യാത്ര
മാങ്ങാട് രത്‌നാകരന്‍
കേരളത്തിലെ
കാലടിയില്‍ ജനിച്ച
മഹാദാര്‍ശനികനായ
ആദി ശങ്കരാചാര്യരുടെ
ജീവിതവുമായി
ഇഴചേര്‍ന്നു കിടക്കുന്ന
കൊല്‌ളൂര്‍ മൂകാംബിക
ക്ഷേത്രം മലയാളിയുടെ
പ്രധാന തീര്‍ത്ഥാടന
കേന്ദ്രങ്ങളില്‍ ഒന്നാണ്.
ഹരിതാഭമായ സഹ്യാദ്രി
സാനുക്കളുടെ
താഴ്‌വാരത്തിലുള്ള
കൊല്‌ളുരിലേക്കുള്ള
യാത്ര സുഖപ്രദമാണ്.
പ്രശാന്തമായ ക്ഷേത്ര
സന്നിധിയിലേക്ക്
നയിക്കുന്ന കാനന
പാതയിലേക്കുള്ള യാത്ര.
വശ്യമാണ്
കൊല്‌ളുരിലെ പ്രഭാതം.
പര്‍വ്വത സാനുക്കളില്‍
കോടമഞ്ഞിന്റെ പാട.
പ്രഭാത
സൂര്യകിരണങ്ങളില്‍
മെലെ്‌ളമെലെ്‌ള
അലിഞ്ഞുപോകും. ദൂരെ
ഉയരത്തില്‍ കുടജാദ്രി.
കുടജാദ്രിയുടെ ഉന്നത
ശൃംഗത്തില്‍ കഠിന
തപസനുഷ്ഠിച്ച
ശങ്കാരാചാര്യര്‍
മൂകാംബികയെ
പ്രത്യക്ഷപെ്പടുത്തി,
ചോറ്റാനിക്കരയിലേക്കുള്ള
യാത്രയിലായിരുന്നു.
ഒരേയൊരു ഉപാധിമാത്രം
വച്ച് ദേവി
ശങ്കരാചാര്യരെ
അനുഗമിച്ചു.
തിരിഞ്ഞുനോക്കുകമാത്രം
ചെയ്യരുത്. പക്ഷേ
ആചാര്യര്‍ അതു
മറന്നുപോയി. ദേവിയുടെ
നൂപുരധ്വനി
കേള്‍ക്കാതായപേ്പാള്‍
ശങ്കരന്‍
തിരിഞ്ഞുനോക്കി. ദേവി
പിന്നെ മുന്നോട്ടു
നീങ്ങിയില്‌ള. ദേവി
യാത്ര അവസാനിപ്പിച്ച
സ്ഥലമാണ് കൊല്‌ളൂര്‍
എന്നാണ് ഐതിഹ്യം.
ബ്രാഹ്മമുഹൂര്‍ത്തത്തില്‍
തന്നെ കൊല്‌ളൂര്‍
ഉണരും.
ക്ഷേത്രപരിസരങ്ങളില്‍
പുഷ്പമാല്യങ്ങളും മറ്റു
ആര്‍ച്ചനാ ദ്രവ്യങ്ങളും
വില്‍ക്കുന്ന കടകളും
ആദ്യമേ സജീവമാകും.
മൂകാംബികയുടേയും
ശ്രീചക്രത്തിന്‍േറയും
ചില്‌ളിട്ട ചിത്രങ്ങള്‍
വില്‍ക്കുന്ന കടകള്‍
പിന്നാലെ ഉണരും.
സൗപര്‍ണ്ണികയില്‍
സ്‌നാനം ചെയ്തതിനു
ശേഷമാണ് മൂകാംബിക
ക്ഷേത്രത്തില്‍ ദര്‍ശനം
നടത്തേണ്ടതെന്നാണ്
വിശ്വാസം. കുടജാദ്രിയില്‍
നിന്ന് ഉത്ഭവിച്ച്
വനാന്തരങ്ങളിലൂടെ
ഒഴുകിയെത്തുന്ന
ആരുവി, കാശി
തീര്‍ത്ഥമെന്നും,
അഗ്‌നിതീര്‍ത്ഥമെന്നും
അറിയപെ്പടുന്ന രണ്ട്
ചെറുപുഴകളായി ക്ഷേത്ര
സന്നിധിയിലെത്തുന്നു.
