസൂതിശ്ചുതാനാം സഖി! ശിഖരിണീയം സുഖയതി!!
സാകൂതസ്മിതമാകുലാകുലഗളദ്ധമ്മില്ല മുല്ലാസിത
ഭ്രൂവല്ലികമളീകദര്ശിതഭുജാമൂലാര്ദ്ധ ദൃഷ്ടസ്തനം!
ഗോപിന്നാം നിഭൃതം നിരീക്ഷ്യ ഗമിതാകാംക്ഷശ്ചിരം ചിന്തയ
ന്നന്തര് മുഗ്ദ്ധമനോഹരോ ഹരതുവഃ ക്ലേശം നവഃ കേശവഃ!!
പരിഭാഷ
വീണാവാണി മുകുന്ദനെന്നെ വിപിനേ കണ്ടപ്പൊളെ ഹസ്തതോ
വീണൂ വേണു കുറഞ്ഞു ലീലകളിലേ ലൌല്യം വ്രജസ്ത്രീജനം
കേണൂ തൂണിവ നിന്നുപോയി ഭഗവാന് കിം ഭൂയസാ കൃഷ്ണനെ
കാണുന്നൂ പരമാണുകല്പ്പഹൃദയേ ഹൃഷ്യാമി ഞാനഞ്ജസാ.
സര്‍ഗം മൂന്ന്
ശ്ലോകം
കംസാരിരപി സംസാര
വാസനാബദ്ധശൃഖലാം
രാധാമാധായ ഹൃദയേ
തത്യാജ വ്രജസുന്ദരി
ഇതസ്തതസ്താ മനുസൃത്യ രാധികാ
മനംഗബാണവ്രണഖിന്ന മാനസാ: !
കൃതാനുതാപസ്സ കളിന്ദനന്ദിനി
തടാന്തകുഞ്ജേ നിഷസാഭ മാധവ: !!
പരിഭാഷ
കാട്ടീന്നംഗനമാരെ മാധവവിടന് വീട്ടിന്നയച്ചിട്ടുടന്
കാട്ടീടാതെ കളിന്ദജാതടതരുത്തോട്ടത്തിലെത്തിത്തദാ
വാട്ടം വിട്ടൊരു രാധികാവിരഹസന്താപം പൊറാഞ്ഞാധിനാ
വാട്യാം തത്ര വിഷണ്ണനായിവിലപന്നായിട്ടു വാണൂ ചിരം.
ഏഴാം അഷ്ടപദി ഭാഷ
രാധകോപിച്ചിട്ടെങ്ങുപോയെന്നു ബോധിക്കായ്കകൊണ്ടെത്രയും
ബാധയായിച്ചമഞ്ഞു ബന്ധുക്കളാധി തീര്പ്പതിനില്ല
ശിവശിവഃ സഹിക്കവഹിയാ സാഹസോദിതപീഡ
ശിവശിവഃ സഹിക്കവഹിയാ.
കുറ്റമല്ലവള് പോയതും മമ കുസൃതികൊണ്ടെത്രേ സാമ്പ്രതം
മറ്റുപലരേയും രമിപ്പിക്കുന്നതു മാനിനിക്കിഷ്ടമാമോ (ശിവശിവ)
എന്തുചെയ്യും വിയോഗംകൊണ്ടവളെന്നറിഞ്ഞില്ല പാവകേ
വെന്തു ചാകയോ നഞ്ചുതിങ്കയോ വേദനാ ദഹതി (ശിവശിവ)
അത്രനല്ല കളത്രമില്ലെങ്ങുമാര്ക്കുമിന്നിഹ താം വിനാ
മിത്രവിത്തുഗൃഹാദിഭിര് മമ കിംഫലം മ്രിയതേത്ര (ശിവശിവ)
തന്വി കാമമസൂയയെക്കൊണ്ടുതന്നെ നീപോയതെന്നിയേ
മന്യുവിന്നൊരു ഹേതുമല്ക്കൃതമന്യമെന്തതു നാസ്തി (ശിവശിവ)
ദോഷമുണ്ടെങ്കിലും ക്ഷമിക്കണം ഡോളയാടുന്നു മാനസം
രോഷിച്ചിടാതെ ദര്‍ശനം ദേഹി തേ ഹിതം കരവാണി(ശിവശിവ)
നീ പുരോമമദൃശ്യസേ മണിനൂപുരാദി കിലുങ്ങവേ
താപമാറുവാന് വന്നു പുണരുക രൂപശാലിനീ രമണീ (ശിവശിവ)
ശ്രാവ്യമാം ജയദേവകവിയുടെ കാവ്യത്തെച്ചുരുക്കീട്ടു ഞാന്‍
ഭവ്യയായൊരു ഭാഷയാക്കുന്നു ഭാരതീ മുദിതാസ്തുമേ (ശിവശിവ)
ശ്ലോകം
കുവലയദളശ്രേണീ കണ്ഠേനസാ ഗരളദ്യുതിര്
ഹൃദി ബിസലതാഹാരോ നായം ഭുജംഗമനായക: !
മലയജരജോ നേദം ഭസ്മ പ്രിയാരഹിതേ മയി
പ്രഹര ന ഹരഭ്രാന്ത്യാനംഗ ക്രുധാ കിമുധാവസി !!
പാണൌ മാ കുരു ചൂതസായകമരും മാ ചാപമാരോപയ
ക്രീഡാ നിര്ജ്ജിതവിശ്വഃ മൂര്‍ഛിത ജനാഘാതേന കിം പൌരുഷം!
തസ്യാ ഏവ മൃഗീദൃശോ മനസിജ പ്രേംഖല്‍ കടാക്ഷാശുഗ
ശ്രോണീ ജര്ജ്ജരിതം മനാഗപി മനോ നദ്യാപി സന്ധുക്ഷതേ !!
ഭ്രൂചാപേനിഹിതഃ കടാക്ഷവിശിഖോ നിര്‍മ്മാതു മര്മ്മവ്യഥാം
ശ്യാമാത്മാ കുടിലഃ കരോതു കബരീഭാരോപി മാരോദ്യമം!
മോഹം താവയദഞ്ച തന്വി! തനുതാം ബിംബാധരോ രാഗവാന്‍
സ്തദ്വൃത്തസ്തനമണ്ഡലസ്തവ കഥം പ്രാണൈര്മ്മമ ക്രീഡതി !!
താനിസ്പര്ശസുഖാനി തേ ച തരളസ്നിഗ്ദ്ധാ ദൃശോര്വിഭ്രമ
സ്തദ്വക്ത്രാംബുജസൌരഭം സ ച സുധാസ്യന്ദീ ഗിമാം വക്രിമാ !
സാ ബിംബാധരമാധുരീതി വിഷയാസംഗേപി ചേന്മാനസം
തസ്യാം ലഗ്നസമാധി ഹന്ത! വിരഹവ്യാധിഃ കഥം വര്‍ത്തതേ? !!
ഭ്രൂവല്ലരി ധനുരപാംഗതരംഗിതാനി
ബാണാഗുണാഃ ശ്രവണപാളിമിതി സ്മരേണ!
അസ്യാമനം ഗജയജം ഗമദേവതായാ
മസ്ത്രാണി നിര്‍ജ്ജിത ജഗന്തി കിമര്പ്പിതാനി !!
തിര്യക് കണ്ഠവിലോല മൌലിതരളോത്തംസസ്യ വംശോച്ചലല്
ഗീതീസ്ഥാനകൃതാവധാനലലനാലക്ഷൈര്ന്ന സംലക്ഷിതാഃ !
സമ്മുഗ്ദ്ധാ മധുസൂദനസ്യ മധുരേ രാധാമുഖേന്ദൌ മൃദു
സ്പന്ദം കന്ദളിതാശ്ചിരം ദദതുവ ക്ഷേമം കടാക്ഷോര്മ്മയഃ !!
സര്‍ഗം നാല്
ശ്ലോകം
യമുനാ തീരവാനീര
നികുഞ്ജേ വന്ദമാസ്ഥിതം!
സാഹ പ്രേമഭരോല്ഭ്രാന്തം
മാധവം രാധികാസഖീ!!
പരിഭാഷ
ഏവം വിലപ്യ യമുനാതടകുഞ്ജഗേഹേ
മേവുമ്പൊളമ്പൊടു തിരഞ്ഞു നടന്നു കാണ്മാന്
ഭാവിച്ച രാധികയുടേ സഖി വന്നവണ്ണ
മാവിശ്വനാഥനെ നമിച്ചുരചെയ്തു കാര്യം.
എട്ടാം അഷ്ടപദി ഭാഷ
ചന്ദനവും ചന്ദ്രന്റെ വെണ്ണിലാവും
മന്ദനാം മലയമരുത്തും
സന്ദഹിപ്പാ നിവ തീയും കാറ്റും പോലെ
സുന്ദരിയോടണയുന്നു
ഹാ, വിരഹംകൊണ്ടു രാധാ, കൃഷ്ണാ,
വാവിട്ടു കരയുന്നു കാമം
പൂവമ്പന്റെ വമ്പുപേടിച്ചവള് നിങ്കല്
ഭാവനയാ മുഴുകുന്നു (ഹാ)
അദയനനംഗനെയ്യുമമ്പുകൊള്ളാത്തോണം
ഹൃദയേ നിന്നെ രക്ഷിപ്പാന്‍
അംബുരുഹദളമാലയെ മുഹുരപി
ധവളനീര് തളിച്ചണിയുന്നു (ഹാ)
സാ മത്തകാമന്റെ ശരതല്പ്പകല്പ്പമാം
പൂമെത്തയിന്മേലിദാനീം
ശ്രീമത്തമാനിന്നെപ്പുണരുവാന് വ്രതിനിവ
നാമത്തെ ജപിച്ചിട്ടുശേതേ (ഹാ)
ചണ്ഡനാം രാഹുവിന്റെ പല്ലുപതിച്ചിട്ടു
ചലദമൃതം ചൊരിഞ്ഞിടും
ചന്ദ്രനെപ്പോലെ കണ്ണീരിനെ വാര്‍ക്കുന്ന
വദനത്തെ വഹിക്കുന്നു വാമാ (ഹാ)
വസ്തുതയാ മാരന് തന്നെയാം നിന്നെയും
കസ്തൂരികൊണ്ടു മീനത്തേയും
കൈത്തലേ മാവിന്റെ പൂ കണയാക്കീട്ടും
ഭിത്തിമേലെഴുതിത്തൊഴുന്നു (ഹാ)
തൊഴുമ്പൊളൊക്കെയുമിവളതിനെയുമിരക്കുന്നു
മഴകൊണ്ടല്വര്ണ്ണാ നമസ്കാരം
പിഴച്ചാലും ത്യജിക്കല്ലേ പീയുഷനിധിയു
മെഴുന്നുവന്നെന്നെ വെണ്ണീരാക്കും (?) (ഹാ)
ധ്യാനലയം കൊണ്ടഗ്രഭുവി ത്വാ
മാനയിച്ചീടുന്നു നിര്‍ത്തീടുന്നു
മാനിനി വിലപിക്കുന്നു ഹസിക്കുന്നു
മനസി വിഷാദിക്കുന്നു (ഹാ)
ശ്രീജയദേവനാം കവിയാല്‍ കഥിതം
ശ്രീജയദമിദം ഗേയം
രാജതി രാധാസഖിയുടെ വചനം
രാജര്ഷീശ്വരനാലും. (?) (ഹാ)
ശ്ലോകം
ആവാസോ വിപിനായതേ പ്രിയസഖീമാലാപി ജാലായതേ
താപോ നിശ്വസിതേന ദാവദഹനജ്വാലാ കലാപായതേ !
