Keralaliterature.com

അടിയാന്‍

വയനാട്ടിലെ ആദിവാസികളില്‍ ഒരു വിഭാഗം. തിരുനെല്ലി, കാട്ടിക്കുളം, തോല്‍പ്പെട്ടി, പനമരം തുടങ്ങിയ സ്ഥലങ്ങളില്‍ ‘അടിയാപ്പുര’ കള്‍ കാണാം. മക്കത്തായികളാണ്. മരിച്ചാല്‍ കുഴിച്ചിടുകയാണ് പതിവ്. ഭദ്രകാളി, കരിങ്കാളി, മലക്കാരി, ഗുളികന്‍ എന്നീ ദേവതകളെ ആരാധിക്കുന്ന അടിയാളന്‍ ദുര്‍മന്ത്രവാദത്തിലും ആഭിചാരകര്‍മ്മത്തിലും വിദഗ്ധരാണ്. ഒടിവിദ്യ, കൂടോത്രം എന്നിവയും അറിയാം. ഗദ്ദിക, ദൈവം കാണല്‍, ഗുളികപൂജ എന്നീ മാന്ത്രികകര്‍മ്മങ്ങള്‍ ചിലര്‍ നടത്തുന്നു.

Exit mobile version