മഹാവിഷ്ണുവിന്റെ
വാഹനമായ ഗരുഡന്‍
അഥവാ സുവര്‍ണ്ണന്‍
നദീതീരത്ത്
തപസ്‌സുചെയ്തതിനാലാ
ണ് ഈ നദിക്ക്
സൗപര്‍ണ്ണിക എന്ന
പേരുവന്നതത്രെ.
സൗപര്‍ണ്ണികയിലെ
പ്രധാന സ്‌നാനഘട്ടത്തിന്
അടുത്തെത്തുമ്പോള്‍
പാതയുടെ ഇടതും
വലതുമുള്ള
മലഞ്ചെരിവുകലില്‍
സര്‍പ്പഗുഹ, ഗരുഡഗുഹ
എന്നീ രണ്ട്
ഗുഹകളുണ്ട്.
സൗപര്‍ണ്ണികാ തീരത്ത്
ഒരു കുടില്‍ കെട്ടി
ജീവിക്കുന്ന സ്വാമി
വിദ്യാധരാനന്ദയെ
കണ്ടുമുട്ടി.
ഹിമാലയത്തില്‍
ധ്യാനജീവിതം
നയിച്ചതിനുശേഷം
നാല്പതു വര്‍ഷം മുമ്പ്
കൊല്‌ളുരിലെത്തിയ
മലയാളിയായ ഈ
സന്യാസി
കൊല്‌ളൂരിനെക്കുറിച്ച്
കുറെ കാര്യങ്ങള്‍
പറഞ്ഞു.
കൊല്‌ളൂരിനു
സമീപത്തായി,
മാസ്തിക്കട്ടെ എന്ന
സ്ഥലത്ത് ദേവിയുടെ
കാവലാളായ
വനദുര്‍ഗ്ഗയുടെ കാവ്
സവിശേഷമായ
കാഴ്ചയാണ്.
വനദുര്‍ഗ്ഗയുടെ
ചുറ്റിലുമായി മണികളും
കുഞ്ഞുമരത്തൊട്ടിലുകളും
തൂക്കിയിരുന്നു.
സന്താനങ്ങളില്‌ളാത്തവര്‍
ഇവിടെ പ്രാര്‍ത്ഥിച്ചാല്‍
ഫലമുണ്ടാകുമെന്നാണ്
വിശ്വാസം. അങ്ങനെ
സന്താനലബ്ധിയുണ്ടായവ
രാണ് കുട്ടിയുമായി വന്ന്
ഉപകാരസ്മരണയ്ക്കായി
തൊട്ടില്‍
കെട്ടിത്തൂക്കുന്നത്.
കൊല്‌ളൂരിലെത്തുന്നതിന്
18 കിലോമീറ്റര്‍ മുമ്പുള്ള
മാരണക്കട്ട എന്ന
സ്ഥലത്തെ പുതാതനമായ
ക്ഷേത്രത്തിലേക്കുള്ള
യാത്ര,
ഐതിഹ്യത്തിലേക്കും,
പ്രകൃതിഭംഗികളിലേക്കു
മുള്ള
യാത്രകൂടിയായിരുന്നു.
മൂകാസുരനെ ദേവി
വധിച്ച സ്ഥലമാണ്
മാരണക്കട്ട എന്നാണ്
ഐതിഹ്യം. അതോടെ
ദൈവിക പദവികിട്ടിയ
മൂകാസുരനെ
ആരാധിക്കുന്ന ക്ഷേത്രവും
പുറത്ത്
ശങ്കരവിഗ്രഹവുമുണ്ട്.
മൂകാസുരന് ഇവിടെ
കര്‍ണ്ണാടകയിലെ
ഗ്രാമത്തെ
അനുഷ്ഠാനരൂപങ്ങളുടെ
രൂപവും
അലങ്കാരങ്ങളുമാണ്.
കൊല്‌ളൂര്‍ ക്ഷേത്രത്തില്‍
തിരിച്ചെത്തിയപേ്പാള്‍,
അവിടം
ജനനിബഡമായിരുന്നു.
വിശേഷ
ദിവസങ്ങളിലൊഴികെ
ഈ തിരക്ക്
പതിവില്‌ളാത്തതാണ്.