സാപി തദ്വിരഹേണ ഹന്ത ! ഹരിണീരൂപായതേ ഹാ! കഥം
കന്ദര്പ്പോപി യമായതേ വിരചയന്‍ ശാര്‍ദ്ദൂലവിക്രീഡിതം !!
പരിഭാഷ
(ആര്യാ)
വീടുകൊടുംകാടായി
വടിവോടുടനാളിമാല വലയായി
ചൂടീശനിശ്വസിതകാ
റ്റേറ്റുവളര്ന്നിട്ടു കാട്ടുതീയായി
അവളും നിന്തിരുവടിയുടെ
വിരഹംകൊണ്ടിവിടെ മൃഗവധുവായി
കന്ദര്‍പ്പന്‍ കടുവായുടെ
കൂട്ടു കളിച്ചിട്ടു കാലനായ് വരുമോ.
ഒമ്പതാം അഷ്ടപദി ഭാഷ
മുലകളിലണിഞ്ഞൊരു മൌക്തികമാലയെ
മലയെന്നു മലയെന്നു കരുതുന്നു കനംകൊണ്ടു കാമിനി
രാധികാ, കൃഷ്ണാ, രാധികാ വിരഹേ തവ കേശവ , രാധികാ
ചാലിച്ചു ചാര്‍ത്തിയ ചന്ദനത്തെ ഗുണ
ശാലിനി വിഷമെന്നു ശങ്കിച്ചീടുന്നു (രാധികാ)
ആസകലം ഗാത്രം വ്യാപിച്ചു ചരിച്ചീടും
ശ്വാസാനിലം മദനാനലമിവധത്തെ – (രാധികാ)
ശയനത്തില്‍ കിടന്നുകൊണ്ടഖില ദിക്കുകളേയും
നയനനളിനദളങ്ങളെക്കൊണ്ടര്ച്ചതിസാ (രാധികാ)
തളിരുകൊണ്ടുള്ളൊരു തളിമത്തെത്തണുത്തിട്ടും
പ്രളയവന്ഹിയെന്നുള്ളില് പ്രണയിനി നിനയ്ക്കുന്നു (രാധികാ)
സായംകാലം ബാലചന്ദ്രനെപ്പോലെ
സേയം കരംകൊണ്ടു കപോലത്തെ വഹിക്കുന്നു (രാധികാ)
ഹരിഹരിയെന്നു ജപിക്കുന്നു നിന്റെ
വിരഹംകൊണ്ടു വീണുപോയവളിന്നു നൂനം (രാധികാ)
ശ്രീജയദേവന്റെ കൃതിയുടെ ഭാഷേ
രാജയശസ്സിനെ രാജയജയ നീ (രാധികാ)
ശ്ലോകം
സ്മരാതുരാം ദൈവതവൈദ്യഹൃദ്യ
ത്വദംഗസംഗാമൃതമാത്രസാധ്യാം!
വിമുക്തബാധാം കുരുഷെ ന രാധാ
മുപേന്ദ്രവജ്രാ,ദപി ദാരുണോ? സി !!
സാ രോമാഞ്ചതി സീല്ക്കരോതി വിലപത്യുല്ക്കമ്പതേ താമ്യതി
ധ്യായാത്യുല്ഭ്രമതി പ്രമീലതി പതത്യുദ്യാതി മൂര്ഛത്യപി !
ഏതാവത്യതനുജ്വരേ വരതനുര്ജ്ജിവേന്ന കിന്തേ രസാല്‍
സ്വര്വ്വൈദ്യപ്രതിമ! പ്രസീദസിയതി ത്യക്താ?ന്യഥാന്യല് പരം!!
കന്ദര്പ്പജ്വരസജ്വരാകുലതനോരത്യര്ഥ മസ്യാശ്ചിരം
ചേതശ്ചന്ദനചന്ദ്രമഃ കമലിനീചിന്താസു സന്താമ്യതി!
കിന്തു ക്ലാന്തിവശേന ശീതളതനും ത്വാമേകമേവപ്രിയം
ധ്യായന്തീ രഹസി സ്ഥിതാ കഥമപിക്ഷീണാക്ഷണം പ്രാണിതി !!
ക്ഷണമപിവിരഹഃ പുരാ ന സേഹേ
നയനനിമീലിതഖിന്നയാ യയാതേ!
ശ്വസിതു കഥമസൌ രസാളശാഖാം
ചിരവിരഹേ?പി വിലോക്യ പുഷ്പിതാഗ്രാം!!
വൃഷ്ടിവ്യാകുലഗോകുലാവനരസാദുദ്ധ്യത്യ ഗോവര്‍ദ്ധനം
വിഭ്രദ്വല്ലവവല്ലഭാഭിരധികാനന്ദം ചിരം ചുംബിതഃ !
ദര്പ്പേണേവ തദര്പ്പിതാധരതടീ സിന്ദൂരമുദ്രാങ്കിതോ
ബാഹുര്ഗ്ഗോപപതേസ്തനോതു ഭവതാം ശ്രേയാംസി കംസദ്വിഷഃ !!
സര്‍ഗം അഞ്ച്
ശ്ലോകം
അഹരിഹ നിവസാമി യാഹി രാധാ
മനുനയ മദ്വചനേന ചാനയേഥാ: !
ഇതി മധുരിപുണാ സഖീ നിയുക്താ
സ്വയമിദമേത്യ പുനര്ജ്ജഗാദ രാധാം !!
പരിഭാഷ
(ആര്യാ)
ഞാനിവിടെ വസിക്കാം നീ
മാനിനിയെ ചെന്നു കൊണ്ടുവന്നാലും
ഇതി കൃഷ്ണന്റെ നിയോഗാല്‍
കൃതിനി സഖിചെന്നു രാധയോടൂചേ
പത്താം അഷ്ടപദി ഭാഷ
മലരമ്പന്റെ മലയവായുവാനം കൊണ്ടും
സുലഭകുസുമവികാസം കലനം ചെയ്കകൊണ്ടുംരാധേ,
തവവിരഹംകൊണ്ടു കൃഷ്ണന് വിവശനായി വലയുന്നു
ചന്ദ്രിക ചാമ്പലാക്കീടുമെന്ന് ചിത്തേ ചിന്തിച്ചിട്ടും
തന്ദ്രി കളഞ്ഞെയ്തു മാരന് തന്നെ തൂരം കെടുത്തിട്ടും (തവ)
വണ്ടുകളുടെ ഝംകാരംകൊണ്ടു ചെവിപൊത്തീടുന്നു
തണ്ടലരുകളുടെ തതികണ്ടിട്ടു കണ്ണടയ്ക്കുന്നു (തവ)
നല്ല മന്ദിരം ത്യജിച്ചു കല്ലിലും മുള്ളിലും വനേ
വല്ലഭയാം നിന്റെ നാമം ചൊല്ലിക്കൊണ്ടു നടക്കുന്നു (തവ)
ജയദേവഭണിതി ഭാഷാ ജയദയായിട്ടു തീര്ന്നാവൂ
നയനിധിയാം നരനാഥന്റെ നയനമായി വന്നാവുമേ (തവ)
ശ്ലോകം
പൂര്‍വം യത്ര സമം ത്വയാ രതിപതേരാസാദിതാസ്സിദ്ധയ
സ്തസ്മിന്നേവ നികുഞ്ജമന്മഥമഹാതീര്ഥേ പുനര്മ്മാധവഃ !
ധ്യായംസ്ത്വാമനിശം ജപന്നപിത വൈവാലാപമന്ത്രാവലിം
ഭൂയസ്ത്വല് കുചകുംഭ നിര്ഭരപരീരംഭാമൃതം വാഞ്ഛതി !!
പരിഭാഷ
മുന്നം നിന്നൊടുകൂടിയെത്രതരമോ ക്രീഡിച്ചു തെ്രെതവഹേ
കന്നല്‍ക്കണ്ണി വസന്തവല്ലി വസതൌ മേവുന്ന ദാമോദരന്‍
പിന്നത്തെക്കഥ ചൊല്ലവല്ല വിരഹംകൊണ്ടുള്ള താപം തുലോം
നിന്നെക്കാട്ടിലുമേറുമീശ്വരനഹോ കിം ഭൂയസാ രാധികേ.
പതിനൊന്നാം അഷ്ടപദി ഭാഷ
യമുനാതീരനികുഞ്ജകുടീരേ മരുവീടുന്നു മുകുന്ദന്
അമുനാ നിന്റെ വിശേഷമശേഷം ശ്രുതമായ് മമ വാചാ
ഹേ സഖി രാധേ, ശൃണുമേവാചം, ഹാ സഹിയാ തവ സാദം ഹരി
വിരഹോദിത വേദന വേണ്ടാ പരിഹരിച്ചീടുവന് ഖേദം…..(ഹേ സഖി)
കേണുവസിക്കും നിന്നെക്കേശവവേണു വിളിച്ചീടുന്നു
കാണണമെങ്കില്‍ പോരിക കമലാകാമുകനെക്കാട്ടീടാം….(ഹേസഖി)
പക്ഷി പറക്കുമ്പോളും പവനന് വൃക്ഷമിളക്കുമ്പോളും
ശിക്ഷവരുത്തീടുന്നു ശയനം ഹരി തവ വരവോര്ക്കുന്നു .. (ഹേ സഖി)
കളക ചിലമ്പുപുലമ്പും ഗമനേ കളിനേരത്തുകലമ്പും
കലയ കറുത്തനിചോളം വക്ഷസി കരുണാനിധിയെ ഗമിപ്പാന്‍….(ഹേ സഖി)
കരുതിയ കനകനിറത്തൊടുകൂടെ നീ മരതകവര്ണ്ണന്റെ മാറില്‍
പരിചൊടു മിന്നല്പ്പിണരിവ മേഘേ പരമേ, മിന്നുക പോക (ഹേ സഖി)
പടമാക്ഷേപിച്ചിട്ടു വരന്റെ കടിതടയിങ്കല് കാമം
ഘടയതു ഘനജഘനം ഭവതി, രതിപടുത ചൊല്വാനെളുതാമോ (ഹേ സഖി)
രാമാനുജനഭിമാനീ, രാത്രി വിരാമത്തെ പ്രാപിക്കും
കാമിനി നീ ചെന്നാര്ത്തിഹരന്റെ കാം പൂരയതൂര്ണ്ണം (ഹേ സഖി)
ശ്രീജയദേവന്റെ കൃതിയുടെ ഭാഷയെ ഗാനം ചെയ്തുകൊണ്ടാരും
ശ്രീജാനിയെ നമിച്ചഭിനയിച്ചാടുക പാപമശേഷം തീരും (ഹേ സഖി)
ശ്ലോകം
വികിരിതി മുഹുഃശ്വാസാനാശാം പുരോ മുഹുരീക്ഷതേ
പ്രവിശതി മുഹുഃ കുഞ്ജം ഗുഞ്ജന്മുഹുര്ബ്ബഹു താമ്യതി!
