Tag archives for thakil
ഭദ്രബലി
മന്ത്രവാദപരമായ ഒരു ബലികര്‍മം. ഓലകൊണ്ട് ഒരു രൂപമുണ്ടാക്കി, പുറത്തട്ടു വെച്ചുകെട്ടി, അതിനുമുന്നില്‍ കോഴിബലിയും മറ്റും അര്‍പ്പിക്കുകയാണ്, ഉത്തരകേരളത്തിലെ മലയരുടെ ഭദ്രബലിയുടെ സ്വഭാവം. ഭദ്രബലിയെക്കുറിച്ചുള്ള ഒരു മന്ത്രവാദപ്പാട്ട് അവര്‍ക്കിടയിലുണ്ട്. ഹരന്റെ പിണിയൊഴിപ്പാന്‍ പള്ളിക്കൂത്താടുകയും പള്ളിപ്പാന നടത്തുകയും ചെയ്ത വര്‍ഗമാണ് മലയരെന്ന് ആ പാട്ടില്‍…
തകില്
വലുപ്പം കൂടിയ ഒരുതരം ചര്‍മവാദ്യം. പ്‌ളാവുകൊണ്ടുള്ളതായിരിക്കും തകിലിന്റെ കുറ്റി. അതിന് വണ്ണം കൂടുതല്‍ വേണം. ഉയരം കുറവാണ്. കാളത്തോലോ മാന്‍തോലോ കൊണ്ടാണ് കുറ്റി പൊതിയുക. വരിയുവാന്‍ മുണ്ടനാരോ ചണനാരോ പിരിച്ച കയറായിരിക്കും.പാട്ടിനോടനുബന്ധപ്പെട്ടോ, അതല്ലാതെയോ തകിലുപയോഗിക്കും. നാഗസ്വരക്കച്ചേരിയില്‍ തകിലാണു ചര്‍മവാദ്യം.