കാരണം
തിരക്കിയപേ്പാള്‍
അതിശയമായി,
ഗാനഗന്ധര്‍വ്വന്‍
യേശുദാസ്
വന്നിരിക്കുന്നു. കഴിഞ്ഞ
രണ്ട് പതിറ്റാണ്ടുകളായി
യേശുദാസ് കൊല്‌ളൂര്‍
മൂകാംബികയുടെ
സന്നിധിയിലാണ് ജന്മദിനം
ആഘോഷിക്കുന്നത്.
ഇത്തവണ മറ്റൊരു
വിശേഷം കൂടിയുണ്ട്.
ചലച്ചിത്ര ഗാനരംഗത്ത്
അമ്പത് വര്‍ഷം
തികച്ചതിന് ശേഷമുള്ള
ജന്മദിനമാണ്.
യേശുദാസും
കുടുംബാംഗങ്ങളും ഗുരു
വി. ദക്ഷിണാമൂര്‍ത്തിയും
സന്തതസഹചാരിയായ
കാഞ്ഞങ്ങാട്
രാമചന്ദ്രനും നൂറ്
കണക്കിന്
ആരാധകരുമെല്‌ളാം
ചേര്‍ന്ന് ക്ഷേത്രസന്നിധി
സംഗീതസാന്ദ്രമാക്കി.
സരസ്വതി മണ്ഡപത്തില്‍
യേശുദാസിനെക്കൊണ്ട്
ഹരിശ്രീ കുറിക്കാന്‍
കുരുന്നുകളെയും കൊണ്ട്
അച്ഛനമ്മമാര്‍
തിരക്കുകൂട്ടി.
ഫാല്‍ഗുണ മാസത്തിലെ
വന്തോല്‍സവമായ
രഥോല്‍സവമാണ്
മൂകാംബിക
ക്ഷേത്രത്തിലെ പ്രധാന
ഉത്സവം. ഫാല്‍ഗുണ
മാസത്തിലെ വെളുത്ത
പക്ഷത്തിലെ ഉത്രം
നക്ഷത്രത്തിലെ
ദേവിയുടെ വാഹനമായ
സിംഹത്തിന്റെ രൂപം
അങ്കിതമായ കൊടി
ഉയരും. അതിന്റെ
എട്ടാം ദിവസം ഉത്സവ
വിഗ്രഹം രഥത്തില്‍
പ്രതിഷ്ഠിക്കും. പിന്നീട്
രഥം ക്ഷേത്രത്തിന്റെ
മുന്നിലേക്ക്
കൊണ്ടുവരും. നീണ്ട
പടങ്ങള്‍ കൊണ്ട്
മുന്നിലും പിന്നിലും
നിയന്ത്രിക്കപെ്പടുന്ന
വലിയ രഥം,
ആബാലവൃദ്ധം
ജനങ്ങളും ചേര്‍ന്ന്
ഘോഷത്തോടെ വടക്ക്
സൗപര്‍ണ്ണികാ
സ്‌നാനഘട്ടം വരെ
കൊണ്ടുപോകും. പിന്നീട്
ക്ഷേത്രത്തിലേക്ക് തന്നെ
തിരിച്ചുകൊണ്ടുവരും.
ഒമ്പതാം ദിവസം
അര്‍ദ്ധരാത്രിയില്‍
ദേവിയുടെ ഉത്സവ
വിഗ്രഹത്തെ
ആറാട്ടിനായി
സൗപര്‍ണ്ണികയിലേക്ക്
കൊണ്ടുവരുന്നു.
കൊല്‌ളൂരില്‍
ആയിരക്കണക്കിന്
വിശ്വാസികള്‍
വന്നെത്തുന്ന മറ്റൊരു
ഉത്സംവം ജനങ്ങള്‍ വന്നു
ചേരുന്ന നവരാത്രി
വേളയാണ്.
ശ്രീകോവിലിന്റെ
പിന്നിലുള്ള ശ്രീശങ്കര
പീഠത്തില്‍ നവരാത്രി
കലശം
സ്ഥാപിക്കുന്നതോടെ
ഉത്സവം തുടങ്ങുന്നു.
ഒമ്പതാം ദിവസമായ
മഹാനവമി വരെ ഇതു
സംബന്ധിച്ച് നവാക്ഷരി
കലശം, ചണ്ഡികാ
ഹോമം, രഥോത്സവം,
പൂര്‍ണ്ണകുംഭാഷ്ഠി ഫേകം
തുടങ്ങിയ
അനുഷ്ഠാനങ്ങള്‍.