രചയതി മുഹുഃ ശയ്യാം പര്യാകുലോ വലതേമുഹുര്
മ്മദനകദനക്ലാന്തഃ കാന്തേ!പ്രിയസ്തവ വര്‍ത്തതേ!!
തദ്വാമ്യേന സമം വിധാതുരധുനാ തിഗ്മാം ശുരസ്തംഗതോ
ഗോവിന്ദസ്യ മനോരഥേന ച സമം പ്രാപ്തം തമസ്സാന്ദ്രതാം!
കോകാനാം കരുണസ്വരേണ സദൃശീ ദീര്ഘാ മമാഭ്യര്ഥനാ
തന്മുഗ്ദ്ധേ! വിഫലം വിളംബമസൌ രമ്യോƒഭിസാരക്ഷണ: !!
ആശ്ലേഷാദനു ചുംബനാദനു നഖോല്ലേഖാദനു സ്വാന്തജ
പ്രോല്ബോധാദനു സംഭ്രമാദനു രതാരംഭാദനു പ്രീതയോ: !
അന്യാര്‍ഥം ഗതയോര്ഭ്രമാന്മിളിതയോ സ്സംഭാഷണൈര്ജ്ജാനതോര്
ദ്ദംപത്യോര്ന്നിശി കോനു കോനു തമസീ വ്രീളാവിമിശ്രോ രസ: !!
സഭയചകിതം വിന്യസന്തീം ദൃശം തിമിരേ പഥി
പ്രതിതരു മുഹുഃ സ്ഥിത്വാ മന്ദം പദാനിവിതന്വിതീം !
കഥമപി രഹഃ പ്രാപ്താമംഗൈരനംഗതരംഗിതൈ
സ്സുമുഖി! സുഭഗഃ പശ്യന്‍ സത്വാമുപൈതു കൃതാര്‍ത്ഥതാം !!
രാധാമുഗ്ദ്ധമുഖാരവിന്ദ മധുപസ്െ്രെതലോക്യ മൌലീസ്ഥലീ
നേപത്ഥ്യോചിതനീലരത്നമവനീഭാരാവതരാക്ഷമാ: !
സ്വഛന്ദം വ്രജസുന്ദരീജനമനസ്തോഷപ്രദോഷശ്ചിരം
കംസദ്ധ്വംസനധൂമകേതുരവതുത്വാം ദേവകീനന്ദന: !!
സര്‍ഗം ആറ്
ശ്ലോകം
അഥ താം ഗന്തുമശക്താം
ചിരമനുരക്താം ലതാഗൃഹേ ദൃഷ്ട്വാഃ !
തച്ചരിതം ഗോവിന്ദേ
മനസിജമന്ദേ സഖീ പ്രാഹ !!
പരിഭാഷ
വിരഹവിഹിതമാമാലസ്യഭൂമ്നാ നടപ്പാന്‍
വിരവൊടു വഹിയാ ഹാ രാധികയ്ക്കപ്രകാരം
സരസസരസയാമത്തോഴി ചെന്നാശു നത്വാ
സരളത കരുതീടും കൃഷ്ണനോടാബഭാഷേ
പന്ത്രണ്ടാം അഷ്ടപദി ഭാഷ
ഹന്ത പരാധരപാനതല്പരനായ
നിന്തിരുവടിതന്നെ ദ്ദിശിദിശികാണുന്നു
ചിന്തിക്കുന്നു രാധ ചിന്തിക്കുന്നു
സന്തതവും ത്വാമേവ വിഭോ(ചിന്തിക്കുന്നു)
ആലസ്യംകൊണ്ടു സങ്കേതത്തെ പ്രാപിപ്പാന്‍
ആളല്ലാഞ്ഞിട്ടവള് വഴിയില്‍ വീഴുന്നു (ചിന്തിക്കുന്നു)
പിന്നെയും പിന്നെയു മാഭരണങ്ങടെ
മിന്നല്‍ നോക്കുന്നു താന്‍ കൃഷ്ണനെന്നുറയ്ക്കുന്നു (ചിന്തിക്കുന്നു)
വാരിജനേത്രന് വരാത്തതെന്തന്നവള്
വാരംവാര മാളിയോടുരചെയ്യുന്നു (ചിന്തിക്കുന്നു)
ഹരി മുമ്പില്‍ വന്നുവെന്നിട്ടവളിരുട്ടിനെ
പരിചൊടു പുണര്‍ന്നിട്ടു ചുംബിച്ചീടുന്നു (ചിന്തിക്കുന്നു)
മോടിക്കുടീട്ട ഭവാന് ചൊല്ലാഞ്ഞിട്ടവള്
ആടലോടദ്ധ്വനി നോക്കിനില്ക്കുന്നു (ചിന്തിക്കുന്നു)
ശ്രീ ജയദേവന്റെ കൃതിയേ, നമസ്കാരം
നീ ജയ ഭാഷയ്ക്കു തുണയ്ക്കു തൊഴുന്നേന്‍ (ചിന്തിക്കുന്നു)
ശ്ലോകം
വിപുലപുളകപാളീ സ്വേദസീല്ക്കാരമന്തര്
ജ്ജനിത ജഡിമ കാകുവ്യാകുലം വ്യാഹരന്തീ !
തവ കിതവ! വിധത്തേ മന്ദകന്ദര്പ്പ ചിന്താം
രസജലനിധിമഗ്നാ ധ്യാനലഗ്നാമൃഗാക്ഷീ !!
അംഗേഷ്വാഭരണം കരോതി ബഹുശ:പത്രേപി സഞ്ചാരിണീ
പ്രാപ്തം ത്വാം പരിശങ്കതേ വിതനുതേ ശയ്യാം ചിരം ധ്യായതി !
ഇത്യാകല്പ്പവികല്പ്പതല്പ്പ രചനാ സങ്കല്പ്പലീലാശത
വ്യാസക്താപി വിനാ ത്വയാ വരതനുര്ന്നൈഷാ നിശാം നേഷ്യതി !!
കിം വിശ്രാമ്യസി കൃഷ്ണഭോഗി ഭവനേ ഭാണ്ഡീര ഭൂമീരുഹി
ഭ്രാത: പാന്ഥ ന ദൃഷ്ടിഗോചരമിതസ്സാനന്ദ നന്ദാസ്പദം !
രാധായാ വചനം തദ്ദദ്ധ്വഗ മുഖാന്നന്ദാന്തികേ ഗൂഹതോ
ഗോവിന്ദസ്യ ജയന്തി സായമതിഥിപ്രാശസ്ത്യ ഗര്ഭാഗിര: !!
സര്‍ഗം ഏഴ്
ശ്ലോകം
അത്രാന്തരേ ച കുലടാകുലവര്ത്മഘാത
സഞ്ജാതപാതകഇവ സ്ഫുടലാഞ്ഛനശ്രീ :!
വൃന്ദാവനാന്തര മദീപയദംശുജാലൈ
ര്ദ്ദിക് സുന്ദരീവദനചന്ദനബിന്ദുരിന്ദു:
പ്രസരതി ശശധരബിംബേ
വിഹിതവിളംബേ ച മാധവേ വിധുരാ !
വിരചിത വിവിധ വിലാപം
സാ പരിതാപം ചകാരോച്ചൈ !
പരിഭാഷ
കെല്പേറുന്നൊരു രാധ തന്റെ മദനോന്മാദോദയം താദൃശം
പൊല്പുമാതൃമണാളനായ ഭഗവാന് കേട്ടിട്ടഘം തേടിനാന്‍
അപ്പോള്‍ ചന്ദ്രനുദിക്കക്കൊണ്ടുമജനുഞ്ചെല്ലായ്ക കൊണ്ടും ക്ഷണാല്‍
പൊയ്പോം ജീവിതമെന്നുറച്ചു പരിദേവിച്ചു ചിരം രാധികാ
പതിമൂന്നാം അഷ്ടപദി ഭാഷ
കല്പിച്ച കാലേപി കാനനേ വന്നില്ല
ചില്പുമാനിഹ മമ വിഫലം യൗവനം
ആരെ ഞാന്‍ ശരണം ഗമിപ്പൂ
ആളി ചതി ചെയ്തു ( ആരെ ഞാന്‍)
കാട്ടിലിമിരുട്ടത്തുചെന്നു രമിപ്പിച്ച മാം
കാമപിതാവംഗജനു കൊല്വാന്കൊടുത്തു (ആരെ….)
കൊല്ലാതെ കൊല്ലുന്ന മാരനെന്നെക്കൊന്നാവു
ചൊല്ലാവതല്ല വിരഹക്ലേശകര്ശനം (ആരെ….)
മണിമയാഭരണഗണമണിക ബഹുദൂഷണം
മണിതം മറന്നിട്ടു മരുവുന്നു മാദൃശാം (ആരെ…)
മധുരമധുരാത്രി മാം വിധൂരീകരിക്കുന്ന
മധുരിപു മറ്റൊരുവളാലനുഭവിക്കപ്പെടുന്നു (ആരെ….)
മാലതീ മലരമ്പലീലയാ മാറിലെ
മാലയും കൊല്ലുവാന്‍ കോപ്പിടുന്നു (ആരെ…..)
അസഹായമായിട്ടു ഞാനിവിടെ മരുവുന്നു
രസഹാനികൊണ്ടെന്നെ മറന്നുവോ മാധവാ (ആരെ…..)
ജയദേവരചയുടെ പൊരുളഖിലമിന്നെന്റെ
ഹൃദയത്തിലായാവു കൃതിയെ ജനിപ്പിപ്പാന്‍ (ആരെ…..)
ശ്ലോകം
തല്‍കിം കാമപി കാമിനീമഭിസൃത: കിം വാ കലാകേളിഭിര്
ബദ്ധോ ബന്ധുഭിരന്ധകാരിണി വനോപാന്തേ കിമുദ്രാമൃതി !
