ഡല്‍ഹി : കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019-ലെ വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം പ്രഫ. സി.ജി. രാജഗോപാലിന്. 50,000 രൂപയാണ് പുരസ്‌കാരം. തുളസീദാസിന്റെ ഹിന്ദി കൃതിയായ ‘ശ്രീരാമചരിതമാനസം’ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതിനാണിത്. ശ്രീരാമചരിതമാനസം (തുളസീദാസ രാമായണം) എന്നാണ് പദ്യത്തില്‍ തന്നെയുള്ള വിവര്‍ത്തനത്തിന്റെ പേര്.വിവിധ കോളേജുകളില്‍ ഹിന്ദി അധ്യാപകനായിരുന്ന രാജഗോപാല്‍ തൃശൂര്‍ ഗവ.ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പലായാണു വിരമിച്ചത്. തുടര്‍ന്നു ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ സംസ്‌കൃതേതര ഭാരതീയ ഭാഷാ വിഭാഗം ഡീനായി. നാദത്രയം (കവിതാ സമാഹാരം), ഭാരത ബൃഹദ് ചരിത്രം (വിവര്‍ത്തനം), ഭാരതീയ സംസ്‌കാരത്തിന് െജെന മതത്തിന്റെ സംഭാവന (പഠനം), ഹിന്ദി-ഇംഗ്ലിഷ്-മലയാളം ത്രിഭാഷാ നിഘണ്ടു എന്നിവയാണ് മറ്റു കൃതികള്‍.