കൊല്‌ളൂര്‍ പ്രദാനം
ചെയ്യുന്ന മുഖ്യ
അനുഭൂതി അതിന്റെ
വശ്യമായ പ്രകൃതി
അനുഭവമാണ്. ഇന്ത്യന്‍
സങ്കല്‍പ്പത്തില്‍ പ്രകൃതി
തന്നെയാണ് ദേവത.
യാത്ര തന്നെയാണ്
മുക്തി.
കൊല്‌ളൂര്‍ മൂകാംബിക
ക്ഷേത്രത്തില്‍ നിന്ന്
പര്‍വ്വതരാജാവായ
കുടജാദ്രിയെ
നോക്കിനില്‍ക്കുമ്പോള്‍
സാഹസിക
സഞ്ചാരികള്‍ക്കല്‌ളാതെ
സാധാരണയാത്രികര്‍ക്ക്
അവിടെ
എത്തിപെ്പടാനാവുമോ
എന്ന സംശയം തോന്നാം.
പര്‍വ്വതനിരകളുടെ
ശ്രേണികളില്‍
ശിരസ്‌സുയര്‍ത്തി
പ്രശാന്തമായ
ഏകാന്തതയില്‍ കുടജാദ്രി.
ശങ്കരാചാര്യര്‍ തൊട്ടുള്ള
ഋഷിവര്യന്മാരുടെ
തപോഭൂമി.
ഔഷധങ്ങളും
മഹാവൃക്ഷങ്ങളും
പക്ഷിജാലങ്ങളും,
സസ്യജീവികളും,
അരുവികളും,
പുല്‍മേടകളുമെല്‌ളാം
നിറഞ്ഞ കുടജാദ്രിക്ക് ആ
പേരുവീണത് കുടജം
എന്നു പേരുള്ള ഔഷധ
സസ്യത്തിന്റെ
സമൃദ്ധിമൂലം.
കുടജാദ്രി സൂര്യന്റെ
കിരീടമണിഞ്ഞു.
പര്‍വ്വതത്തെ വരിഞ്ഞ
കോടമഞ്ഞിന്റെ
അരഞ്ഞാണം
കാണാതായി.
കുടജാദ്രിയിലേക്ക് മുമ്പും
യാത്ര ചെയ്തിട്ടുണ്ട്.
തനിച്ചും അല്‌ളാതെയും.
മൂകാംബിക
ക്ഷേത്രത്തിന്റെ
വടക്കുഭാഗത്തുള്ള
റോഡിലൂടെ അഞ്ചാറു
പര്‍വ്വതങ്ങള്‍ താണ്ടി 14
കിലോമീറ്റര്‍ വരുന്ന
വാഹനയാത്ര. കരന്‍കട്ടെ
എന്ന സ്ഥലത്തുനിന്നാണ്
പരമ്പരാഗതമായി
കുടജാദ്രിയിലേക്കുള്ള
നടത്തം തുടങ്ങുക.
സമതല
വനപ്രദേശത്തിലൂടെ
അഞ്ചാറു കിലോമീറ്റര്‍
ദൂരം വാഹനത്തിലൂടെ
പോകാം. സമതലം
അവസാനിക്കുന്നടിത്ത്
ഒരു ചാക്കടയുണ്ട്.
കോതമംഗലം
സ്വദേശികളായ
തങ്കപ്പന്‍-വിമല
ദമ്പതിമാര്‍ 36 കൊല്‌ളം
മുമ്പ് ഒരു കൂരകെട്ടി
തുടങ്ങിയ ചായക്കട.
ഇന്ന് അത്യാവശ്യം
സൗകര്യമുള്ള
ചെറുകെട്ടിടമാണ്.
അതിരാവിലെ
കുടജാന്ദ്രിയില്‍ നിന്ന്
മലയിറങ്ങിയ മൂന്നാലു
തീര്‍ത്ഥാടകര്‍, ചായയും
പലഹാരങ്ങളും
തയ്യാറാവുന്നത് കാത്ത്
യാത്രയുടെ
വിശേഷങ്ങളും പറഞ്ഞ്
ഇരിപ്പുണ്ട്. ഹോട്ടലുടമ
തങ്കപ്പന്‍
ദേഹാസ്വാസ്ഥ്യത്തെ
തുടര്‍ന്ന്
ആശുപത്രിയിലാണെന്നറി
ഞ്ഞു. തങ്കപ്പന്റെ ഭാര്യ
അടുക്കളയില്‍
തിരക്കിലാണ്.