കാന്ത ക്ലാന്തമനാഗപീ പഥി പ്രസ്ഥാതുമേവാക്ഷമ
സ്സങ്കേതീകൃത മഞ്ജുവഞ്ചുളലതാകുഞ്ജേപി യന്നാഗത:
അഥാഗതാം മാധവമന്തരേണ
സഖീമിയം വിക്ഷ്യ വിഷാദമൂകാം.
വിശങ്കുമാനാ രമിതം കയാപിജന്ര്ദ്ദനം ദൃഷ്ടവദേതദാഹ !!
പരിഭാഷ
ആ വൃന്ദാവനസീമതനീതി പരിദേവിച്ചോരു രാധാ തദാ
ഗോവിന്ദേന വിനാ (ആ) ഗമിച്ച സഖിയെക്കണ്ടിച്ചു കൃഷ്ണന് മുദാ
സ്ത്രീവൃന്തേഷ്വൊരു സുന്തരീം രമയതീ ത്യാലോച്യധന്യമമാ
മാവന്ദിച്ചു പുന:സ്തുതിച്ചു ബഹുമാനിച്ചിട്ടവാദിദിതം.
പതിനാലാം അഷ്ടപദി ഭാഷ
സുരതരുണി സമയാമൊരവളെ ഹരി
സുരതരണേന സുഖിപ്പിക്കുന്നു
കാരണമിതറിയാ കൃഷ്ണന് വരായ്വാന്‍ കാരണമിതറിയാ
കണവനിഹ വരാത്തതിനു പര (കാരണമിതറിയാ)
അവളുടെ കാമവികാരം കണ്ടജന്
വിവശത പൂണ്ടു മറന്നു മറ്റെല്ലാം (കാരണമിതറിയാ)
മധുരിപുവിനെ മാന്മിഴിയാളിപ്പോള്
അധരപാനംചെയ്തു രമിച്ചീടുന്നു (കാരണമിതറിയാ)
കുചയുഗം കുലുങ്ങുന്നു കുണ്ഡലമാടുന്നു
കചഭരമഴിയുന്നു കാമിനിക്കധനാ (കാരണമിതറിയാ)
ലജ്ജകൊണ്ടവളെ ഹസിപ്പിക്കുന്നു ഹരി
ലലന കപോതരുതം കരുതുന്നു (കാരണമിതറിയാ)
പുളകമണിഞ്ഞു വിറച്ചു വിയര്‍ത്തവള്‍
പുരുഷായിതം ചെയ്തു കണ്ണടയ്ക്കുന്നു (കാരണമിതറിയാ)
ശ്രമജലവുമണിഞ്ഞു കാമിനി
രമണന്റെ മാറത്തു വീണുറങ്ങുന്നു (കാരണമിതറിയാ)
ശ്രീജയദേവനെയും കൃഷ്ണനെയും
രാജേന്ദ്രനെയും വന്ദിക്കുന്നേന്‍ (കാരണമിതറിയാ)
ശ്ലോകം
വിരഹപാണ്ഡുമുരാരിമുഖാംബുജ
ദ്യുതിരയം തിരയന്നപി വേദനാം !
വിധുരതീവ തനോതി മനോഭുവ
സ്സുഹൃദയേ ഹൃദയേ മദനവ്യഥാം !
പരിഭാഷ
കലുഷമോചന കൃഷ്ണമുഖോപമാം
കലിതവാനപി ചന്ദ്രനിവന് കലന്‍
ജലജബാണനു ബന്ധുവിയോഗിനീര്
ജ്ജളനെരിപ്പതിനാരഭതേധുനാ
പതിനഞ്ചാം അഷ്ടപദി ഭാഷ
യമുനാപുളിനവഞ്ചുളവനത്തുങ്കല്
യദുപതി സുഖിപ്പിച്ച സുന്ദരി തന്റെ
കമനലലാടേ കസ്തൂരീതിലകം
കലയന്നായിട്ടംഗമലങ്കരിപ്പിക്കുന്നു
ഭഗവാനധഇകം പരിശോഭിക്കുന്നു.
ഖഗവാഹനനധുനാ (ഭഗവാന്)
നീലമുകിലിന്റെ (മുഖം) നിറം പെറ്റുകൂട്ടുക (?)
ശീലാമമവളുടെ വാര്കുഴലിങ്കല്
കൂലങ്കഷമായമിന്നലിന്റെ നെറികോലും
കുറിപ്പൂക്കളെപ്പേര്ത്തു ചാര്‍ത്തുന്നു (ഭഗവാന്)
മനസിജമഹാരാജകനകാസനമായ
മതിമുഖിയാളുടെ ജഘനത്തുങ്കല്
കനകകാഞ്ചിയെച്ചാര്ത്തീട്ടതിന്റെ ഭംഗിനോക്കുന്നു
കമലനയനനവളുടെ ഭാഗ്യം ഭാഗ്യം (ഭഗവാന്)
പാലാഴിയില്‍ പള്ളികൊള്ളുന്നോന് പ്രിയയുടെ
പാദങ്ങളാകുന്ന പല്ലവങ്ങളിലിപ്പോള്
ചാലിച്ച ചെമ്പഞ്ഞിച്ചാറിനെ ചേര്‍ക്കുന്നു
ചാരുവാകുംവണ്ണമെത്രയും ചിത്രം (ഭഗവാന്)
തനിക്കനുരൂപയാം തരുണിയെ നിതരാം
രമിപ്പിക്കട്ടെ കൃഷ്ണ നിവിടെ വസിപ്പാന്‍
ഇനിക്കെന്തു കാര്യം സങ്കേതത്തുങ്കല്
ഹിതമോടെഴുന്നരുളുന്നില്ലല്ലോ. (ഭഗവാന്)
ശ്രീജയദേവകവിക്കായിക്കൊണ്ടും
ശ്രീപതിയായ കൃഷ്ണന്നായിക്കൊണ്ടും
രാജരാജേശ്വരനായിക്കൊണ്ടും
രായും പകലുമഞ്ജലി ചെയ്യുന്നേന് (ഭഗവാന്)
ശ്ലോകം
നായാതസ്സഖി ! നിര്‍ദ്ദയോ യദി ശഠസ്ത്വം ദുതി! കിം ദൂയസേ
സ്വച്ഛന്ദം ബഹുവല്ലഭസ്സ രമതേ കിം തമ്രതേ ദൂഷണം !
പശ്യാദ്യ പ്രിയസംഗമായ ദയിതസ്യാകൃഷ്യമാണം ഗുണൈ
രുല്കണ്ഠാതിഭരാദിവസ്ഫുടദിദം ചേതസ്സ്വയം യാസ്യതി !
പരിഭാഷ
വന്നില്ലാളിശഠന് പ്രിയന് ഗതദയന് കിം തത്രതേ ദുഷണം
വന്യാം വല്ലഭമാരസംഖ്യമവനെത്തേടുന്നു പുല്കീടുവാന്
വന്നാലും സ വരാതകണ്ടു വിപിനേ വാണാലുമെന്മാനസം
പിന്നാലേ സഹ ചെന്നു മജ്ജതി ഹരൗ ലജ്ജാം വിനാ കിം ബ്രൂവേ.
പതിനാറാം അഷ്ടപദി ഭാഷ
കാനനം തന്നില്‍ തന്നോടു സാകം
മാനമൃതേ രമിപ്പവള്ക്കിപ്പോള് കൃഷ്ണന്
ആനന്ദമേകുന്നു സാദരം
ഞാനിവിടെക്കിടന്നിട്ടു ദു:ഖിക്കുന്നു
മാനിനിമാരിലൊരുത്തിക്കു മായന്‍ (ആനന്ദ…)
സമര്‍ത്ഥനായുള്ള ഹരിവചന മാധുരിയുടെ
സമൃദ്ധികൊണ്ടനുരചിക്കപ്പോളപ്പോള് (ആനന്ദ…)
വെണ്ണിലാവത്തു വെന്തുരുകാതെ കാമപി
പെണ്ണിനെക്കള്ളന് കളിപ്പിച്ചിട്ടവള്ക്കേറ്റം (ആനന്ദ…)
കാര്‍മുകില്‍ വര്ണ്ണന് കൂടെ നടന്നു കളിക്കുന്ന
കാമുകിക്കു വിരഹതാപം തീര്ത്തെത്രയും (ആനന്ദ…)
പരമരമാപതി രമിപ്പിക്കുന്ന നാരിയെ
പരിഹസിക്കുന്നില്ലാരുമവള്ക്കിങ്ങിദാനീം (ആനന്ദ…)
താരുണ്യംകൊണ്ടു രമിപ്പിച്ചൊരുത്തിക്കു
കാരുണ്യംകൊണ്ടു കടാക്ഷിച്ചു കൃഷ്ണന്
ജയദേവകവിയുടെ ഭണിതിക്കു ഭാഷയെ
ജനിപ്പിപ്പാനീശ്വരന് തുണയാകണമേ
ശ്ലോകം
മനോഭവാനന്ദന , ചന്ദനാനില
പ്രസീദമേ ദക്ഷിണ മുഞ്ച വാമതാം!
ക്ഷണം ജഗല്പ്രാണ വിധായ മാധവം
പുരോ മമ പ്രാണഹരോ ഭവിഷ്യസി!!
രിപുരിവ സഖീംസംവാസോയം ശിഖീവ ഹിമാനിലോ
വിഷമിവ സുധാരശ്മിര്യസ്മിന് ദുനോതി മനോഗതേ!
ഹൃദയമദയേ തസ്മി ന്നേവസ്വയം വലതേ ബലാല്
കൂവലയദൃശാം വാമ കമ പ്രകാമനിരങ്കുശ!!
ബാധം വിധേഹി മലയാനില പഞ്ചബാണ
പ്രാണന് ഗൃഹാണ ന ഗൃഹം പുനരാശ്രയിഷ്യേ!
കിം തേ കൃതാന്തഭഗിനി ക്ഷമയാ തരംഗൈ
രംഗാനി സിഞ്ച മമ ശ്യാമതു ദേഹദാഹ!!
പ്രാതര്ന്നീലനിചോള മാനനമുരസ്സംവീത പീതാംബരം
ഗോവിന്ദം ദധതം വിലോക്യ ഹസതി സ്വൈരം സഖീമണ്ഡലേ!
വ്രീളാചഞ്ചമഞ്ചലം നയനയോരാധായ രാധാനനേ
ദൂരം സ്മേരമുഖോയമസ്തു ജഗദാനന്ദായ നന്ദാത്മജ !!
സര്‍ഗം എട്ട്
അഥ കഥമപി യാമിനീം വിനീയ
സ്മരശരജര്ജ്ജരിതാപി സാ പ്രഭാതേ ്യു
അനുനയവചനം വദന്തമഗ്രേ
പ്രണതമപി പ്രിയമാഹ സാഭ്യസൂയം ്യു്യു
പരിഭാഷ
സാ വിപല്യ നിശാം നീത്വാ
രാവിലെ വന്നു നമ്രനാം
ദേവനോടാഹ സാസൂയ
മേവമായതുദീര്യതേ.
