Site icon
Keralaliterature.com

ഇന്ത്യന്‍ സ്റ്റാര്‍ യൂത്ത് ഐകോണിക്ക് അവാര്‍ഡ് പിഎം വ്യാസന്

ഈ വര്‍ഷത്തെ ഇന്ത്യന്‍ സ്റ്റാര്‍ യൂത്ത് ഐകോണിക്ക് അവാര്‍ഡ് പിഎം വ്യാസന്. ഇന്ത്യന്‍ സ്റ്റാര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് യുവാക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം പ്രശസ്തിപത്രവും ബാഡ്ജും അടങ്ങുന്നതാണ്. ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.
രാജ്യത്തെ വിവിധ മേഖലകളിലെ യുവാക്കളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അവാര്‍ഡ് നല്‍കുന്നത്. വ്യാസന്‍ രചിച്ച ചാമ്പക്ക എന്ന പുസ്തകത്തിനും സാഹിത്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനുമാണ് പുരസ്‌കാരനേട്ടം.
പാലക്കാട് അരകുറുശ്ശി സ്വദേശിയായ വ്യാസന്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രീ സീസ് ഇന്‍ഫോലോജിക്‌സ് എന്ന കമ്ബനിയുടെ പെരിന്തല്‍മണ്ണ ബ്രാഞ്ചില്‍ എസ്ഇഒ സ്‌പെഷ്യലിസ്റ്റ് ആയാണ് ജോലി ചെയ്യുകയാണ്.

Exit mobile version