കുടജാദ്രിയുടെ
കാനനഭംഗികളിലേക്ക്
നാം പ്രവേശിക്കുകയാണ്.
പക്ഷികളുടെ പരിഷത്ത്
തുടങ്ങിക്കഴിഞ്ഞു. പല
പല വാദ്യങ്ങളുടെ
സിംഫണിപോലെ പല
പല പക്ഷികളുടെ
ശബ്ദഘോഷം. മലമുഴക്കി
വേഴാമ്പലിന്റെ ശബ്ദം
മലകളില്‍ പ്രതിധ്വനിച്ച്
മുഴങ്ങുന്നു.
പേരറിയാത്ത
കാട്ടുപൂവുകള്‍,
തേന്‍കുടിച്ചു പോകുന്ന
പൂമ്പാറ്റകള്‍,
തളിരിലകള്‍,
ഇലച്ചാര്‍ത്തുകള്‍,
തോരണം
തുക്കിയതുപോലെ
പടര്‍വള്ളികള്‍,
പുല്‍ച്ചെടികളില്‍
വെള്ളവിരിപ്പിട്ട
ചിലന്തിവലകള്‍,
അനന്തമായ
കാനനകാഴ്ചകള്‍.
കുടജാദ്രിയുടെ
സസ്യസമ്പത്തും
വന്യജീവിസമ്പത്തും
നിസ്തുലമാണ്.
വംശനാശ ഭീഷണി
നേരിടുന്ന ജീവികളും
സസ്യങ്ങളും
ചോലവനങ്ങളും
നിത്യഹരിത വനങ്ങളും
ഇടചേര്‍ന്നുള്ള ഈ
വനഭൂമിയില്‍
ധാരാളമായുണ്ട്.
പര്‍വ്വതച്ചെരിവിലൂടെ
വീതികുറഞ്ഞ
ഒറ്റയടിപ്പാതയിലൂടെയുള്ള
നടത്തം ഒരു
പുല്‍മേട്ടിലേക്ക് നീളുന്നു.
യാത്രയിലെ
ആയാസകരമായ
ഘട്ടമാണെങ്കിലും
അവിടെനിന്നുള്ള
കാഴ്ചകള്‍ കുളിര്‍മ
പകരും.
പുല്‍മേട് കയറി വീണ്ടും
സാന്ദ്രമായ
വനത്തിലേക്ക്.
ചെറിയൊരു കയറ്റം.
ഈ യാത്രയുടെ
അവസാനം ഒരു
ക്ഷേത്രത്തിന്റെ
തിരുമുറ്റത്താണ്.
രൗദ്രരൂപിണിയായ ദേവി
ആരാധിക്കപെ്പടുന്ന
ക്ഷേത്രം. മൂര്‍ത്തിയുടെ
സൗന്ദര്യം പക്ഷെ
ക്ഷേത്രത്തിനില്‌ള.
കോണ്‍ക്രീറ്റില്‍ തീര്‍ത്ത
വിലക്ഷണമായ ഒരു
കുടീരത്തിനകത്താണ്
പലലോകഭയങ്കരിയായ
ദേവി കുടികൊള്ളുന്നത്.
കള്ളമാര്‍ഗ്ഗത്തിലുള്ള
ശാക്തേയപൂജാധികളാണി
വിടെ. തൊട്ടടുത്ത്
കാലഭൈരവക്ഷേത്രവും
അതിനു മുന്നില്‍
ഇരപത്തിയഞ്ചടിയോളം
ഉയരമുള്ള ഒരു ഇരുമ്പ്
സ്തൂപവുമുണ്ട്. ദേവി
മൂകാസുരനെ വധിച്ചത്
ഈ ഇരുമ്പ് സ്തൂപം
ത്രിശുലമാക്കിയാണെന്നാ
ണ് വിശ്വാസം. ഇത്
തുരുമ്പിക്കിലെ്‌ളന്നും
വിശ്വസിക്കപെ്പടുന്നു.