പതിനേഴാം അഷ്ടപദി ഭാഷ
മലഹരി അടന്ത
രാത്രിയിലൊരുത്തിയുമായി രമിച്ചനു
രാഗജാഗരകഷായിതമായിരിക്കും
നേത്രവും വഹിച്ചു സൗഭാഗ്യം കാട്ടുവാനെന്റെ
നേരെ വന്നു നില്പാനിന്നൊരു ചൊല്ലി കൃഷ്ണാ
പോക കേശവ വല്ലേടത്തും നീ
കോകകാമിനിയല്ല ഞാന്‍ ഭവാന്
രാ കഴിയുമ്പോള്‍ പോന്നുവന്നീടുവാന് ചക്ര
വാകവുമല്ലെന്നു വഴിയേ ധരിച്ചാലും (പോക…)
ഉറക്കവുമിളച്ചന്യനയന കജ്ജളംകൊണ്ടു
കറുക്കപ്പെട്ടിരിക്കുന്നൊരധരത്തെത്തന്റെ
നിറത്തിനനുരൂപമാക്കിക്കൊണ്ടിഹ വന്നു
നിരര്ത്ഥമാംവണ്ണം നില്പ്പാനൊരുചൊല്ലീ (പോക…)
നവങ്ങളാം നഖവ്രണങ്ങളെക്കൊണ്ടങ്കിതമായ
തവ വസുസ്സവളുടെ രതിപാരവശ്യം
വിവരണം ചെയ്യുന്നു ശിവശിവ ജീവനുള്ള ഈ
ശവത്തിനിന്നിതൊക്കെയും കാണാമാറായല്ലോ (പോക…)
ഹന്ത തവാധരത്തിങ്കലകപ്പെട്ട
ദന്തവ്രണംകണ്ടിനിക്കെത്രയും
സന്താപമേറുന്നു മുറിവെന്മുഖമായ
ചെന്തളിരിന്മേലില്ലായ്ക മുഖം (പോക…)
കറുപ്പേറും ശരീരത്തേപ്പോലെ നിന്റെ മനസ്സും
കറുത്തിരിക്കുന്നുവെന്നവസ്ഥയാ തോന്നി
വരുത്തിയ മാനിനിമാരെയെല്ലാം
പുറത്താക്കിച്ചമച്ചേച്ചുപോമോ മറ്റാരാന് (പോക…)
വഞ്ചിച്ചു മാനേലുംമിഴിമാരെ വധിപ്പാന്
സഞ്ചരിക്കുന്നു ഭവാന് വനംതോറും
കിഞ്ചന മുലതന്ന പൂതനയെത്തന്നെ
പഞ്ചതയെ നയിച്ചില്ലേ നീ ബാല്യേ (പോക…)
നമ്പിയ നാരിയുടെ കയ്യിലിഴുകിയ
ചെമ്പഞ്ചിച്ചാറുനീര് മാറത്തിപ്പോഴും
അമ്പോടകത്തുള്ള മാരമരത്തിന്റെ
കൊമ്പുതളിര്ത്തോണം കാണപ്പെടുന്നു (പോക…)
കേള്‍ക്ക വിദ്വാന്മാരേ ജയദേവന് വര്‍ണ്ണിച്ച
കേശവവഞ്ചിത ഖണ്ഡിതസ്ത്രീയുടെ
നാക്കുമ്മേന്നുദിച്ച വിലാപം നിങ്ങള്‍ക്കൊരു
നാളും ഭവതാപം ഭവിക്കയില്ലാര്ക്കും (പോക…)
ശ്ലോകം
തവേദം പശ്യന്ത്യാഃ പ്രസരദനുരാഗം ബഹിരിവ
പ്രയാപാദാലക്തഛുരിതമരുണദ്യോതി ഹൃദയം ്യു
മമാദ്യ പ്രഖ്യാതപ്രണയഭരഭംഗേന കിതവ
ത്വദാലോകശ്ശോകാദപി കിമപി ലജ്ജാംജനയതി ്യു്യു
അന്തര്മ്മോഹനമൗലി ഘൂര്ണ്ണനചലന്മന്ദാര വിസ്രംസന
സ്തബ്ധാകര്ഷണലോചനോത്സവമഹാമന്ത്രഃ കുരംഗീദൃശാം ്യു
ദൃപ്യദ്ദാനവദൂയമാനദിവിഷദ്ദുര്വ്വാരദുര്വ്വേദനാ
ദ്ധ്വംസഃകംസരിപോഃപ്രരോപയതുവഃശ്രേയാംസി വംശീരവ ്യു്യു
സര്‍ഗം ഒമ്പത്
ശ്ലോകം
താമഥ മന്മഥഖിന്നാം
രതിരസഭിന്നാം വിഷാദസമ്പന്നാം !
അനുചിന്തിതഹരിചരിതാം
കലഹാന്തരിതാമുവാച രഹ:സഖീ!!
പരിഭാഷ
ഏവങ്കാരം വിരഹവിധുരാ രാധകോപിച്ചുപാന്തേ
മേവും കൃഷ്ണം വിരവൊടു വിനിര്ഭത്സ്യ ചെമ്മേ മറഞ്ഞാള്‍
താവത്വാളീസഖിയൊടുപറഞ്ഞുരഹസ്സാമപൂര്വ്വം
ഗോവിന്ദം നീ ഗുണിനി നിരസിച്ചാളതത്യന്തകഷ്ടം
പതിനെട്ടാം അഷ്ടപദി ഭാഷ
മദ്ധ്യമാവതി ഏകതാളം)
മാധവമാസവായുവിനോടു സഹ വന്ന
മാധവനോടു മാനം ചെയ്തവതയോഗ്യം
കേള്‍ക്ക നീ കേവലമെന്നുടെ വാക്യമിദം
പനങ്കായേക്കാട്ടിലും മുഴുത്ത മുലകളുടെ
കനംകൊണ്ടെന്തൊരു ഫലം കണവനെ പുണരാഞ്ഞാല് (കേള്‍ക്ക…)
അരുമരമേശനെ ലഭിപ്പാനുദാസീനം
അരുതരുതെന്നു ഞാനെത്ര പറഞ്ഞു (കേള്‍ക്ക…)
നളിനദളയനേ , നാഥനെകാണ്ക നീ
നയനസാഫല്യം ലഭിപ്പാന്‍ വഴിപോലെ (കേള്‍ക്ക…)
എന്തിനു പഴുതേ ഖേദിക്കുന്നു
സന്തതമജനോടു ചേരുക നല്ലു. (കേള്‍ക്ക…)
ഹരി വന്നമികേ വിരഹസന്താപത്തെ
ഹരിക്കട്ടെ ഭവതിയെ രമിപ്പിച്ചിടട്ടെ (കേള്‍ക്ക….)
ജയദേവരചനയെ ജപിപ്പിനെല്ലാരും
ജനങ്ങളേ ലോകം രണ്ടുമടക്കണമെങ്കില് (കേള്‍ക്ക….)
ശ്ലോകം
സ്നിഗ്ദ്ധേയല് പരുഷാസിയല് പ്രണമതി സ്തബ്ധാസിയദ്രാഗിണി
ദ്വേഷസ്ഥാസി യദുന്മുഖേ വിമുഖതാം പ്രാപ്താസി തസ്മിന് പ്രിയേ!
തദ്യുക്തം വിപരീതകാരിണി തവ ശ്രീഖണ്ഡചര്ച്ചാവിഷം
ശീതാംശുസ്തപനോ ഹിമം ഹുതവഹ ക്രീഡാമുദോ യാതനാ !!
സാന്ദ്രാനന്ദപുരന്ദരാദി ദിവിഷദ്വധ്യന്ദൈ രമന്ദാദരാ
ദാനെ്രെമര്മകുടേന്ദ്ര നീലമണി ഭിസ്സന്ദര്ശിതേന്ദീവരം
മന്ദസ്യന്ദിമരന്ദതുന്ദിലഗളന് മന്ദാകിനീമേദൂരം
ശ്രീഗോവിന്ദപദാരവിന്ദമശുഭാസതന്ദായവന്ദാമഹേ
സര്‍ഗം പത്ത്
ശ്ലോകം
അത്രാന്തരേ മസൃണരോഷവശാദസീമ
നിശ്വാസ നിസ്സഹമുഖീം സുമുഖിമുപേത്യ !
സവ്രീളവീക്ഷിതസഖീ വദനാം ദിനാന്തേ
സാനന്ദഗല്ഗദപദം ഹരിരിത്യുവാച!!
പരിഭാഷ
അപ്പോളഹോ വരസഖീവചനേന കോപം
പോയ്പോയ രാധയുടെ കുഞ്ജമൂപേത്യ കൃഷ്ണന്
ചില്പുരുഷന് ചിതമെഴും ദിവസാവസാനേ
പൊല്പുമകള്ക്കുപമയാമവളോടവാദീല്
പത്തൊമ്പതാം അഷ്ടപദി ഭാഷ
(മുഖാരി ത്ധമ്പ)
കുറേയെങ്കിലും ഭവതി പറയുമെങ്കില്‍ പല്ലുകടെ
നെറിയാകുന്ന വെണ്ണിലാവെന്റെ ധീയാം
അറയില്‍ നിന്നു ഭീയാമന്ധകാരത്തെ കളഞ്ഞീടട്ടെ
നിറയട്ടക്ഷിചകോരം രണ്ടിനും
പ്രിയേ കേള്‍ക്ക വാക്യം പ്രിയേ കേള്‍ക്ക വാക്യം
കലഹമരുതെന്നോടൊരുനാളും കമനീ മദനാഗ്നി
മാ മെരിപൊരിയെ നയിക്കുന്നു കാമുകി മഖാബ്ജ
മധുപേയം (പ്രിയേ കേള്‍ക്ക )
എന്നോടു ഭാവിച്ച കോപം പോയില്ലെങ്കി
ലെന്നോമലേ നയനശരമെയ്കകാമം
പിന്നെ കൈകളേക്കൊണ്ടു പിടിച്ചുകെട്ടീടുക നീ
തമ്പി ദന്തങ്ങളെകോര്ക്ക തളിരോഷ്ഠേ (പ്രിയേ കേള്‍ക്ക…..)
നീയേ മമ ഭൂഷണം, നീയേ മമ ജീവനം
നീയേ സംസാരാംബുധിരത്നം
നീയെന്നെയനുസരിച്ചീടണമെപ്പോഴും
ആയതിനു ഞാനെത്ര ചെയ്യുന്നു യത്നം (പ്രിയേ കേള്‍ക്ക…..)
കരിംകൂവളപ്പൂപോലെ കറുത്ത നിന്റെ ലോചനം
രക്തകുഞ്ജനിറമായി , കൊള്ളാം
കരുതുന്നകാമശരഭാവംകൊണ്ടു കൃഷ്ണനെയും
രഞ്ജിപ്പിച്ചുവെങ്കിലതിരമ്യം (പ്രിയേ കേള്‍ക്ക…..)
