തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്കാരിക വേദിയുടെ വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന ഗ്രന്ഥത്തിന്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കവി പി നാരായണക്കുറുപ്പ്, ഡോ. എംആര്‍ തമ്ബാന്‍, എംആര്‍ ജയഗീത, ശ്രീവത്സന്‍ നമ്ബൂതിരി എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം സമ്മാനിക്കും. വയലാര്‍ രാമവര്‍മയുടെ 43 ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 26ന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് വയലാര്‍ രാമവര്‍മ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന് അറിയിച്ചു.