ഇതിനെ
പരിശോധനയ്ക്ക്
വിധേയമാക്കിയ
ശാസ്ത്രജ്ഞര്‍ ഇത് ശുദ്ധ
ഇരുമ്പാണെന്നും പ്രാചീന
സാങ്കേതിക വിദ്യ
ഉപയോഗിച്ച്
തയ്യാറാക്കിയതാണെന്നും
കണ്ടെത്തിയിട്ടുണ്ട്.
ഈ ക്ഷേത്രത്തില്‍ നിന്ന്
ഏതാണ്ട് 200 അടി
ഉയരെയായി ദേവി
സൗന്ദര്യസ്വരൂപിണിയും
കരുണാമയിയുമായി
ആരാധിക്കപെ്പടുന്ന
ഒരു ക്ഷേത്രമുണ്ട്. ഈ
ദേവിയെ സ്തുതിച്ചാണ്
മലയാളത്തിലെ
പ്രസിദ്ധമായ
ജനപ്രിയഗാനം കവി.
കെ. ജയകുമാര്‍
രചിച്ചത്.
ക്ഷേത്രസങ്കേതത്തില്‍ നിന്ന്
പടിഞ്ഞാറോട്ടുള്ള രണ്ടു
പാതകള്‍ കുടജാദ്രി
ശൃംഗത്തിലേക്ക്
നയിക്കുന്നു. വലതു
ഭാഗത്തുള്ള ദൈര്‍ഘ്യം
കുറഞ്ഞ
കാനനപാതയിലൂടെ
സഞ്ചരിച്ചാല്‍
അഗസ്ത്യതീര്‍ത്ഥത്തിലെ
ത്താം. അഗസ്ത്യമുനി
ഇവിടെ തപസ്‌സു
ചെയ്തുവെന്ന്
വിശ്വസിക്കപെ്പടുന്നു.
അഗസ്ത്യതീര്‍ത്ഥം
ഉറപൊട്ടുന്നിടത്തുനിന്ന്
കുറച്ചു മുകളിലായാണ്
ഗണപതി ഗുഹ.
ഗണപതിയുടെ
കൃഷ്ണശിലാവിഗ്രഹമു
ള്ള ഗണപതിഗുഹയില്‍
നിത്യവും പൂജയുണ്ട്.
പൂജാരിയായ സുരേന്ദ്രഭട്ട്
കന്നടച്ചുവയുള്ള
മലയാളത്തില്‍ ഗണപതി
ഗുഹയുടെ വിശേഷങ്ങള്‍
പങ്കിട്ടു.
ഗണപതിഗുഹയില്‍ നിന്നു
മുകളിലേയ്ക്കുള്ള
യാത്രയില്‍ പ്രകൃതി
അതിന്റെ
മനോഹാരിതയെല്‌ളാം
അനാവരണം ചെയ്തു.
വാക്കുകള്‍ക്ക്
പിടിച്ചെടുക്കാനാവാത്ത
ദൃശ്യസൗഭാഗ്യം.
കരന്‍കട്ടയില്‍ നിന്നും
ശങ്കരാചാര്യരുടെ
കാല്‍പാടുകള്‍
പതിഞ്ഞെന്നു
കരുതപെ്പടുന്ന
വഴിയിലൂടെയുള്ള
ദീര്‍ഘവും
ആയാസകരവുമായ
യാത്ര,
സര്‍വ്വജ്ഞപീഠത്തിലേക്ക്
അഥവാ
ശങ്കരപീഠത്തിലേക്ക്
നീളുന്നു. ശങ്കരാചാര്യര്‍
തപസ്‌സു ചെയ്ത്
ദേവിയെ
പ്രത്യക്ഷപെ്പടുത്തിയ
ഇടമെന്ന്
വിശ്വസിക്കപെ്പടുന്ന
ഇവിടെ
ശങ്കരാചാര്യരുടെ
ശിലാവിഗ്രഹമുണ്ട്.
ശങ്കരപീഠത്തില്‍ നിന്നും
ഒരു കിലോമീറ്ററോളം
കുത്തനെ ഇറങ്ങിയാല്‍
ചിത്രമൂല
ഗുഹയിലെത്താം.
ചിത്രമൂലയില്‍
സദാപതിച്ചുകൊണ്ടിരി
ക്കുന്ന ഒരു
നീരുറവയുണ്ട്.