കൊങ്കരണ്ടുമായ പൊന്കുടങ്ങളുടെ മീതെ
പങ്കജാക്ഷീമണിമഞ്ജരി തേ
സംഘടിപ്പിക്കപ്പെട്ടു തവ ജഘനമണ്ഡലേ
ജംഘയോളം താന്നൊരുഞാണും (പ്രിയേ കേള്‍ക്ക…..)
സ്ഥലജലജം ജയിക്കും നിന്കഴല്തലയുഗത്തുങ്കല് ഞാന്‍
നലമോടലകതകംകൊണ്ടലങ്കാരം
കലനംചെയ്വാനുരചെയ്കകാമിനീ കടാക്ഷിക്ക
കലക്കുന്നു കരളിനെക്കാമന് (പ്രിയേ കേള്‍ക്ക…..)
മദനവിഷമരുന്നായ പദപല്ലവം തലയില്‍
തരിക മമ ഞാന്‍ മയങ്ങും മുമ്പേ
വദനകമലപ്പൂവു വാടുന്നു കാമന്റെ
കദനക്കനലിന്റെ ചൂടേറ്റു (പ്രിയേ കേള്‍ക്ക…..)
പത്മാവതീരമണ ജയദേവകൃതി കേള്‍ക്ക
സത്മായതാം ഭക്തിക്കന്തരംഗം
പത്മനാഭനേയും മാര്ത്താണ്ഡമന്നനേയും
ഛത്മം വിനാ ഞാന്‍ തൊഴുന്നേന്‍ (പ്രിയേ കേള്‍ക്ക…..)
ശ്ലോകം
പരിഹര കൃതാതങ്കേ ശങ്കാം ത്വയാ സതതം ഘന
സ്തനഘനയാക്രാന്തേ സ്വാന്തേ പരാനവകാശിനി.
വിശതി വിതനോരന്യോ ധന്യോ ന കോപി മമാന്തരം
സ്തനഭരപരീരംഭാരംഭേ വിധേഹി വിധേയതാം
വ്യഥയതി വൃഥാ മൗനം തന്വി പ്രപഞ്ചയ പഞ്ചമം
തരുണി മധുരാലാപൈസ്താപം വിനോദയ ദൃഷ്ടിഭി
സുമുഖി വിമൂഖീഭാവം താവദ്വിമുഞ്ച ന മുഞ്ചമാം
സ്വയമതിശയ സ്നിഗ്ദ്ധോ മുഗ്ദ്ധേ പ്രിയോയമുപസ്ഥിത
മുഗ്ദ്ധേ വിധേഹി മയി നിര്ദ്ദയദന്തദംശ
ദോര്വ്വല്ലിബന്ധനിബിഡസ്തന പീഡനാനി
ചണ്ഡി ത്വമേവ മൃദുമഞ്ചന പഞ്ചബാണ
ചണ്ഡാലകാണ്ഡുദലനാദസവ പ്രയാന്തു
ബന്ധുകദ്യുതിബാന്ധവോയമധര സ്നിഗ്ദ്ധാ മഘുകഛവി
ര്ഗ്ഗണ്ഡേ ചണ്ഡി ചകാസ്തി നീലനളിന ശ്രിമോചനം ലോചനം
നാസാന്വേതിതിലപ്രസൂനപദവീം കുന്ദാഭദന്തി പ്രിയേ
പ്രായസ്ത്വന്മുഖസേവയാ വിജയതേ വിശ്വം സപുഷ്പായുധ
ദൃശൗതവ മദാലസേ വദനമിന്ദു മത്യമ്പിതം
ഗതിസ്തവ മനോരമാ വിജിതഹംഭ മുരുദ്വയം
രതിസ്തവ കലാവതീ രുചിരചിത്രലേഖേഭ്രുവാ
വഹോ! വിബുധയൗവനം വഹസി തമ്പി പൃത്ഥീഗതാ
ശശിമുഖി തവഭാതി ഭംഗുരഭ്രൂ
ര്യ്യൂവജന മോഹകരാള കാളസര്പ്പീ
തദുദിത വിഷഭേഷജന്ത്വി ഹൈകാ
ത്വദധര ശിഥുസുധൈവ ഭാഗ്യഭോഗ്യാ
പ്രിതിം വസ്തനുതാം ഹരി കുവലയാ പീഡേ സാര്‍ദ്ധം രണേ
രാധാപീനപയോധരസ്മരണകൃല് കുംഭേന സംഭേദവാന്
യത്ര സ്വിദ്യതി മീലതി ക്ഷണമഭുല് ക്ഷിപ്തദ്വിപേപിക്ഷണാല്
കംസസ്യാഥ ബലേജിതം ജിതമിതി വ്യാമോഹകോലാഹല.
സര്‍ഗം പതിനൊന്ന്
ശ്ലോകം
സുരുചിരമനുനയേന പ്രീണയിത്വാ മൃഗാക്ഷീം
ഗതവതി കൃതവേഷേ കേശവേ കേളിശയ്യാം ്യു
രുചിതരുചിരവേഷാം ദൃഷ്ടിമോഷേ പ്രദോഷേ
സ്ഫുരതി നിരവസാദാം കാപി രാധാം ജഗാദ ്യു്യു
പരിഭാഷ
ഏവമാദി വചനാമൃതാബ്ധിയിലിറക്കി മുക്കി മുഹുരംഗനാം
ദേവകീസുതനെയിങ്ങു കുഞ്ജശയനം ഗതം കുടിലകുന്തളാ
കാപി ഗോപി ഭുവി കൂരിരുട്ടിഹ പരന്നു കണ്ണുകവരും വിധൗ
കാപഥസ്ഥിതി വെടിഞ്ഞ രാധയൊടുവാച വാചമിതി സാദരം
ഇരുപതാം അഷ്ടപദി ഭാഷ
വിരഹവേദനയും പറഞ്ഞു നിന്‍പാദേ
വിരവൊടു വീണു നമിപ്പോന്
വിരചിതപൂമെത്തയിന്മേലിലിന്നു നിന്
വരവുണ്ടെന്നോര്ത്തു വാഴുന്നു
രാധേ നിശമയ നീ മാധവമനുസര വാചം
രാധേ നിശമയ നീ
ഘനജഘനാദികനംകൊണ്ടു മന്ദം
കനിവൊടു ചെല്ലുന്ന നിന്റെ
കനകചിലമ്പൊലി കേട്ടു ചിത്തജ
ജനകനാശ്വസിക്കട്ടെ ചെമ്മേ (രാധേ നിശമയ…)
കേള്പ്പെട്ട ജഗത്രയമന്നനാം മദനന്റെ
കല്പന പറയപ്പെടുന്നു
ജല്പിക്കും വണ്ടുകളാലും കൂജിത
തല്പരകുയിലുകളാലും (രാധേ നിശമയ…)
തളിര്‍ത്ത പൂവള്ളികളനിലതരളതര
തളിര്ക്കരങ്ങളെക്കാട്ടി നിന്നെ
വിളിച്ചിട്ടുപോവാന് പ്രേരണം ചെയ്യുന്നു
വിളംബനമരുതൊട്ടും പുറപ്പെട്ടാലും (രാധേ നിശമയ…)
സ്മരതിരമാലകളുടെ പരമ്പരയേവ
പരിസ്ഫുരിക്കും പാവനകുചകുംഭം
ഹരിപരിരംഭസുഖോദയമടുത്തതു
സൂചിക്കുന്നു ചോദിച്ചാലും (രാധേ നിശമയ…)
അരിയ സുരതകലഹത്തെച്ചെയ്വാന്
അരയും തലയും മുറുക്കി
മരുവുന്നതാളികളാരുമറിഞ്ഞുമറിയാതെ
കേശവമഭിസരിച്ചാലും (രാധേ നിശമയ…)
നല്ല വലത്തുകരം കൊണ്ടാളിയെ
നലമൊടവലംബിച്ചു
ചെല്ലുക ചലവലയാദികിലുക്കം
ചെവിയൊപ്പിച്ചജപാര്ശ്വേ
ഏഷാ ജയദേവകവിരാജകൃതിയുടെ
ഭാഷാ വിദുഷാം ഭക്തജനാനാം
ഭൂഷണമകട്ടെ കണ്ഠേ സുജനം
ഭൂഷണം പൊറുക്ക തൊഴുന്നേന്‍ (രാധേ നിശമയ…)
ശ്ലോകം
സാ മാം ഭൂക്ഷ്യതി വക്ഷ്യതി സ്മരകഥാഃ പ്രത്യംഗമാലിംഗനൈഃ
പ്രീതിം ദാസ്യതി രംസ്യതേ നനു സമാഗത്യേതി ചിന്താകുലഃ ്യു
സത്വാം പശ്യതി വേപതേ പുളകയത്യാനന്ദതി സ്വിദ്യതി
പ്രത്യുല്ഗഛതി മൂര്ഛതി സ്ഥിരതമഃ പുഞ്ജേ നികുഞ്ജേ പ്രിയഃ ്യു്യു
അക്ഷ്ണോര്ന്നിക്ഷിപദഞ്ജനം ശ്രവണയോ സ്താപിഞ്ഛഗുഛാവലീം
മൂര്‍ദ്ധനി ശ്യാമസരോജദാമ കുചയോഃ കസ്തൂരികാ പത്രകം ്യു
ധൂര്ത്താനാമഭിസാര സാഹസകൃതാം വിഷ്വങ്ങ്നികുഞ്ജേ സഖി
ധ്വാന്തം നീലനിചോളചാരു സുദൃശാം പ്രത്യംഗമാലിംഗതി ്യു്യു
കാശ്മീരഗൗരവപുഷാമഭിസാരികാണാ
മാബദ്ധരേഖമഭിതോ രുചിമഞ്ജരീഭിഃ ്യു
ഏതത്തമാലദലനീലതമം തമിസ്രം
തല്പ്രേമഹേമനികഷോപലതാം പ്രായതി ്യു്യു
ഹാരവലീതരള കാഞ്ചന കാഞ്ചിദാമ
മഞ്ജീരകങ്കണമണിദ്യുതിദീപിതസ്യ ്യു
ദ്വാരേ നികുഞ്ജനിലയസ്യ ഹരിം നിരീക്ഷ്യ
വ്രീളാവതി രിതിസഖീ നിജഗാദ രാധാം ്യു്യു
പരിഭാഷ
ഹാരാദ്യാഭരണപ്രഭാഹതതമസ്സായിട്ടു വല്ലീഗൃഹ
ദ്വാരേ നിന്നരുളുന്ന നന്ദസുതനെക്കണ്ടിട്ടു കാമാര്‍ത്തിയും
പാരം ലജ്ജയുമാവഹിച്ചുവശമായീ രാധ ഭൂയോപിസാ
