ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയര്‍
ജയദേവരുടെ ഗീതഗോവിന്ദകാവ്യത്തിന് രാമപുരത്ത് വാര്യര്‍ രചിച്ച മലയാളഭാഷാ വിവര്‍ത്തനമാണ് ഭാഷാഷ്ടപദി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വംഗദേശം ഭരിച്ച ലക്ഷ്മണസേനന്റെ കവിസദസ്സിലെ പഞ്ചരത്‌നങ്ങളില്‍ ഒരാളായ ജയദേവ ഗോസ്വാമിയുടെ ഗീതഗോവിന്ദം ഹൃദ്യമായ മലയാള കാവ്യശൈലിയില്‍ എഴുതപ്പെട്ടതാണിത്.
സര്‍ഗം ഒന്ന്
മേഘൈര്‍ മേദുരമംബരം വനഭുവശ്യാമാസ്തമാലദ്രുമൈ
ര്‍ന്നക്തം ഭീരുരയം ത്വമേവ തദിമം രാധേഗൃഹം പ്രാപയ!
ഇത്ഥന്നന്ദനിദേശതശ്ചലിതയോഃ പ്രത്യദ്ധ്വകുഞ്ജദ്രുമം
രാധാമാധവയോര്‍ജയന്തി യമുനാകൂലേ രഹഃകേളയഃ!!
വാഗ്‌ദേവതാ ചരിത ചിത്രിത ചിത്തസത്മാ
പദ്മാവതീ ചരണ ചാരണ ചക്രവര്‍ത്തി
ശ്രീവാസുദേവരതികേളി കഥാസമേത
മേതം തനോതി ജയദേവകവിപ്രബന്ധം
യദി ഹരിസ്മരണേ സരസം മനോ
യദി വിലാസ കലാസു കുതൂഹലം
മധുരകോമളകാന്തപദാവലിം
ശൃണു തദാ ജയദേവ സരസ്വതിം
വാചഃ പല്ലവയത്യുമാപതിധരഃ സന്ദര്‍ഭശുദ്ധിം ഗിരാം
ജാനീതേ ജയദേവ ഏവ ചരണ ശ്ലാഘ്യോ ദുരൂഹാദൃതേ!
ശൃംഗാരോത്തര സല്പ്രമേയരചനൈരാചാര്യഗോവര്‍ദ്ധന
സ്പര്‍ദ്ധീ കോപി ന വിശ്രുതശ്രുതിധരോ ധോയീ കവിക്ഷ്മാപതി!!
ശ്രീമാര്‍ത്താണ്ഡമഹീമഹേന്ദ്രനരുളിച്ചെയ്തിട്ടു, മന്ദോപിഞാ
നാമൃഷ്ടാഷ്ടപദീഗതം പദകദംബം ഭാഷയാക്കീടുവാന്‍
സാമോദം തുനിയുന്നു തുഷ്യതു ഭൃശം ശ്രീപത്മനാഭോ മമ
സ്വാമീ രാമപുരേശ്വരശ്ച ഭഗവാന്‍ കൃഷ്ണന്‍ പ്രസാദിയ്ക്കമേ.
Leave a Reply