സൗപര്‍ണ്ണിക നദിയുടെ
ഉത്ഭവം ഇവിടെയാണ്.
ശങ്കരപീഠത്തില്‍ നിന്ന്
താഴോട്ടു നോക്കുമ്പോള്‍
ദൂരെ കൊല്‌ളൂര്‍
മൂകാംബികാ ക്ഷേത്രം,
ഒരു പൊട്ടുപോലെ.
കാഴ്ചയുടെയും
യാത്രയുടെയും ഒരു
വൃത്തം
പൂര്‍ത്തിയാക്കുന്നു,
കൊല്‌ളൂരില്‍ നിന്ന്
ഉയരങ്ങളില്‍ കുടജാദ്രി,
കുടജാദ്രിയില്‍ നിന്ന്
താഴ്‌വാരത്തില്‍
കൊല്‌ളൂര്‍.
ജീവിതത്തില്‍ അതീവ
ഏകാന്തത തോന്നിയ
കാലത്തായിരുന്നു
എന്റെ കുടജാദ്രി യാത്ര.
എറണാകുളത്തു നിന്നും
രാത്രി ബസില്‍
ഉഡുപ്പിയിലേക്ക്.
പറഞ്ഞുകേട്ടും
വായിച്ചുമറിഞ്ഞ
കൊല്‌ളൂരും
കുടജാദ്രിയും മനസ്‌സില്‍
തുളുമ്പിനിന്നു.
പുലര്‍കാലത്ത്
ഉഡുപ്പിയിലെത്തി.
അവിടെയുള്ള
ശ്രീകൃഷ്ണ ക്ഷേത്രത്തില്‍
ദര്‍ശനം. ശേഷം
കൊല്‌ളുരിലേക്ക്.
യാത്രയിലുടനീളം
കേരളവും
കര്‍ണ്ണാടകവും
തമ്മിലുള്ള സാമ്യം
എന്നെ
അത്ഭുതപെ്പടുത്തി.
ചെമ്പരത്തിപ്പൂവുകള്‍
അതിരിടുന്ന പറമ്പുകളും
വീട്ടുമുറ്റത്ത്
കൊത്തിപെ്പറുക്കുന്ന
പുള്ളിക്കോഴികളും
ഏതോ കേരളഗ്രാമത്തെ
അനുസ്മരിപ്പിച്ചു.
വളരെ പൗരാണികമായ
പ്രാചീന
ക്ഷേത്രമായിരുന്നു
എന്റെ മനസ്‌ളിലെ
മൂകാംബിക. പക്ഷെ
ആധുനികതയുടെ
കടന്നുകയറ്റം എന്നെ
വേദനിപ്പിച്ചു. കാനന
ക്ഷേത്രങ്ങള്‍ അതേ പടി
നിലനിര്‍ത്തണമെന്ന്
ആഗ്രഹിക്കുന്നയാളാണ്
ഞാന്‍. ക്ഷേത്രത്തിനു
പുറത്തുള്ള കോണ്‍ക്രീറ്റു
നിര്‍മ്മിതികളും കച്ചവട
കേന്ദ്രങ്ങളും എന്നെ
അസ്വസ്ഥമാക്കി. പിറ്റേന്ന്
പുലര്‍ച്ചെയായിരുന്നു
കുടജാദ്രിയിലേക്കുള്ള
യാത്ര.
സത്രമുടമ
ഏര്‍പ്പാടാക്കിതന്ന ജീപ്പില്‍
ഞങ്ങള്‍ എട്ടു
പേരുണ്ടായിരുന്നു.
വഴിമദ്ധ്യേയുള്ള
വളവുകളും
തിരിവുകളും കഴിഞ്ഞ്
ഞങ്ങള്‍ യാത്ര തുടര്‍ന്നു.
അത് മഴ
പെയ്‌തൊഴിഞ്ഞകാലമാ
യിരുന്നു. പ്രകൃതി ആകെ
ഹരിതാഭമായിരുന്നു.
ജീപ്പ് കയറ്റം
കയറുന്നതിനിടയില്‍ െ
്രെഡവര്‍
ചൂളംകുത്താന്‍ തുടങ്ങി.
“പെണ്ണാളേ,
പെണ്ണാളേ….കിരമീന്‍
കണ്ണാളേ…”
പിന്നീട് അദ്ദേഹം
ചെമ്മീനിലെ
ജനപ്രിയഗാനം പാടാനും
തുടങ്ങി. ഞാന്‍
വിസ്മയിച്ചു.
