Tag archives for krishnanattam

മനയോല

മഞ്ഞനിറമുള്ള ഒരുതരം ധാതുദ്രവ്യം. മനയോലയില്‍ മറ്റു നിറങ്ങള്‍ ചേര്‍ത്ത് പച്ച, ചെമപ്പ് എന്നിവ ഉണ്ടാക്കാം. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, തെയ്യം തുടങ്ങിയ അനേകം കലകള്‍ക്ക് മുഖത്തെഴുതാന്‍ മനയോലയുടെ ആവശ്യമുണ്ട്.
Continue Reading

മുഖത്തുതേപ്പ്

കലാപ്രകടനങ്ങള്‍ മിക്കതിനും മുഖത്തുതേപ്പ് പതിവുള്ളതാണ്. മുഖാലങ്കരണങ്ങളെ മുഖത്തുതേപ്പ്, മുഖത്തെഴുത്ത്, വര എന്നിങ്ങനെ തരംതിരിക്കാം. കൃഷ്ണനാട്ടം, കഥകളി, കൂടിയാട്ടം തുടങ്ങിയവയില്‍ പച്ച, കരി, മഞ്ഞ തുടങ്ങിയവ മുഖത്ത് തേക്കും. കാര്‍ക്കോടകവേഷത്തിനും മറ്റും വരയാണ് പതിവ്. അഞ്ചു വര്‍ണങ്ങള്‍ കൊണ്ട് സര്‍പ്പാകൃതി വരയ്ക്കും. തെയ്യം–തിറയുടെ…
Continue Reading

മുഖത്തെഴുത്ത്

ദൃശ്യകലകള്‍ മിക്കതിനും മുഖത്തെഴുത്ത് പതിവുണ്ട്. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, മുടിയേറ്റ് തുടങ്ങിയവയ്ക്കും നാടന്‍കലകള്‍ക്കും മുഖത്ത് തേപ്പ് പ്രധാനമാണ്. മനയോല, ചായില്യം തുടങ്ങിയവയാണു മുഖത്ത് തേയ്ക്കുവാന്‍ ഉപയോഗിക്കുക. എന്നാല്‍ നാടന്‍ കലകളില്‍ പലതിനും അരിച്ചാന്ത്, മഞ്ഞള്‍, കടുംചുകപ്പ്, കരി മുതലായവ ഉപയോഗിക്കും.…
Continue Reading

പീലിമുടി

തെയ്യം തിറകള്‍ക്കു ധരിക്കുന്ന മുടികളില്‍ ഒരിനം. വക്കില്‍ ചുറ്റും പീലിത്തഴകൊണ്ട് അലങ്കരിച്ചതും പിന്നില്‍ പ്രത്യേക ആകൃതിയിലുമുള്ള മൊട്ടുള്ളതുമായ പീലിമുടിയാണ്. വേട്ടയ്‌ക്കൊരുമകന്‍. ഊര്‍പ്പഴച്ചി, കരിന്തിരിനായര്‍, കന്നിക്കൊരു മകന്‍, പാക്കാന്‍ തെയ്യം എന്നിവയ്ക്ക് ഉപയോഗിക്കുന്നത്. കരിയാത്തന്‍, പരദേവത, കൊലോന്‍ എന്നീ തിറകള്‍ പ്രത്യേകതരം പീലിമുടികള്‍…
Continue Reading

ചെമ്പടതാളം

കേരളത്തിലെ ഒരു പ്രാക്തന താളം. കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി എന്നിവയില്‍ മാത്രമല്ല, അയ്യപ്പന്‍ പാട്ട്, ഭദ്രകാളി തീയാട്ട് തുടങ്ങിയവയിലും ഉപയോഗിക്കും. സോപാനസംഗീത സമ്പ്രദായപ്രകാരമുള്ള ഇത് ആദിതാളത്തിനു സമാനമാണ്. 'തിത്തിത്തെയ് തിത്തിത്തെയ്' എന്ന് വായ്ത്താരി.
Continue Reading

ഉത്തരീയം

അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന ഒരു മേല്‍വസ്ത്രം. മുടിയേറ്റ്, കൂടിയാട്ടം, കൃഷ്ണനാട്ടം, അയ്യപ്പന്‍കൂത്ത്, കഥകളി തുടങ്ങിയവയില്‍ ഉത്തരീയം കാണാം. ചുവന്ന പുകൊണ്ടോ നീലത്തുണികൊണ്ടോ, വെളുത്തമാറ്റ് കൊണ്ടോ ഉത്തരീയം ഉണ്ടാക്കാം. അനുഷ്ഠാനകര്‍മ്മങ്ങള്‍, വിശേഷപൂജകള്‍, താന്ത്രിക കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് വേറെ ഉത്തരീയമാണ്.
Continue Reading

അണിയറ

കലാപ്രകടനങ്ങള്‍ക്ക് വേഷമണിഞ്ഞൊരുങ്ങുന്ന സ്ഥലം-നേപഥ്യം. നാടന്‍കലകള്‍ക്കെന്നപോലെ കഥകളി, കൃഷ്ണനാട്ടം തുടങ്ങിയവയ്ക്കും അണിയറ കൂടിയേ കഴിയൂ. മുഖത്തു തേയ്ക്കുന്നതും ഉടയാടകളും ആഭരണങ്ങളും മുടി (കിരീടം) കളും വച്ചുകെട്ടുന്നതും അണിയറയില്‍ വച്ചായിരിക്കും. വേഷമണിയിക്കാന്‍ വൈദഗ്ദ്ധ്യമുള്ളവരുമുണ്ട്. അണിയറ വിളക്കായി നിലവിളക്കോ കുത്തുവിളക്കോ വച്ചിരിക്കും. അരങ്ങില്‍ വരുന്നതിനു മുമ്പ്…
Continue Reading