Keralaliterature.com

ഭദ്രബലി

മന്ത്രവാദപരമായ ഒരു ബലികര്‍മം. ഓലകൊണ്ട് ഒരു രൂപമുണ്ടാക്കി, പുറത്തട്ടു വെച്ചുകെട്ടി, അതിനുമുന്നില്‍ കോഴിബലിയും മറ്റും അര്‍പ്പിക്കുകയാണ്, ഉത്തരകേരളത്തിലെ മലയരുടെ ഭദ്രബലിയുടെ സ്വഭാവം. ഭദ്രബലിയെക്കുറിച്ചുള്ള ഒരു മന്ത്രവാദപ്പാട്ട് അവര്‍ക്കിടയിലുണ്ട്. ഹരന്റെ പിണിയൊഴിപ്പാന്‍ പള്ളിക്കൂത്താടുകയും പള്ളിപ്പാന നടത്തുകയും ചെയ്ത വര്‍ഗമാണ് മലയരെന്ന് ആ പാട്ടില്‍ പ്രസ്താവിക്കുന്നു. ഭദ്രബലികര്‍മത്തിനു വേണ്ടുന്ന ഒരുക്കങ്ങളെയും അതില്‍ വര്‍ണിക്കുന്നുണ്ട്. കടുംതുടി, മദ്ദളം, ചെറുചെണ്ട, ഉടുക്ക്, തകില്‍, തിമില, കുഴല്‍, കൊമ്പ്, വീണ ഇത്യാദിയായ വാദ്യവിശേഷങ്ങള്‍ അവര്‍ ഉപയോഗിച്ചതായി ഭദ്രകാൡപ്പാട്ട് സൂചിപ്പിക്കുന്നു.

Exit mobile version