ഈ വര്‍ഷത്തെ ഫിലിം ക്രിട്ടിക്‌സ് ചോയിസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമ മേഖലയെ സംബന്ധിച്ച് ഒരു പിടി മികച്ച ചിത്രങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2019. മലയാളം, തമിഴ്, തെലുങ്ക്,ബംഗാളി, മറാത്തി,ഗുജറാത്തി, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ മികച്ച ചിത്രങ്ങളെയാണ് പുരസ്‌കാരത്തില്‍ പരിഗണിക്കുന്നത്. വിസ്റ്റാസ് മീഡിയ ക്യാപിറ്റലിന്റെ സഹകരണത്തോടെ ഫിലിം ക്രിട്ടിക്‌സ് ഗില്‍ഡും മോഷന്‍ കണ്ടന്റ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുരസ്‌കാരങ്ങളാണ് ക്രിട്ടിക്‌സ് ചോയ്‌സ് ഫിലിം അവാര്‍ഡ്‌സ്. മമ്മൂട്ടിയാണ് മലയാളത്തിലെ മികച്ച നടന്‍, ഖാലീദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ടയിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പാര്‍വതിയാണ് മികച്ച നടി, ആസിഡ് അതിക്രമത്തെ അതിജീവിച്ച പല്ലവിയുടെ കഥ പറഞ്ഞ ഉയരെ എന്ന ചിത്രത്തിലെ അഭിനയമാണ് പാര്‍വതിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നിപ്പ അതിജീവനത്തിന്റെ കഥ പറഞ്ഞ വൈറസ് ഒരുക്കിയ ആഷിക് അബുവാണ് മികച്ച സംവിധായകന്‍. കുമ്പളങ്ങി നൈറ്റ്‌സിന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കൂടാതെ കച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. തമിഴില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി സൂപ്പര്‍ ഡീലക്‌സ്. വിജയ് സേതുപതിയാണ് മികച്ച നടന്‍.സൂപ്പര്‍ ഡീലക്‌സിലെ പ്രകടനമാണ് താരത്തിന് പുരസ്‌കാരം നേടി കൊടുത്തത്. അമല പോളാണ് തമിഴിലെ മികച്ച നടി. ആടെയിലെ പ്രകടനമാണ് അമലയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.മികച്ച സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ(സൂപ്പര്‍ഡീലക്‌സ്)ആണ്. തിരക്കഥയ്ക്ക് സൂപ്പര്‍ ഡീലക്‌സ് രചന നിര്‍വഹിച്ച ത്യാഗരാജന്‍ കുമാരരാജ, നളന്‍ കുമരസ്വാമി, മിഷ്‌കിന്‍, നീലന്‍ എസ് ശേഖര്‍ എന്നിവര്‍ അര്‍ഹരായി. കൂടാതെ എല്ലാ ഭാഷകളിലെ ചിത്രങ്ങളും പരിഗണിച്ചുള്ള മൂവി ഓഫ് ദി ഇയര്‍ പുരസ്‌കാരവും സൂപ്പര്‍ ഡീലക്‌സിന് തന്നെയാണ്. രണ്‍വീര്‍ സിങ് ആലിയ ഭട്ട് പ്രധാന കഥാപാത്രങ്ങളായി എത്തിയ ഗള്ളി ബോയ് ആണ് മികച്ച ചിത്രം. രണ്‍വീര്‍ സിങ്ങാണ് മികച്ച നടന്‍. ഗള്ളി ബോയിലെ പ്രകടനമാണ് രണ്‍വീറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഗീതികാ വിദ്യാ ഓഹിയാനാണ് മികച്ച നടി. സോണി എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്, സോയ ആക്തറാണ് മികച്ച ബോളിവുഡ് സംവിധായക. ഗള്ളി ബോയ്ക്ക് ലഭിക്കുന്ന മൂന്നാംമത്തെ പുരസ്‌കാരമാണിത്. ആര്‍ട്ടിക്കിള്‍ 15 ലെ തിരക്കഥകൃത്തുക്കളായ നുഭവ് സിന്‍ഹ, ഗൗരവ് സോളങ്കിയും പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. നാനിയാണ് മികച്ച നടന്‍. ജഴ്‌സിലെ പ്രകടനമാണ് താരത്തിന് പുരസ്‌കാരം നേടി കൊടുത്തത്. സാമന്ത അക്കിനേനിയാണ് മികച്ച നടി. ഓ ബേബിയിലെ പ്രകടനത്തിന് സാമന്ത അക്കിനേനി തെലുങ്കിലെ മികച്ച നടിയായി തിരഞ്ഞെടിക്കപ്പെട്ടത്. മല്ലേശ്വരമാണ് മികച്ച ചിത്രം