Tag archives for adiyan

വള്ളിയൂര്‍ക്കാവ്

മാനന്തവാടിക്കു സമീപമുള്ള ഒരു ഭഗവതീക്ഷേത്രം. വള്ളിയൂര്‍ക്കാവും കൊട്ടിയൂര്‍ക്ഷേത്രവും തമ്മില്‍ ബന്ധമുണ്ട്. കുറിച്യര്‍, അടിയാന്‍ തുടങ്ങിയ ആദിവാസിവര്‍ഗക്കാര്‍ക്ക് വള്ളിയൂര്‍ക്കാവ് മുഖ്യമാണ്. കാവിലെ ഉത്സവത്തിന് അടിയാന്മാരുടെ ചില കലാപ്രകടനങ്ങള്‍ പതിവുണ്ട്. അവരുടെ ഗെദ്ദികപ്പാട്ടിലും, തിറപ്പാട്ടിലുമൊക്കെ വള്ളിയൂര്‍ക്കാവിന്റെ പരാമര്‍ശം കാണാം. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സങ്കല്‍പം വള്ളിയൂര്‍…
Continue Reading

ഒടിയന്‍മാര്‍

ദുര്‍മന്ത്രവാദപരമായ ക്ഷുദ്രകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍. ഗിരിവര്‍ഗ്ഗക്കാരില്‍ മിക്ക വിഭാഗക്കാരിലും ഒടിയന്‍മാരുണ്ട്. അടിയന്‍, കുറിച്യര്‍, പാണന്‍, പണിയന്‍, കുറവന്‍ തുടങ്ങിയവരൊക്കെ ഒടിവിദ്യ പാരമ്പര്യ തൊഴിലാക്കിയവരാണ്. എന്തു നീചകര്‍മ്മവും ചെയ്യാന്‍ മടിയില്ലാത്തവരായതിനാല്‍ സമൂഹം ഒടിയന്‍മാരെ ഭയപ്പെട്ടിരുന്നു.
Continue Reading

അടിയാന്‍

വയനാട്ടിലെ ആദിവാസികളില്‍ ഒരു വിഭാഗം. തിരുനെല്ലി, കാട്ടിക്കുളം, തോല്‍പ്പെട്ടി, പനമരം തുടങ്ങിയ സ്ഥലങ്ങളില്‍ 'അടിയാപ്പുര' കള്‍ കാണാം. മക്കത്തായികളാണ്. മരിച്ചാല്‍ കുഴിച്ചിടുകയാണ് പതിവ്. ഭദ്രകാളി, കരിങ്കാളി, മലക്കാരി, ഗുളികന്‍ എന്നീ ദേവതകളെ ആരാധിക്കുന്ന അടിയാളന്‍ ദുര്‍മന്ത്രവാദത്തിലും ആഭിചാരകര്‍മ്മത്തിലും വിദഗ്ധരാണ്. ഒടിവിദ്യ, കൂടോത്രം…
Continue Reading