എങ്ങനെയാണ്
കര്‍ണ്ണാടകയിലെ ഒരു
യുവാവ് ഇങ്ങനെ
പാടുന്നത്. എന്റെ
അന്വേഷണത്തില്‍
അയാള്‍ ഒരു കുടിയേറ്റ
മലയാളിയാണെന്ന്
മനസ്‌സിലായി. രണ്ട്
തലമുറകള്‍ക്ക് മുമ്പ്
പാലായ്ക്കടുത്ത
മോനിപ്പള്ളി എന്ന
സ്ഥലത്തുനിന്നും
കുടിയേറിയവരാണ്
ബേബിച്ചന്റെ കുടുംബം.
രണ്ടാം സംസ്‌ക്കാരത്തില്‍
വളര്‍ന്ന ബേബിച്ചന്റെ
പല മലയാള ഗാനങ്ങളും
ഹൃദയസ്ഥമായിരുന്നു.
കയറ്റവും ഇറക്കവും
കഴിഞ്ഞ് ഞങ്ങള്‍
കുടജാദ്രിയിലെ
മൂലക്ഷേത്രത്തിലെത്തി.
അവിടുത്തെ വന്യമായ
പ്രാചീനത എന്നെ
ആകര്‍ഷിച്ചു.
അവിടമാകെ
ഈശ്വരചൈതന്യം
കളിയാടുന്നതായി
എനിക്ക് തോന്നി.
ആധുനികമായ മറ്റൊന്നും
അവിടെ കണ്ടില്‌ള.
എനിക്ക് വളരെയധികം
ആശ്വാസവും
സന്തോഷവും തോന്നി.
ആത്മീയമായ ഒരു
ഉണര്‍വ് എന്നിലുണ്ടായി.
ക്രിസ്ത്യന്‍
കുടുംബത്തിലാണ്
ജനിച്ചതെങ്കിലും എല്‌ളാ
മതങ്ങളേയും ഞാന്‍
സമഭാവനയോടെയാണ്
കണ്ടിരുന്നത്.
അക്ഷരദേവത എന്ന
സങ്കല്‍പ്പം എന്നെ പണ്ടേ
ആകര്‍ഷിച്ചിരുന്നു.
ബൈബിളില്‍ അനാഥര്‍ക്ക്
ആശ്വാസമായി
അന്തോണീസ്
പുണ്യാളനുണ്ട്,
അസാധ്യകാര്യങ്ങള്‍
സാധിക്കാന്‍
വിശുദ്ധയൂദാസുണ്ട്.
മഹാമാരികളില്‍ നിന്നും
രക്ഷിക്കാന്‍ ഗീവര്‍ഗീസ്
പൂണ്യാളനുണ്ട്. എന്നാല്‍
അക്ഷരങ്ങള്‍ക്കും
എഴുത്തുകാര്‍ക്കുമായി
ദേവന്മാരില്‌ള.
അലെ്‌ളങ്കിലും
പൗരാണിക
ക്ഷേത്രങ്ങളോട് എനിക്ക്
പണ്ടുമുതലേ
ആഭിമുഖ്യമുണ്ട്. പഴയ
കാലത്തിന്റെ
അടയാളങ്ങളായാണ്
ഞാനവയെ കാണുന്നത്.
കുടജാദ്രിയിലെ
മൂലക്ഷേത്രത്തില്‍ നിന്നും
ഞാന്‍ താഴോട്ട്‌നോക്കി.
അങ്ങകലെ മൂകാംബിക.
ഞാന്‍ എത്തിയ ദിവസം
ക്ഷേത്രത്തില്‍ നല്‌ള
തിരക്കായിരുന്നു.
ദേവിയുടെ വിഗ്രഹം
കണ്‍കുളിര്‍ക്കെ കാണാന്‍
സാധിച്ചില്‌ള. എന്നാല്‍
കുടജാദ്രിയിലെ
മൂലക്ഷേത്രത്തില്‍
മതിവരുവോളം ദര്‍ശനം
നടത്താന്‍ എനിക്ക് പറ്റി.
പുതിയ
മനസ്‌സുമായാണ് ഞാന്‍
തിരിച്ചെത്തിയത്