സാരസ്യാതി സമര്‍ത്ഥയായ സഖിയാലുചേ തദാ സാദരം
ഇരുപത്തൊന്നാം അഷ്ടപദി ഭാഷ
വടിവൊടു നീ വലവല്ലീഭവനേ
കുടിപൂക കൃഷ്ണനോടുകൂടി വിഹരിപ്പാന്‍
നിരപരാധേ നീതിമതി രാധേ
തെളിവേറുമശകിന്റെ തളിരുകളേക്കൊണ്ടുള്ള
തളിമമലങ്കരിക്ക നീ തരുണേന സാകം (നിരപരാധേ…)
പൂവുകളേക്കൊണ്ടു തീര്‍ത്ത പുതിയ വസതൗ
നീ വിലസിതാതൂലനിതംബേ (നിരപരാധേ…)
വളരെയുള്ള വള്ളികടെ തളിരുകളേക്കൊണ്ടിവിടെ
വളഭി വളരുന്നു ചുമരഖിലവും കണ്ടോ
കുസുമ്മധുവുണ്ടിട്ടു കൂകുന്ന കുയിലുകടെ
കുലങ്ങളുടെ പഞ്ചമപ്പാട്ടു കേട്ടോ നീ (നിരപരാധേ…)
തണ്ടലരമ്പന്റെ ഹുങ്കാരം പോലെ തേനുണ്ട
വണ്ടുകടെ ഝങ്കാരം കേട്ടോ നീ (നിരപരാധേ…)
ജയദേവകവിരാജ ജയ വന്ദേ
ജയ ദേവകീതനയ സതതം നമോസ്തുതേ (നിരപരാധേ…)
ശ്ലോകം
ത്വാം ചിത്തേന ചിരം വഹന്നയമതി ശ്രാന്തോ ഭൃശം താപിതഃ
കന്ദര്പ്പേണച പാതുമിഛതി സുധാസംബാധബിംബാധരം ്യു
അസ്യാങ്കം തദലങ്കുരു ക്ഷണമിഹ ഭ്രൂക്ഷേപ ലക്ഷ്മീലവ
ക്രീതേ ദാസ ഇവോപസേവിതപദാംഭോജേ കുതസ്സംഭ്രമഃ ്യു്യു
സാ സമാസാദ്യ സാനന്ദം
ഗോവിന്ദേ ലോലലോചനാ ്യു
ശിഞ്ജാനമഞ്ജു മഞ്ജീരം
പ്രവിവേശനിവേശനം ്യു്യു
ദണ്ഡകം
എന്തേ മടിച്ചിവിടെ നില്ക്കുന്നു നീ വിഹിതചിന്താമണേ
വിദുഷികണ്ടോ? ഹന്ത ഹരി കുഞ്ജദ്വാരി വിരഹാഗ്നൗ
വെന്തുരുകി വസതി നതബന്ധുതവ വരവിനെ വിചിന്ത്യ
കണവനോടണക കമനീയേ
മേരൂരുമുത്തണിമുലേ, നീ ഭജിക്ക തിരുചാരരൂരു, മസ്യ
പരമോഷ്ഠം ചോരുമരുണിംമ്നാ ചോര ചൊരിയുന്നു
ചോരി പിബ മധുരമാരുമറിയരുതു, തവ ചേരുമോ
കിമിനിയുമിഹ ദുരമഭിമാനം
നീയും കൊടുക്ക മുഖമസ്മൈ മുദാ, മദനതീയും കെടുക്ക
വിരഹാര്ത്ത്യാ കായുമദസീയം കായമതിഗാഢം ന്യായവതി പുണരുക
രമായുവതിരിവ മായുവതി, നഹഹ തവഭാഗ്യം!
ഏവം സഖീവചനമാകര്ണ്യ രാധ വസുദേവാത്മജേന
സഹ പോയി, ദേവനുടെ തല്പേ പീവരതദങ്കേ മേവി പര
മിവരുടയ തൊഴിലു പറക ജയദേവനെളു, തിതരനതസാദ്ധ്യം
ഇരുപത്തിരണ്ടാം അഷ്ടപദി ഭാഷ
ചന്ദ്രനുദിക്കമ്പോള് കരകവിയാന്‍
ചലമായ കടലെന്ന പോലെ
നന്ദ്രി െവടിഞ്ഞരാന്നുടെ മുഖംകണ്ടിട്ടു
തരളവികാരനായൊരു കൃഷ്ണന്റെ
മടിയിലിരുന്നു മതിമുഖി രൂപംകണ്ടു
മടവയരണിമുടിരാധിക മദനപിതാവിനെ
പുണര്ന്നുകൊണ്ടവന്റെ (മടിയിലിരുന്നു…)
പതകടെ തതിയെ വഹിച്ചെമുനയുടെ
പടുതതങ്കും ജലപുരം പോലെ
ബത മൗക്തികമാല ചാര്‍ത്തി വിളങ്ങും
ബലദേവാനന്തരജാതന്റെ (മടിയിലിരുന്നു…)
പരിചൊടു ഗൗരപരാഗം ചുഴലവും
കരുതിയ കരിംകൂവളപ്പൂപോലെ
പരിഹിത പീതാംബരനായിരുന്നിട്ടു
കരളിനെ കവരുന്ന മുകില്‍വര്‍ണ്ണന്റെ (മടിയിലിരുന്നു…)
അഞ്ജനമെഴുതിയ കണ്ണിണയാകും
ഖഞ്ജനയുഗളം കളിക്കുന്ന മുഖമാം
മഞ്ജുളകഞ്ജം കൊണ്ടാത്മാവിനെ
രഞ്ജിപ്പിച്ച രമാരമണന്റെ (മടിയിലിരുന്നു…)
കവിളിനിണങ്ങിയ കുണ്ഡലയുഗളംകൊണ്ടും
ധവളസ്മിതരുചികൊണ്ടും
പവിഴനിറംപെറുമധരംകൊണ്ടും
വിവശതനല്കും നളിനാക്ഷന്റെ (മടിയിലിരുന്നു…)
ശ്യാമളമായ ശരീരം മുഴുവന്‍
കോമളിമാവും ചേരും കോപ്പും
രോമാഞ്ചവുമണിഞ്ഞഴകൊടു വാഴും
രാമാനുജനെ രസിപ്പിച്ചവന്റെ (മടിയിലിരുന്നു…)
ഏഷാജയദേവകവിവരകൃതിയുടെ
ഭാഷാ വിദുഷാം ഭക്തജനാനാം
ഭൂഷണമാകട്ടെ കണ്ഠേ, സുജനം
ദൂഷണം പൊറുക്ക തൊഴുന്നേനനിശം (മടിയിലിരുന്നു…)
ശ്ലോകം
അതിക്രമ്യാപാംഗം ശ്രവണപഥരര്യന്തഗമന
പ്രയാസേനൈവാക്ഷ്ണോസ്തരളതര ഭാവം ഗമിതയോഃ ്യു
തദാനീം രാഗായാഃ പ്രിയതരസമാലോകസമയേ
പപാത സ്വേദാംഭഃ പ്രകര ഇവ ഹര്‍ഷാശ്രു നിവഹഃ ്യു്യു
ഭജന്ത്യാസ്തല്പാന്തം കൃതകപടകണ്ഡൂതിപിഫിത
സ്മിതം യാതേ ഗേഹാല്‍ ബഹിരവഹിതാളീപരിജനേ ്യു
പ്രിയാസ്യം പശ്യന്ത്യാഃ സ്മരസമരസാകൂതസുഭഗം
സലജ്ജാ ലജ്ജാപി വൃഗമദതിദൂരം മൃഗദശഃ ്യു്യു
ജയശ്രീവിസ്രസ്തൈര്മ്മഹിത ഇവ മന്ദാരകുസുമൈഃ
പ്രകീര്ണ്ണാസൃഗ്വിന്ദുര്ജ്ജയതി ഭുജദണ്ഡോസുരജിതഃ ്യു
നിജക്രീഡാപീഡാഹത കുവലയാപീഡകരിണോ
രണേ സിന്ദൂരേണ ച്യുതരണമുദാ മുദ്രിത ഇവ ്യു്യു
ശ്ലോകം
ഗതവതി സഖീവൃന്ദേ മന്ദത്രപാഭരനിര്ഭര
സ്മരപരവശാകൂത സ്യൂതസ്മിതസ്നപിതാധരാം ്യു
സരസമലസം ദൃഷ്ട്വാ ദൃഷ്ട്വാ മുഹൂര്ന്നവപല്ലവ
പ്രസവശയനേ നിക്ഷിപ്താക്ഷീമുവാച ഹരിഃപ്രിയാം ്യു്യു
പരിഭാഷ
സഖീജനം പോയശേഷം
സുഖീസ ഭഗവാന് മുദാ
രാധയോടരുളിച്ചെയ്തു
ബാധതീര്പ്പാനിമാം ഗിരം
ഇരുപത്തിമൂന്നാം അഷ്ടപദി ഭാഷ
തളിരുകളാകിയ തളിമതലേ കുരു
ചരണനളിനയുഗളം നീ
കിളിമൊഴി തവ പദപല്ലവ പരി
പന്ഥിപടലി ചവിട്ടുകൊള്ളട്ടെ
നിശമയ രാധേ നീ ഗിരം
നിശിത മദനശരഹതി ഭാപാരം
പിന്നക്കാലുകളീന്നു കലമ്പും
പൊന്നുഞ്ചിലമ്പഴിച്ചാലും
തന്വി മാം പ്രാപിപ്പാനിരുട്ടു ചവുട്ടിയ
നിന്നടിമലരിണ തിരുമ്മീടാം ഞാന്‍ (നിശമയ…)
മധുരവചനങ്ങളെക്കേട്ടാവൂ ഞാന്‍ നിന്റെ
മധുവുള്ള മുഖം നുകര്‍ന്നാവൂ
വിധുമുഖി മുലക്കച്ചയഴിച്ചു പുണര്ന്നാവൂ
വിധുരത തീര്‍ന്നു രമിപ്പാന് (നിശമയ…)
പുളകിതകുചകലശങ്ങളെ വഴിയേ
പുണരുവാന്‍ തരിക നീ തൂര്‍ണ്ണം
കളമേ കാമസന്താപം കാമുകി
കമനീയകബരീഭാരേ
വിരഹംകൊണ്ടു മരിച്ചകണക്കിഹ
മരുവുമിവന് ജീവിപ്പാന്‍
വിരവിനൊടധരാമൃതദായിനീ
വിരചയ ദാസേ മയി കരുണാം (നിശമയ…)
കോകിലകാകളി കേട്ടുകേട്ടെത്രയു
മാകുലമായൊരു കര്‍ണ്ണം രണ്ടും
മേഖലയുടെ ശിഞ്ജിതവും മണിതവു
