കലാപ്രകടനങ്ങള്‍ മിക്കതിനും മുഖത്തുതേപ്പ് പതിവുള്ളതാണ്. മുഖാലങ്കരണങ്ങളെ മുഖത്തുതേപ്പ്, മുഖത്തെഴുത്ത്, വര എന്നിങ്ങനെ തരംതിരിക്കാം. കൃഷ്ണനാട്ടം, കഥകളി, കൂടിയാട്ടം തുടങ്ങിയവയില്‍ പച്ച, കരി, മഞ്ഞ തുടങ്ങിയവ മുഖത്ത് തേക്കും. കാര്‍ക്കോടകവേഷത്തിനും മറ്റും വരയാണ് പതിവ്. അഞ്ചു വര്‍ണങ്ങള്‍ കൊണ്ട് സര്‍പ്പാകൃതി വരയ്ക്കും. തെയ്യം–തിറയുടെ രംഗത്ത് മുഖത്തെഴുത്താണ് മുഖാലങ്കരണരീതികളില്‍ മുഖ്യം. നരസിംഹം, ഹംസം തുടങ്ങിയ വേഷങ്ങള്‍ക്ക് കഥകളിയിലും എഴുത്ത് പതിവുള്ളതാണ്. തെയ്യങ്ങളില്‍ ചിലതിന് മുഖത്തു തേപ്പു മാത്രമെ പതിവുള്ളു. പുതിയ ഭഗവതിക്ക് മുഖത്തു തേപ്പുമാത്രമാണ്. ബലിതെയ്യത്തിന്റെ വെള്ളാട്ടത്തിന് മുഖത്തുതേപ്പാണ് വേണ്ടത്. അതിനു ‘വെള്ളാട്ടക്കുറി’ എന്നു പറയും.