Keralaliterature.com

പത്മരാജന്‍ പുരസ്‌കാരം നടി സുരഭി ലക്ഷ്മിക്ക്

അബുദാബി: അബുദാബി സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ രണ്ടാമത് പത്മരാജന്‍ അവാര്‍ഡ് സിനിമ താരവും ദേശീയ പുരസ്‌കാര ജേതാവുമായ സുരഭി ലക്ഷ്മിക്ക് സമ്മാനിച്ചു.സംവിധായകന്‍ പത്മരാജന്റെ സ്മരണാര്‍ഥമാണ പുരസകാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പൂജ വെര്‍ണെക്കറില്‍നിന്നു സുരഭി പുരസ്‌കാരം ഏറ്റുവാങ്ങി. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍മശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ അഹല്യ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എംഡി ശ്രിയ ഗോപാലിനും ബിന്‍മൂസ ട്രാവല്‍സ് എംഡി മേരി തോമസിനും സമ്മാനിച്ചു. വിവിധ കലാപ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച യുഎഇയിലെ 10 യുവപ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു. സാംസ്‌കാരിക വേദി പ്രസിഡന്റ് അനൂപ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.മലയാളി സമാജം ആക്ടിങ് പ്രസിഡന്റ് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി പി.കെ. ജയരാജ്, ബി. യേശുശീലന്‍, മൊയ്തീന്‍ അബ്ദുല്‍ അസീസ്, സുരേഷ്, സാബു അഗസ്റ്റിന്‍, ആയിഷ എന്നിവര്‍ പ്രസംഗിച്ചു. കലാ പരിപാടികളും ഉണ്ടായിരുന്നു.

Exit mobile version