മാകര്ണ്ണനം ചെയ്തു സുഖിച്ചീടട്ടേ (നിശമയ…)
ത്രപയേയു മഫലരുട്ടിനേയും ത്യജമയി
കൃപചെയ്ക രമിപ്പാന്
വിപരീതരതി ചാതുരി കരുതും നീ
വിപരീതയാകാതെ ഭവിച്ചാലും (നിശമയ…)
ശ്ലോകം
പ്രത്യൂഹഃ പുളകാങ്കുരേണ നിബിഡാശ്ലേഷേ നിമേഷേണ ച
ക്രീഡാകൂത വിലോകനേധരസുധാപാനേ കഥാനര്മ്മഭിഃ ്യു
ആനന്ദാധിഗമേന മന്മഥകലായുദ്ധേപി യസ്മിന്നഭൂ
ദുല്ഭൂതസ്സ തയോസ്സ്വരൂപലളിതാരംഭഃ പ്രിയം ഭാവുകഃ ്യു്യു
ഭോര്ഭ്യം സംയമിതഃ പയോധരഭരേണാപീഡിതഃ പാണിജൈ
രാവിദ്ധോ ദശനൈഃ ക്ഷതാധരപുടഃ ശ്രോണീതലേനാഹതഃ ്യു
ഹസ്തേനാനമിത: കചേധരസുധാ പാനേന സമ്മോഹികഃ
കാന്തഃ കാമപി തൃപ്തിമാപ തദഹോ! കാമസ്യ വാമാഗതിഃ ്യു്യു
മാരാങ്കേ രതികേളി സങ്കുലരണാരംഭേ തയാ സാഹസ
പ്രായം കാന്തജയായ കിഞ്ചിദുപരപ്രാമംഭി യല്‍ സംഭ്രമാല്‍ ്യു
നിഷ്പന്ദാ ജഘനസ്ഥലീ ശിഥിലതാ ദോര്വ്വല്ലിരുല്കമ്പിതം
വക്ഷോ മീലിതമക്ഷി സാഹസമസഃ സ്ത്രീണാം കുതസ്സിദ്ധ്യതി ്യു്യു
തസ്യാഃ പാടല പാണിജാങ്കിതമുരോ നിദ്രാകഷായേ ദൃശൗ
നിര്ദ്ധൗതോധരശോണിമാ വിലുളിതസ്രസ്തസ്രജോ മൂര്‍ദ്ധജാഃ ്യു
കാഞ്ച്വീദാമ ദരശ്ലഥാഞ്ചലമിതി പ്രാതര്ന്നിഖാ തൈര്ദൃശോ
രേഭിഃ കാമശരൈസ്തദത്ഭുതമഭൂല് പത്യുര്മ്മനഃ കീലിതം ്യു്യു
ഈഷന്മീലിത ദൃഷ്ടി മുഗ്ദ്ധരസിതം സീല്കാരബാധാവശാ
ദവ്യക്താകുലകേളികാകുവിലസദ്ദന്താംശു ധൗതാധരം ്യു
ശ്വാസോത്തപ്തപയോധരംഭൃശപരിഷാംഗീ കുരംഗീദൃശോ
ഹര്ഷോല്കമ്പി വിമുക്ത നിസ്സഹതനോര്ദ്ധന്യോ ധയത്യാനനം ്യു്യു
അഥകാന്തം രതിശ്രാന്ത
മഭിമണ്ഡനവാഞ്ഛയാ ്യു
ജഗാദ മാധവം രാധാ
മുഗ്ദ്ധാ സ്വാധീനഭത്തൃകാ ്യു്യു
പരിഭാഷ
രാ പോവോളോ മുപരിസുരതം ചെയ്തജന്നും തനിക്കും
താപോദ്രേകം വിരവിനൊടൊഴിച്ചന്പൊടാനന്ദസിന്ധൗ
നാരീ രാധാ ദയിതയുതയായിട്ടിറങ്ങിക്കളിക്കും
നേരം രാമാനുജനൊടു തനൗ കോപ്പിടീപ്പാന് പറഞ്ഞാള്
ഇരുപത്തിനാലാം അഷ്ടപദി ഭാഷ
മുത്തണിയുന്നൊരു മാമകമുലയാം
ഉത്തമകലശേ കസ്തൂരികയാ
പത്രകമെഴുതുക തവകരകൗശലം
എത്രയുമേറുമറിവനഹം
ക്രിയതാമലംക്രിയ സാദരം
പ്രിയതമഃ മമ തനു മുഴുവന്‍ (ക്രിയതാം…)
കഞ്ജശരാഹവഗതമഷിയാമെന്റെ
കണ്ണിണയിങ്കലിദാനിം
അഞ്ജനമെഴുതുക ഭഗവന്‍ ഭംഗിയില്‍
അംബുജലോചന, കൃഷ്ണ, ഹരേ (ക്രിയതാം…)
കണ്ണുകളുടെ ഗതി തടുത്തു വിളങ്ങും
കര്‍ണ്ണം രണ്ടിലുമുജ്ജ്വലമാം
കുണ്ഡലമിടുക കപോലതലദ്വയ
മണ്ഡലമണ്ഡനമായ് വരുവന് (ക്രിയതാം…)
അളകകുലം കൊണ്ടമല മുഖത്തിനൊ
മഴകുവരുത്തുക, മമ വദനം
അളികള്കൊണ്ടു വിളങ്ങും വികസിത
നളിനംപോലെ ലസിച്ചിടുവാന് (ക്രിയതാം…)
മൃദുലത തേടിയൊരളികതലേ മൃഗ
മദതിലകത്തെ രചിക്കമുദാ
മദിരാക്ഷ്യാ മമ നെറ്റികളങ്ക
മുദിപ്പിച്ചു ചന്ദ്രനെ വെന്നീടുവാന്‍ (ക്രിയതാം…)
രതിരണലീലയിലഴിഞ്ഞൊരു തലമുടി
രതിയെ വിടര്‍ത്തു തേടീടുക ഭാഗ്യം
പുതിയ പുഷ്പങ്ങളെ മേളിക്ക മാധവ
മതിയാവോളം മമ ചികുരേ (ക്രിയതാം…)
കടിതടസീമനി കനകനിറം പെറും
പുടകയുടുപ്പിച്ച കാഞ്ചനകാഞ്ചിയെ
വടിവൊടു ഘടിപ്പിക്ക മറയ്ക്കമനോഭവ
കുടിയേയും തൂണൊത്ത തുടകളേയും (ക്രിയതാം…)
ജലജവിലോചനനാം കൃഷ്ണനെയും
നലമൊടു കവിയാം ജയദേവനെയും
വലരിപുസമനാം വഞ്ചീശനെയും
കലയേ ഹൃദി കലുഷം കളവാന്‍ (ക്രിയതാം…)
ശ്ലോകം
രചയ കുചയോഃ പത്രം ചിത്രം കുരുഷാ കപോലയോര്
ഘര്ടയ ജഘനേ കാഞ്ചീം മഞ്ജുസ്രജം കബരീഭരേ ്യു
കലയ വലയശ്രേണീഃ പാണൗ പദേ കുരുനൂപുരാ
വിതി നിഗദിതഃ പ്രീതഃ പീതാംബരോ പി തഥാകരോല് ്യു്യു
ത്വാമപ്രാപ്യ ധൃതസ്വയംബരരസാം ക്ഷീരോദതീരോദരേ
ശങ്കേ കാമിനി കാളകൂടമപിബന്മൂഢോ മൃഡാനീപതിഃ ്യു
ഇത്ഥംപൂര്വ്വകഥാപിരന്യ മനസാ വിക്ഷിപ്യ വസ്ത്രാഞ്ചലം
രാധായാസ്തനകോരകോപരി ലസന്നേത്രോ ഹരിഃ പാതുവഃ ്യു്യു
പര്യങ്കീകൃതനാഗനായകഫണശ്രേണീ മണീനാം ഗണേ
സംക്രാന്ത പ്രതിബിംബസങ്കലനയാ ബിഭ്ര ദ്വപുഃ പ്രക്രിയാം ്യു
പാദാംഭോജവിഹാരി വാരിധിസുതാമക്ഷ്ണാം ദിദൃക്ഷുശ്ശതൈഃ
കായവ്യൂഹമിവാകരോല് ഗുരുമുദാ യോസൗ ഹരിഃ പാതുവഃ ്യു്യു
യല്‍ ഗാന്ധര്വ്വകലാസു കൗശലമനുദ്ധ്യാനഞ്ച യദ്വൈഷ്ണവം
യച്ഛൃംഗാര വിവേകതത്ത്വമപിയല് കാവ്യേഷുലീലായിതം ്യു
തത്സര്‍വ്വം ജയദേവപണ്ഡിതകവേഃ കൃഷ്ണൈകതാനാത്മന
സ്സാനന്ദാഃ പരിശോധയന്തു സുധിയഃ ശ്രീ ഗീതഗോവിന്ദതഃ ്യു്യു
യന്നിത്യൈവര്വ്വചനൈര്വ്വിരിഞ്ചഗിരിജാ പ്രാണേശമുഖൈര്മ്മുഹുര്
ന്നാനാകാരവിചാരസാരചതുരൈര്ന്നാദ്യാപി നിശ്ചീയതേ ്യു
തത്സവ്വൈര്ജ്ജയദേവകാവ്യഘടി തൈസ്സല്സൂരിസംശോധിതൈ
രാദ്യം വസ്തു ചകാസ്തു ചേതസി പരം സാരസ്യസീമാ ജൂഷാം ്യു്യു
സാദ്ധ്വീ മാദ്ധ്വീക ചിന്താ ന ഭവതി ഭവതശ്ശര്ക്കരേ ശര്ക്കരാസി
ദ്രോക്ഷേ ഭക്ഷന്തി കേത്വാമമൃത മൃതമസി ക്ഷീരനീരത്വരേഷി ്യു
മോചേ മാജീവ ജായാധര ധരകൂഹരേ മജ്ജയുഷ്മജ്ജയായൈ
വാകല്പം കല്പിതാംഗ്യാ യദിഹഭുവി ഗിരാ സ്ഥീയതേ ജായദേവ്യാ ്യു്യു
പരിഭാഷ
രത്യാ രാധ പറഞ്ഞവണ്ണമവളെ ശ്രീകൃഷ്ണനാം ചില്പുമാ
നത്യാശ്ചര്യവിഭുഷണാവലികളെക്കൊണ്ടാത്തകൗതൂഹലം
നിത്യാനന്ദനലങ്കരിച്ചു നിതരാം സംഭാവ്യസന്തുഷ്ടയാം
സത്യാസാകമരംസ്തയസ്സ ഭഗവാനുള്ളില് കളിച്ചാവുമേ
വര്‍ഗ്ഗങ്ങള്‍: രാമപുരത്തു വാരിയരുടെ കൃതികള്പൂര്ണ്ണകൃതികള്ഗീതഗോവിന്ദം